അല്‍ഷിമിയേഴ്സ്, ക്യാന്‍സര്‍ രോഗികളെ പാപ്പാ അനുസ്മരിച്ചു::Syro Malabar News Updates അല്‍ഷിമിയേഴ്സ്, ക്യാന്‍സര്‍ രോഗികളെ പാപ്പാ അനുസ്മരിച്ചു
18-September,2019

സെപ്തംബര്‍ 21 ശനിയാഴ്ച ആഗോള അല്‍ഷിമേഴ്സ് ദിനം (Alzheimer’s Day).
 
സെപ്തംബര്‍ 18 ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പതിവുള്ള പ്രതിവാര കൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ പ്രത്യേകമായി മറവിരോഗത്താലും ക്യാന്‍സര്‍ രോഗത്താലും വിഷമിക്കുന്ന സ്ത്രീ-പുരുഷന്മാരെ പ്രത്യേകമായി അനുസ്മരിച്ചത്.
 
ലോക “അല്‍ഷിമേഴ്സ്” ദിനം
അടുത്ത ശനിയാഴ്ച സെപ്തംബര്‍ 21-ന് ലോക അല്‍ഷിമേഴ്സ് ദിനമായി ആചരിക്കുന്ന കാര്യം വത്തിക്കാനില്‍ തന്നെ കാണുവാനും ശ്രവിക്കുവാനുമെത്തിയ ആയിരങ്ങളെ പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു. ഓര്‍മ്മയും സംസാരശേഷിയും നഷ്ടമാകുന്ന അല്‍ഷിമേഴ്സ് രോഗികള്‍ പലപ്പോഴും മനുഷ്യാന്തസ്സിന് ഇണങ്ങാത്തവിധം ക്ലേശങ്ങള്‍ അനുഭവിക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
 
രോഗികള്‍ക്കും പരിചാരകര്‍ക്കുംവേണ്ടിയും പ്രാര്‍ത്ഥിക്കാം!
രോഗീപരിചാരകരുടെ ഹൃദയ പരിവര്‍ത്തനത്തിനായും, അല്‍ഷിമിയേഴ്സ് രോഗികള്‍ക്കുവേണ്ടിയും, അവരെ സ്നേഹത്തോടെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് വത്തിക്കാനില്‍ സമ്മേളിച്ച ആയിരങ്ങളോടും ലോകത്തോടുമായി പാപ്പാ അഭ്യര്‍ത്ഥിച്ചു.
 
ക്യാന്‍സര്‍ രോഗികളെയും അനുസ്മരിച്ചു
ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുന്നവര്‍ ലോകത്തിന്ന്  നിരവധിയാണ്. അവര്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്നും,  അങ്ങനെ അവര്‍ക്കു രോഗശമനം ലഭിക്കുവാനും,  അവരുടെ ചികിത്സാക്രമം പൂര്‍വ്വോപരി മെച്ചപ്പെടുവാനും ഇടയാവട്ടെയെന്ന് പാപ്പാ ആശംസിച്ചു.
 
സെപ്തംബര്‍ 21, ശനിയാഴ്ചയാണ് അല്‍ഷിമേഴ്സ് ആഗോള ദിനം ആചരിക്കപ്പെടുന്നത്. രാജ്യാന്തര അല്‍ഷിമേഴ്സ് സൊസൈറ്റിയാണ് (Alshiemer’s Disease International Society) ലോക അല്‍ഷിമേഴ്സ് ദിനം ആചരിക്കുന്നത്.

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church