ഫാ. മാലിപ്പറന്പിൽ മിഷൻ അവാർഡ് റവ. ഡോ. ഫ്രാൻസിസ് ചീരങ്കലിന്::Syro Malabar News Updates ഫാ. മാലിപ്പറന്പിൽ മിഷൻ അവാർഡ് റവ. ഡോ. ഫ്രാൻസിസ് ചീരങ്കലിന്
06-September,2019

മൂ​​വാ​​റ്റു​​പു​​ഴ: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് സ്ഥാ​​പ​​ക ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​ന്പി​​ൽ മി​​ഷ​​ൻ അ​​വാ​​ർ​​ഡി​​ന് കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത​​യി​​ലെ റ​​വ. ഡോ. ​​ഫ്രാ​​ൻ​​സി​​സ് ചീ​​ര​​ങ്ക​​ൽ അ​​ർ​​ഹ​​നാ​​യി. നാ​​ഗാ​​ലാ​​ൻ​​ഡ് മി​​ഷ​​നി​​ൽ സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കു​​ന്ന ഇ​​ദ്ദേ​​ഹ​​ത്തെ സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​ന രം​​ഗ​​ത്തും ജീ​​വ​​കാ​​രു​​ണ്യ രം​​ഗ​​ത്തും ന​​ൽ​​കി​​യ സേ​​വ​​നം പ​​രി​​ഗ​​ണി​​ച്ചാ​​ണ് അ​​വാ​​ർ​​ഡി​​നു തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.
 
ഫാ. ​​ജോ​​സ​​ഫ് മാ​​ലി​​പ്പ​​റ​​ന്പി​​ലി​​ന്‍റെ 21-ാമ​​ത് ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 14ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ കോ​​ട്ട​​യം ആ​​ർ​​പ്പൂ​​ക്ക​​ര ചെ​​റു​​പു​​ഷ്പം ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും.
 
 
ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് സം​​സ്ഥാ​​ന ഉ​​പ ര​​ക്ഷാ​​ധി​​കാ​​രി മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, പി​​ഒ​​സി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വ​​ർ​​ഗീ​​സ് വ​​ള്ളി​​ക്കാ​​ട്ട്, സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ബി പു​​ച്ചു​​ക്ക​​ണ്ട​​ത്തി​​ൽ, പ്ര​​സി​​ഡ​​ന്‍റ് ബി​​നു മാ​​ങ്കൂ​​ട്ടം, സെ​​ക്ര​​ട്ട​​റി ഷി​​നോ മോ​​ള​​ത്ത്, ഓ​​ർ​​ഗ​​നൈ​​സ​​ർ ഫ്രാ​​ൻ​​സീ​​സ് കൊ​​ല്ല​​റേ​​ട്ട് എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട സ​​മി​​തി​​യാ​​ണ് അ​​വാ​​ർ​​ഡ് നി​​ർ​​ണ​​യി​​ച്ച​​ത്.
 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church