സുവിശേഷത്തിന്‍റെ ഹൃദയം ക്ഷമിക്കുന്ന സ്നേഹമെന്ന് പാപ്പായുടെ സന്ദേശം::Syro Malabar News Updates സുവിശേഷത്തിന്‍റെ ഹൃദയം ക്ഷമിക്കുന്ന സ്നേഹമെന്ന് പാപ്പായുടെ സന്ദേശം
16-September,2019

വത്തിക്കാനില്‍ സെപ്റ്റംബര്‍ 15ആം തിയതി ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ സന്ദേശം.
 
ദയ നിറഞ്ഞ  ദൈവസ്നേഹം
ഇന്നത്തെ സുവിശേഷത്തിന്‍റ (ലൂക്കാ.15:1-32)  ആരംഭത്തിൽ “ഇവൻ പാപികളെ സ്വീകരികുകയും അവരോടു കൂടെ  ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.” (വാക്യം 2).​എന്ന് പറഞ്ഞ്  യേശുവിനെ വിമർശിക്കുന്ന ചിലരെ കാണാൻ കഴിയും. ചുങ്കക്കാരുടെയും,പാപികളുടെയും കൂട്ടത്തിൽ യേശുവിനെ കാണുകയും അവനെ വിമർശിക്കുകയും ചെയ്യുന്നു. യഥാർത്ഥ്യത്തിൽ ഈ വിമർശനം യേശു പാപികളെ സ്വീകരിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്ന ഒരു അത്ഭുതകരമായ പ്രഖ്യാപനമായി വെളിപ്പെടുത്തപ്പെടുന്നു. സഭയിലും, എല്ലാ ദിവ്യബലികളിലും സംഭവിക്കുന്നത് ഇതാണ്: യേശു തന്‍റെ വിരുന്നു മേശയിൽ നമ്മെ സ്വീകരിക്കുന്നതിൽ സന്തോഷിക്കുന്നു, അവിടെ അവൻ നമുക്കായി സ്വയം സമർപ്പിക്കുന്നു. നമ്മുടെ ദേവാലയങ്ങളുടെ വാതിലുകളിൽ നമുക്ക് എഴുതാൻ കഴിയുന്ന വാക്യമാണിത്: “യേശു ഇവിടെ പാപികളെ സ്വീകരിക്കുകയും അവരെ തന്‍റെ മേശയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.” കൂടാതെ, കർത്താവ് തന്നെ വിമർശിക്കുന്നവർക്ക് മറുപടി നൽകുകയും ചെയ്യുന്നു.  അവനിൽ നിന്ന് അകന്നു നിൽക്കുവാൻ പ്രവണതയുള്ള എല്ലാവരെയും പരിഗണിച്ചുകൊണ്ട് അത്ഭുതകരമായ മൂന്ന് ഉപമകളിലൂടെയാണ് മറുപടി നൽകുന്നത്. നിങ്ങൾ ഓരോരുത്തരും  ഇന്ന് ലൂക്കായുടെ സുവിശേഷം, 15-‍ആം അദ്ധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന മൂന്ന് ഉപമകളും വായിച്ചാൽ നല്ലതാണ്. അവ അതിശയോക്തമാണ്.
നിരുപാധികമായ സ്നേഹം
 
ആദ്യത്തെ ഉപമയിൽ ക്രിസ്തു പറയുന്നു: "നിങ്ങളിൽ ആരാണ്, തനിക്കു നൂറു ആടുകൾ ഉണ്ടായിരിക്കെ അവയിൽ ഒന്ന് നഷ്ടപ്പെട്ടാൽ തൊണ്ണൂറ്റൊൻപതിനേയും മരുഭൂമിയിൽ വിട്ടിട്ടു, നഷ്ടാപ്പെട്ടതിനെ കണ്ടുകിട്ടുവോളം തേടിപോകാത്തതു?" (4). തൊണ്ണൂറ്റൊൻപതിനെയും നിലനിർത്താൻ  ഒന്നിനെ നഷ്ടപ്പെടുത്താൻ തയ്യാറാകാതിരിക്കുന്ന, രണ്ടു കണക്കുകൂട്ടലുകൾ നടത്തുന്ന വിവേകമുള്ള ആരാണ് നിങ്ങളിലുള്ളത്? എന്നാൽ ഇവിടെ ദൈവം സ്വയം ഉപേക്ഷിക്കുന്നില്ല, വാസ്തവത്തിൽ  അവിടുന്ന് നിങ്ങളുടെ ഹൃദയത്തിയുണ്ട്യ  അവന്‍റെ സ്നേഹത്തിന്‍റെ സൗന്ദര്യം ഇപ്പോഴും നിങ്ങൾ  അറിയുന്നില്ല.  നിങ്ങളുടെ ജീവിതത്തിന്‍റെ കേന്ദ്രമായി  ഇതുവരെ യേശുവിനെ സ്വാഗതം ചെയ്യാത്തവരേ; നിങ്ങളുടെ പാപത്തെ അതിജീവിക്കുന്നതിൽ വിജയിക്കാത്ത നിങ്ങൾ; നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഭയാനകമായ സംഭവങ്ങൾ  കാരണം നിങ്ങൾ  അവന്‍റെ സ്നേഹത്തിൽ വിശ്വസിക്കുന്നില്ല.
 
ദൈവം അമൂല്യമാക്കുന്ന നമ്മുടെ ജീവിതം
 
രണ്ടാമത്തെ ഉപമയിൽ,  ദൈവത്തില്‍ നിന്നും നഷ്ടപ്പെട്ടു പോകാതിരിക്കാൻ നിങ്ങളെ ഉപേക്ഷിക്കാതെ ദൈവം വിശ്രമമില്ലാതെ തിരയുന്ന ചെറിയ നാണയമാണ് നിങ്ങൾ: അവന്‍റെ കണ്ണുകളിൽ നിങ്ങൾ വിലപ്പെട്ടവരാണെന്നും നിങ്ങൾ അമൂല്യരാണെന്നും അവൻ നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഓരോരുത്തരും തനിമയത്വമുള്ളവരാണ്. നിങ്ങളെ ദൈവത്തിന്‍റെ ഹൃദയത്തിൽ നിന്നും മാറ്റിസ്ഥാപിക്കാൻ ആർക്കും കഴിയുകയില്ല. നിങ്ങൾക്ക് ഒരു സ്ഥാനമുണ്ട്. അത് നിങ്ങളുടേതാണ്. എനിക്കും – ദൈവത്തിന്‍റെ ഹൃദയത്തിൽ ഒറിടമുണ്ട്. ദൈവത്തിന്‍റെ ഹൃദയത്തിൽ നിന്നും എന്നെ മാറ്റിസ്ഥാപിക്കാൻ ആർക്കും കഴിയുകയില്ല.
 
സുവിശേഷത്തിന്‍റെ ഹൃദയം _ ക്ഷമിക്കുന്ന സ്നേഹം
 
മൂന്നാമത്തെ ഉപമയിൽ ധൂർത്തപുത്രന്‍റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന പിതാവായ ദൈവത്തെ നാം കാണുന്നു. ദൈവം എപ്പോഴും നമുക്കായി കാത്തിരിക്കുന്നു;  അവിടുന്നു തളരുന്നില്ല. അവിടുത്തെ ഹൃദയത്തിന് നഷ്ടധൈര്യം സംഭവിക്കുന്നില്ല. ഉപമകളില്‍ നഷ്ടപ്പെട്ടുപോയ മകനെ പിതാവ് വീണ്ടും ആലിംഗനം ചെയ്തു. കാണാതെ പോയ  നാണയം വീണ്ടും കണ്ടെടുക്കപ്പെട്ടു. കാണാതെ പോയ  ആടിനെ തോളിലേറ്റി ഇടയന്‍ തന്‍റെ ചുമലിലിരുത്തി. ഈ ഉപമകളിലൂടെ ദൈവസ്നേഹത്തെക്കുറിച്ച് നാം ബോധവാന്മാരാകാൻ ഓരോ ദിവസവും ദൈവം കാത്തിരിക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്നു. എന്നാൽ നിങ്ങൾ പറയുന്നു: “ഞാൻ വളരെ നികൃഷ്ടനായിരുന്നു, ഞാൻ വളരെ മോശക്കാരനായിരുന്നുവെന്ന്. എന്നാല്‍ നിങ്ങള്‍  ഭയപ്പെടേണ്ടാ.കാരണം ദൈവം നിങ്ങളെ സ്നേഹിക്കുന്നു;  നിങ്ങളായിരിക്കുന്ന അവസ്ഥയിൽ തന്നെ നിങ്ങളെ  സ്നേഹിക്കുന്നു, തന്‍റെ സ്നേഹത്തിന് മാത്രമേ നിങ്ങളുടെ ജീവിതത്തെ മാറ്റാൻ കഴിയയുകയുള്ളു എന്ന് ദൈവത്തിനറിയാം. എന്നിരുന്നാലും, സുവിശേഷത്തിന്‍റെ ഹൃദയമായിരിക്കുന്നത് പാപികളായ നമ്മോടുള്ള ദൈവത്തിന്‍റെ ഈ അനന്തമായ സ്നേഹമാണ്.അതിനെ നിരസിക്കാൻ നമുക്ക് കഴിഞ്ഞെന്നിരിക്കാം. ധൂർത്തപുത്രന്‍റെ ഉപമയിൽ മൂത്തമകൻ ചെയ്യുന്നത് അതാണ്. അയാൾക്ക് ആ നിമിഷം പിതാവിന്‍റെ സ്നേഹം മനസ്സിലാകുന്നില്ല. ഒപ്പം  തന്‍റെ പിതാവിനെ പിതാവെന്നതിനേക്കാൾ ഒരു യജമാനനായിട്ടാണ് തന്‍റെ മനസ്സിൽ കാണുന്നത്. ഇത് നമ്മുടെ ജീവിതത്തിലും സംഭവിക്കാവുന്ന ഒരു അപകടമാണ്: കരുണയുള്ള ദൈവത്തേ കർക്കശക്കാരനായി വിശ്വസിക്കുകയും, ക്ഷമിക്കുന്നതിനേക്കാൾ തന്‍റെ ശക്തിയാൽ തിന്മയെ പരാജയപ്പെടുത്തുകയും ചെയ്യുന്ന ഒരു ദൈവമായി കരുതുകയും ചെയ്യുന്ന അപകടത്തില്‍ ഉൾപ്പെടാം. എന്നാൽ ദൈവം അങ്ങനെയല്ല.അവിടുന്ന് ബലപ്രയോഗത്തിലൂടെയല്ല,  സ്നേഹത്തോടെയാണ് രക്ഷിക്കുന്നത്, ആരെയും  അടിച്ചേൽപ്പിക്കുന്നില്ല. എന്നിട്ടും  പിതാവിന്‍റെ കാരുണ്യം അംഗീകരിക്കാത്ത മൂത്തമകൻ സ്വയം തന്നിൽ അടഞ്ഞുപോകുകയും,  കൂടുതൽ മോശമായ രീതിയിൽ തിന്മ ചെയ്യുകയും ചെയ്യുന്നു: അവൻ സ്വയം നീതിമാനാണെന്നും,  വഞ്ചിക്കപ്പെട്ടുവെന്നും സ്വയം കരുതുകയും നീതിബോധത്തിന്‍റെ  അടിസ്ഥാനത്തിൽ എല്ലാവരെയും എല്ലാറ്റിനെയും വിധിക്കുകയും ചെയ്യുന്നു. അങ്ങനെ അവൻ സഹോദരനോടു കോപിക്കുകയും പിതാവിനെ ശാസിക്കുകയും ചെയ്യുന്നു: അവൻ പറയുന്നു;“നിന്‍റെ ഈ മകൻ തിരിച്ചുവന്നപ്പോൾ അവനു വേണ്ടി നീ കൊഴുത്തകാളയെ കൊന്നിരിക്കുന്നു” (വാക്യം.30) എന്നാണ്. അവൻ എന്‍റെ സഹോദരൻ എന്നല്ല നിങ്ങളുടെ മകൻ എന്നാണ് വിളിക്കുന്നത്. അവൻ ഏകപുത്രനാണെന്ന് അവനു തോന്നുന്നു. നാം നമ്മെ സ്വയം നീതിബോധമുള്ളവരായി വിശ്വസിക്കുമ്പോഴാണ് നാം മറ്റുള്ളവരെ കുറ്റക്കാരായി കരുതുന്നത്. നല്ലവരാണെന്ന് സ്വയം വിശ്വസിക്കരുത്, കാരണം, നല്ല ദൈവത്തിന്‍റെ സഹായമില്ലാതെ  നമ്മുടെ സ്വന്തം കഴിവ് കൊണ്ട് നമുക്ക്  തിന്മയെ അതിജീവിക്കാൻ  കഴിയുകയില്ല. ഇന്ന്,  ബൈബിലെടുത്തു വിശുദ്ധ ലൂക്കായുടെ 15ആം അദ്ധ്യായത്തിലെ മൂന്ന്‌ ഉപമകളും‌ വായിക്കുവാൻ മറക്കരുത്.  കാരണം ഈ സുവിശേഷഭാഗം നിങ്ങൾ‌ക്ക് നന്മ പ്രദാനംചെയ്യും.
 
ദൈവം നമ്മുടെ പാപത്തെ പൂർണ്ണമായി മറക്കുന്നു
 
തിന്മയെ എങ്ങനെ പരാജയപ്പെടുത്തും? ദൈവം നൽകുന്ന പാപമോചനത്തിലൂടെയും,  സഹോദരങ്ങളുടെ ക്ഷമ സ്വീകരിക്കുന്നതിലൂടെ തിന്മ പരാജയപ്പെടുന്നു. നാം  കുമ്പസാരമെന്ന കൂദാശ  സ്വീകരിക്കുമ്പോഴെല്ലാം ഇത് സംഭവിക്കുന്നു: നമ്മുടെ പാപത്തെ മറികടക്കുന്ന ദൈവസ്നേഹം നമുക്ക്  കുമ്പസാരത്തിലൂടെ  ലഭിക്കുന്നു. ആ നിമിഷം മുതൽ  ആ പാപം ഇല്ലാതാകുന്നു; ദൈവം നമ്മുടെ പാപത്തെ പൂർണ്ണമായി മറക്കുന്നു. ദൈവം നമ്മുടെ പാപം ക്ഷമിക്കുമ്പോൾ, അവിടുന്ന് നമ്മുടെ പാപങ്ങളെ മറക്കുകയാണ് ചെയ്യുന്നത്. ദൈവം നമ്മോടു  എപ്പോഴും നന്മയുള്ളവനായി വർധിക്കുന്നു. ഒരാൾ നമുക്കെതിരെ തിന്മ പ്രരവർത്തിക്കുകയും അതിനു ശേഷം ക്ഷമ ചോദിക്കുകയും ചെയ്യുമ്പോൾ  അത് സാരമില്ല എന്ന്  പറഞ്ഞതിന് ശേഷം  ആദ്യസന്ദർഭത്തിൽ നാം  അനുഭവിച്ച വേദനകളെ  നാം  ഓർക്കുകയും ചെയ്യുന്നത് പോലെയല്ല ദൈവം  നമ്മോടു പ്രവർത്തിക്കുന്നത്. മറിച് ദൈവം പാപത്തെ നിർമ്മൂലമാക്കുന്നു. അവിടുന്ന് നമ്മിൽ നവീനതകളെ സൃഷ്ടിക്കുന്നു. നമ്മെ നവീകരിക്കുന്നു. അങ്ങനെ നമ്മിൽ സന്തോഷം പുനർജനിക്കുന്നതോടൊപ്പം  സങ്കടവും, ഹൃദയത്തിലെ അന്ധകാരവും, സംശയവും ഇല്ലാതാകുന്നു. പ്രിയ  സഹോദരങ്ങളെ, പാപം അവസാന വാക്കല്ല. പരിശുദ്ധ കന്യക മറിയം നമ്മുടെ ജീവിത പ്രസന്ധികളെ അഴിക്കുകയും സ്വയം നീതികരിക്കുന്ന നമ്മുടെ വിശ്വാസത്തിൽ നിന്നും നമ്മെ വിമുക്തരാക്കി നമ്മെ കാത്തിരിക്കുകയും, നമ്മോടു ക്ഷമിക്കുകയും, നമ്മെ എപ്പോഴും ആശ്ലേഷിക്കുകയും ചെയ്യുന്ന   ദൈവത്തിന്‍റെടുത്ത് ചെല്ലാൻ നമ്മെ സഹയിക്കുകയും ചെയ്യട്ടെ. ഈ വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church