മിഷനറിമാരുടെ ജനക്ഷേമ പ്രവർത്തനങ്ങളെ തടസപ്പെടുത്തരുത്: ​ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്::Syro Malabar News Updates മിഷനറിമാരുടെ ജനക്ഷേമ പ്രവർത്തനങ്ങളെ തടസപ്പെടുത്തരുത്: ​ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
10-September,2019

 തൊ​​ടു​​പു​​ഴ:​ ജ​ന​ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രൈ​​സ്ത​​വ മി​​ഷ​​ന​​റി​​മാ​​ർ​​ക്കു രാ​​ജ്യ​​ത്തു സ്വ​​ത​​ന്ത്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ സാ​​ഹ​​ച​​ര്യം സൃ​​ഷ്ടി​​ക്ക​​ണ​​മെ​ന്നു ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ൽ​ സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ലം.​ മി​​ഷ​​ന​​റി​​മാ​​ർ​​ക്കെ​​തി​​രെ ക​​ള്ള​​കേ​​സെ​​ടു​​ത്തു ക​​ൽ​​ത്തു​​റ​​ങ്കി​​ല​​ട​​ച്ചു ഭീ​​തി​ സൃ​​ഷ്ടി​​ക്കാ​​നാ​ണു ശ്ര​​മം ന​​ട​​ന്നു​​വ​​രു​​ന്ന​​ത്.​ നാ​​ടും ​വീ​​ടും ഉ​​പേ​​ക്ഷി​​ച്ചു നി​​ർ​​ധ​​ന ജ​​ന​​വി​​ഭാ​​ഗ​​ത്തി​​നി​​ട​​യി​​ൽ അ​​വ​​രു​​ടെ ക്ഷേ​​മ​​ത്തി​​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നി​​ര​​പ​​രാ​​ധി​​ക​​ളാ​​യ മി​​ഷ​​ന​​റി​​മാ​​രെ പീ​​ഡി​​പ്പി​​ക്കു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ സ​​മീ​​പ​​നാ​​ളി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണ്.​ 


ക്രൈ​​സ്‌​ത​വ​രെ ഇ​​ല്ലാ​​യ്മ​ ചെ​​യ്യാ​നു​​ള്ള ഗൂ​​ഢ​ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ് ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ക്കു​ന്ന​​ത്. ഭ​​ഗ​​ൽ​​പു​​ർ രൂ​​പ​​ത​​യി​​ൽ മ​​ത​​പ​​രി​​വ​​ർ​​ത്ത​​നം ആ​​രോ​​പി​​ച്ചു മ​​ല​​യാ​​ളി​​യും തൊ​​ടു​​പു​​ഴ സ്വ​​ദേ​​ശി​​യു​​മാ​​യ ഫാ.​​ബി​​നോ​​യി ജോ​​ണ്‍ വ​​ട​​ക്കേ​​ട​​ത്തു​​പ​​റ​​ന്പി​​ലി​​നെ​​യും സു​​വി​​ശേ​​ഷ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും അ​​റ​​സ്റ്റ് ചെ​​യ്ത ന​​ട​​പ​​ടി അ​​ങ്ങേ​​യ​​റ്റം പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണ്.​ നി​​ര​​പ​​രാ​​ധി​​യാ​​യ വൈ​​ദി​​ക​​നെ ക​​ള്ള​​ക്കേ​​സി​ന്‍റെ പേ​രി​ലാ​ണ് അ​​റ​​സ്റ്റ് ​ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്.​ പ​​രാ​​തി സം​​ബ​​ന്ധി​​ച്ചു കൃ​​ത്യ​​മാ​​യ അ​​ന്വേ​​ഷ​​ണ​ത്തി​നു പോ​​ലും അ​​ധി​​കൃ​​ത​​ർ ത​​യാ​​റാ​​യി​​ട്ടി​​ല്ല.​ ഈ ​വേ​ട്ട​യാ​ട​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ബി​​ജു പ​​റ​​യ​​ന്നി​​ലം ആ​​വ​​ശ്യ​​പ്പെ​​ട്ടു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church