ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിൽ അസാധാരണ മിഷൻ സെമിനാർ::Syro Malabar News Updates ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിൽ അസാധാരണ മിഷൻ സെമിനാർ
01-October,2019

ല​ണ്ടൻ: ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച അ​സാ​ധാ​ര​ണ മി​ഷ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ വൈ​ദി​ക​ർ​ക്കു​വേ​ണ്ടി ല​ണ്ട​നു സമീപം റാം​സ്ഗേ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച മി​ഷ​ൻ സെ​മി​നാ​ർ അ​ദി​ലാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പ്രി​ൻ​സ് പാ​ണേ​ങ്ങാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
 
മി​ഷ​ൻ മാ​സം എ​ന്ന​ത് വൈ​ദി​ക​രെ സം​ബ​ന്ധി​ച്ച​ിട​ത്തോ​ളം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ്യ​ക്ത​മാ​യി തി​രി​ച്ച​റി​ഞ്ഞ് അ​വ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള സ​മ​യ​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദൈ​വ​വ​ച​ന​ത്തി​ന്‍റെ ശ​ക്തി തി​രി​ച്ച​റി​ഞ്ഞ് അ​വ പ്ര​ഘോ​ഷി​ക്ക​പ്പെ​ടു​ന്പോ​ൾ ത​ക​ർ​ന്നു പോ​യ​തെ​ല്ലാം പു​ന​രു​ജ്ജീ​വി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും ദൈ​വ​വ​ച​ന​ത്താ​ൽ നി​റ​യു​ന്പോ​ൾ ന​ഷ്ട​പ്പെ​ട്ടു​പോ​യ​തെ​ല്ലാം തി​രി​കെ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
 
ദൈ​വ​ത്തി​ൽ നി​ന്ന് എ​ല്ലാം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് അ​സാ​ധാ​ര​ണ മി​ഷ​ൻ മാ​സം എ​ന്ന് അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ​റ​ഞ്ഞു. എ​ല്ലാം രൂ​പ​ക​ല്പ​ന ചെ​യ്യു​ക​യും സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന ദൈ​വ​ത്തി​ന്‍റെ ക​ര​ങ്ങ​ളി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളാ​യി വൈ​ദി​ക​ർ മാ​റു​ന്പോ​ൾ ന​വ സു​വി​ശേ​ഷ​വ​ത്ക​ര​ണം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.
 
ഫാ. ​ജോ​ർ​ജ് പ​ന​യ്ക്ക​ൽ വിസി, പ്രോ​ട്ടോ സി​ഞ്ച​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, സി​ഞ്ച​ല്ലി​മാ​രാ​യ ഫാ. ​സ​ജി​മോ​ൻ മ​ല​യി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി ബി​എ​സ്, ഫാ. ​ജോ​സ​ഫ് എ​ടാ​ട്ട് വിസി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മി​ഷ​ൻ സെ​മി​നാ​ർ നാ​ളെ സ​മാ​പി​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church