ക്രൈ​സ്ത​വ സ​ന്യാസ​ച​ര്യ​യെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്കുന്നതിനെതിരേ കെ​സി​ബി​സി ക​ത്ത​യ​ച്ചു::Syro Malabar News Updates ക്രൈ​സ്ത​വ സ​ന്യാസ​ച​ര്യ​യെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്കുന്നതിനെതിരേ കെ​സി​ബി​സി ക​ത്ത​യ​ച്ചു
10-September,2019

 കൊ​​​​ച്ചി: ക്രൈ​​​​സ്ത​​​​വ സ​​​​ന്യാ​​​സ​​​​ച​​​​ര്യ​​​​യെ വി​​​​ക​​​​ല​​​​മാ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ പ​​​​ര​​​​ത്തും​​​​വി​​​​ധം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ദു​​​​ഷ്പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​നും സ​​​​ന്യ​​​​സ്ത​​​​ർ​​​​ക്കു​​​​മു​​​​ള്ള അ​​​​മ​​​​ർ​​​​ഷ​​​​വും പ്ര​​​​തി​​​​ഷേ​​​​ധ​​​​വും ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി​ കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്​​​​ബി​​​​ഷ​​​​പ് ഡോ. ​​​​എം. സൂ​​​​സ​​​​പാ​​​​ക്യം മാ​​​​തൃ​​​​ഭൂ​​​​മി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​ക്കാ​​​​ർ​​ക്കു ക​​​​ത്ത് അ​​യ​​​​ച്ചു. 
 
ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തോ​​​​ള​​​​മാ​​​​യി പ​​​​ത്ര​​​​വും വാ​​​​ർ​​​​ത്താ​​​​ചാ​​​​ന​​​​ലും ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യെ ഉ​​​​ന്നം​​​​വ​​​​ച്ചു ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​വും ദു​​​​രു​​​​ദ്ദേ​​​​ശ്യ​​​​പ​​​​ര​​​​വു​​​​മാ​​​​യ മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ത ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​നും ചേ​​​​രു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്നും, അ​​​​തു സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ നി​​​​ല​​​​നി​​​​ല്ക്കു​​​​ന്ന സ​​​​ഹി​​​​ഷ്ണു​​​​ത​​​​യും സ​​​​ഹ​​​​വ​​​​ർ​​​​ത്തി​​​​ത്വ​​​​വും ത​​​​ക​​​​ർ​​​​ക്കു​​​​മെ​​​​ന്നും ക​​​​ത്ത് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു​. മാ​​​​ധ്യ​​​​മ സ്വാ​​​​ത​​​​ന്ത്ര്യ​​​​വും വി​​​​ശ്വാ​​​​സ്യ​​​​ത​​​​യും പു​​​​ല​​​​രേ​​​​ണ്ട​​​​ത് സ​​​​മാ​​​​ധാ​​​​ന​​​​പൂ​​​​ർ​​​​ണ​​​​മാ​​​​യ സ​​​​മൂ​​​​ഹ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന് അ​​​​ത്യ​​​​ന്താ​​​​പേ​​​​ക്ഷി​​​​ത​​​​മാ​​​​ണ്. ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​വും തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലൂ​​​​ടെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ സ്വ​​​​ന്തം വി​​​​ശ്വാ​​​​സ്യ​​​​ത​​​​യ്ക്കു​​​​ത​​​​ന്നെ കോ​​​​ട്ടം വ​​​​രു​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​സൂ​​​​സ​​​​പാ​​​​ക്യം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church