കോട്ടയം അതിരൂപത സ്ഥാപന ദിനാചരണം 31ന്::Syro Malabar News Updates കോട്ടയം അതിരൂപത സ്ഥാപന ദിനാചരണം 31ന്
29-August,2019

കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ 109-ാമ​​ത് സ്ഥാ​​പ​​ന​​ദി​​നാ​​ച​​ര​​ണം 31നു ​​കോതനല്ലൂർ തൂ​​വാ​​നി​​സ​​യി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 10നു ​​കൃ​​ത​​ജ്ഞ​​താ ബ​​ലി​​ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. ബി​​ഷ​​പ്പു​​മാ​​രും അ​​തി​​രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​രും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. തു​​ട​​ർ​​ന്ന് അ​​ജ​​പാ​​ല​​ന​​പ്ര​​വ​​ർ​​ത്ത​​നം സം​​ക്ഷി​​പ്ത​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കും. അ​​തി​​രൂ​​പ​​താ​​ദി​​നാ​​ച​​ര​​ണ​​ങ്ങ​​ളു​​ടെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
 
പ​​പ്പു​​വ ന്യൂ​​ഗ​​നി​​യ ന്യു​​ൻ​​ഷ്യോ മാ​​ർ കു​​ര്യ​​ൻ വ​​യ​​ലു​​ങ്ക​​ൽ, സ​​ഹാ​​യ​ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​സി​​ഡ​​ന്‍റ്മാ​​രാ​​യ സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, പ്ര​​ഫ. മേ​​ഴ്സി ജോ​​ണ്‍, ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി​​യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ലോ​​കാ​​യു​​ക്ത​​യാ​​യി ചു​​മ​​ത​​ല​​യേ​​റ്റ സു​​പ്രിംകോ​​ട​​തി മു​​ൻ ജഡ്ജി ജ​​സ്റ്റീ​സ് സി​​റി​​യ​​ക് ജോ​​സ​​ഫ്, പാ​​ർ​​ല​​മെ​​ന്‍റ് അം​​ഗ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, കെ​​സി​​വൈ​​എം പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, സീ​​റോ മ​​ല​​ബാ​​ർ യൂ​​ത്ത് മൂ​​വ്മെ​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മെ​​ൽ​​വി​​ൻ പു​​ളി​​യം​​തൊ​​ട്ടി​​യി​​ൽ എ​​ന്നി​​വ​​രെ ആ​​ദ​​രി​​ക്കും. അ​​തി​​രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​ർ, സ​​മ​​ർ​​പ്പി​​ത പ്ര​​തി​​നി​​ധി​​ക​​ൾ, പാ​​രീ​​ഷ് കൗ​​ണ്‍​സി​​ൽ അം​​ഗ​​ങ്ങ​​ൾ, ചൈ​​ത​​ന്യ ക​​മ്മീ​​ഷ​​ൻ അം​​ഗ​​ങ്ങ​​ൾ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ അം​​ഗ​​ങ്ങ​​ൾ, സ​​മു​​ദാ​​യ സം​​ഘ​​ട​​ന​​ക​​ളു​​ടെ കേ​​ന്ദ്ര​​ഭാ​​ര​​വാ​​ഹി​​ക​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നു വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് അ​​റി​​യി​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church