‘ഫോക്കസ് 2019’ലേക്ക് കനേഡിയൻ യുവജനം; പിന്നണിയിൽ മിസിസാഗാ സീറോ മലബാർ രൂപത ::Syro Malabar News Updates ‘ഫോക്കസ് 2019’ലേക്ക് കനേഡിയൻ യുവജനം; പിന്നണിയിൽ മിസിസാഗാ സീറോ മലബാർ രൂപത
25-September,2019

മിസിസാഗ: യുവജനങ്ങളിൽ ക്രിസ്തു കേന്ദ്രികൃതമായ കൂട്ടായ്മ ശക്തമാക്കുക, മൂല്യബോധവും അർപ്പണ മനോഭാവവും വളർത്തുക എന്നീ ലക്ഷ്യങ്ങളുമായി കാനഡയിലെ മിസിസാഗാ സീറോ മലബാർ രൂപത ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യുവജനസംഗമം ‘ഫോക്കസ് 2019’ സെപ്തംബർ 28ന് നടക്കും. കാനഡയിലെ തന്നെ ഏറ്റവും വലിയ യുവജനസംഗമം എന്ന വിശേഷവുമായി സംഘടിപ്പിക്കുന്ന ‘ഫോക്കസി’ന് സ്‌കാർബറോയിലെ ബ്ലെസ്ഡ് ന്യൂമാൻ ഹൈസ്‌ക്കൂളാണ് വേദി. രാവിലെ 9.00മുതൽ വൈകിട്ട് അഞ്ചുവരെ നടക്കുന്ന സംഗമത്തിൽ മിസിസാഗാ സീറോ മലബാർ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ സന്നിഹിതനായിരിക്കും. ഇന്ത്യൻ കോൺസലേറ്റിൽനിന്നും ഒഫീഷ്യൽസ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കേരളത്തിൽനിന്ന് ഉപരിപ~നത്തിന് എത്തിയവർ,യുവജനനേതാക്കൾ, യുവദമ്പതിമാർ, യുവവൈദികർ എന്നിവർ ഉൾപ്പെടെ കാനഡയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന്‌പേർ പങ്കെടുക്കും. രൂപതാ യൂത്ത് അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫോക്കസ് രൂപതയുടെ യുവജന പ്രേഷിത വിഭാഗമായ എസ്.എം.വൈ.എമ്മിന്റെ പ്രവർത്തനങ്ങൾക്ക് പുത്തൻ ഉണർവേകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കാനഡയുടെ വിവിധ പ്രവിശ്യകളിലായി ചിതറിക്കിടക്കുന്ന വിദ്യാർത്ഥികളും കുടിയേറ്റക്കാരുമായ യുവജനങ്ങളെ ഒരുമിച്ചുകൂട്ടി സഭയാടും ദൈവാലയത്തോടും ചേർത്തുനിർത്തുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ സർവതോന്മുഖമായ വളർച്ചയ്ക്ക് സഹായകമായ സെഷനുകൾക്ക് വിദഗ്ദ്ധരാണ് നേതൃത്വം കൊടുക്കുന്നത്. കനേഡിയൻ ജീവിതത്തിന്റെ നിയമപരവും സാംസ്‌കാരികവുമായ തലങ്ങൾ പരിചയപ്പെടുത്തുന്ന സെഷനും ക്രമീകരിച്ചിട്ടുണ്ട്.

പ~നത്തിനും ഉദ്യോഗത്തിനുമായി നിരവധി യുവജനങ്ങളാണ് കാനഡയിൽ എത്തുന്നത്. പക്ഷേ സുന്ദര സ്വപ്‌നങ്ങളേക്കാൾ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളാണ് അവരെ വരവേൽക്കുന്നത്. അമിതമായ ഉത്കണ്~യ്ക്കും വിഷാദരോഗത്തിനും ഏകാന്തതക്കും നിരവധിപേർ അടിമകളാകുന്നുണ്ട്. തെറ്റായ വഴികളിലേക്ക് എത്തിപ്പെടുന്നവരുമുണ്ട്. ഒറ്റപ്പെട്ടവർക്കുവേണ്ടി നിലകൊള്ളാനും പ്രതിസന്ധികളിൽ താങ്ങും തണലുമേകാൻ മിസിസാഗ രൂപത കൂടെയുണ്ടെന്ന ബോധ്യം പകരുന്നതിന്റെ ഭാഗംകൂടിയാണ് ‘ഫോക്കസ്’.

മാർ ജോസ് കല്ലുവേലിൽ നേത്യത്വത്തിൻ സീറോ മലബാർ യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടർ ഫാ. സജി തോമസ് സി.എം.ഐ ആണ് ഫോക്കസിന് ചുക്കാൻ പിടിക്കുന്നത്. സീറോ മലബാർ സഭാംഗങ്ങൾക്കു പുറമെ കേരളീയപാരമ്പര്യത്തിലെ ഇതര സഭകളിൽനിന്നുള്ള യുവജനങ്ങൾക്ക് ഫോക്കസിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.  കൂടുതൽ വിവരങ്ങൾക്ക്: ഫാ. സജി തോമസ് സി.എം.ഐ (+1 705 791 0485), ജെറിൻ രാജ് (+1 647 772-3934), ജോയിസ് ജോസഫ് (+1 905 814 6003) ഇ മെയിൽ focus19sept28@gmail.com


Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church