കാർഡിനൽ എച്ചെഗരായി അന്തരിച്ചു::Syro Malabar News Updates കാർഡിനൽ എച്ചെഗരായി അന്തരിച്ചു
06-September,2019

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ക​​​ർ​​​ദി​​​നാ​​​ൾ തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ മു​​​ൻ വൈ​​​സ് ഡീ​​​ൻ ഫ്ര​​​ഞ്ച് ക​​​ർ​​​ദി​​​നാ​​​ൾ റോ​​​ജ​​​ർ എ​​​ച്ചെ​​​ഗ​​​രാ​​​യി(96) അ​​​ന്ത​​​രി​​​ച്ചു. പാ​​​രീ​​​സി​​​ലെ സ​​​ഹാ​​​യ മെ​​​ത്രാ​​​നാ​​​യും മാ​​​ഴ്സ​​​യി​​​ൽ​​​സി​​​ലെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യും സേ​​​വ​​​നം ചെ​​​യ്ത അ​​​ദ്ദേ​​​ഹം 1988ൽ ​​​റോ​​​മി​​​ലെ​​​ത്തി പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ ഫോ​​​ർ ജ​​​സ്റ്റീ​​​സ് ആ​​​ൻ​​​ഡ് പീ​​​സി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​നാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റു.1998​​​ൽ 75-ാം വ​​​യ​​​സി​​​ൽ റി​​​ട്ട​​​യ​​​ർ ചെ​​​യ്യു​​​ന്ന​​​തു​​​വ​​​രെ ഈ ​​​പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​ർ​​​ന്നു.
 
ഫ്ര​​​ഞ്ച് ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫറ​​​ൻ​​​സി​​​ന്‍റെ​​​യും യൂ​​​റോ​​​പ്യ​​​ൻ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫറ​​​ൻ​​​സി​​​ന്‍റെ​​​യും അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി അ​​​ല​​​ങ്ക​​​രി​​​ച്ചി​​​ട്ടു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തെ 1979ൽ ​​​ജോ​​​ൺ​​​പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യാ​​​ണ് ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. 2005​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ വൈ​​​സ് ഡീ​​​നാ​​​യി. 2017​​​ൽ അ​​​ദ്ദേ​​​ഹം വ​​​ത്തി​​​ക്കാ​​​നി​​​ൽനി​​​ന്നു ഫ്രാ​​​ൻ​​​സി​​​ലെ ബ​​​യോ​​​ണി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. ക​​​ർ​​​ദി​​​നാ​​​ൾ എച്ചെ​​​ഗ​​​രാ​​​യി​​​യു​​​ടെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​നു​​​ശോ​​​ചി​​​ച്ചു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church