റോമിലേക്ക് വരുന്നോ ‘വിയ ഫ്രാൻസിജേന’ വഴി; വിശുദ്ധവഴിക്ക് ‘യുനസ്‌കോ’ പൈതൃക പദവി ::Syro Malabar News Updates റോമിലേക്ക് വരുന്നോ ‘വിയ ഫ്രാൻസിജേന’ വഴി; വിശുദ്ധവഴിക്ക് ‘യുനസ്‌കോ’ പൈതൃക പദവി
27-August,2019

വത്തിക്കാൻ സിറ്റി: വിശുദ്ധാത്മാക്കളുടെ പാദസ്പർശനമേറ്റ, നാല് രാജ്യങ്ങളിലൂടെ കടന്നുപോകുന്ന, 1000ൽപ്പരം വർഷങ്ങളുടെ ചരിത്രമുള്ള തീർത്ഥാടനപാത ‘വിയ ഫ്രാൻസിജേന’ ഇനി യു.എൻ പൈതൃക പട്ടികയിൽ. ഇംഗ്ലണ്ടിലെ കാന്റർബറിയിൽനിന്ന് ആരംഭിച്ച് ഫ്രാൻസ്, സ്വിറ്റസർലണ്ട് ഇറ്റലി എന്നിവയുടെ രാജ്യാതിർത്ഥികൾ കടന്ന് റോമിലെത്തുന്ന ഈ തീർത്ഥാടനപാതയുടെ ദൈർഘ്യം 2000 കിലോമീറ്ററാണ്.
 
ജൊവാൻ ഓഫ് ആർക്ക് കാതറീൻ ഓഫ് സീയെന്ന തുടങ്ങിയ പുണ്യാത്മാക്കളും ആയിരക്കണക്കിന് തീർത്ഥാടകരും കച്ചവടക്കാരും കാൽനടയായും കുതിരപ്പുറത്തും കഴുതപ്പുറത്തും സഞ്ചരിച്ചിട്ടുള്ള പാതയാണ് ഇന്നും തീർത്ഥാടകർക്ക് പ്രിയപ്പെട്ട ‘വിയ ഫ്രാൻസിജേന’. വടക്കെ ഇറ്റലിയിലെ എമീലിയോ റൊമാഞ്ഞാ പ്രവിശ്യ, ലൊമ്പാർജി, പിയെഡ്‌മോണ്ട്, ലിഗൂറിയ, ലാസ്സിയോ, വാലെ ദി അയോസ്ത, തസ്‌കണി എന്നിവ താണ്ടിയാണ് റോമാ നഗരത്തിൽ എത്തുന്നത്.
 
ആഗോളതലത്തിൽ അതിപുരാതനമായ ഈ പാത ഒരു സ്മാരകവും സാംസ്‌കാരിക പൈതൃകവുമാക്കി സംരക്ഷിക്കുന്നതിന്റെ ആദ്യപടിയായുള്ള രേഖകളുടെയും മറ്റും കൈമാറ്റത്തിന് രാജ്യങ്ങൾ തുടക്കം കുറിച്ചുകഴിഞ്ഞു. പുരാതന വഴി കടന്നുപോകുന്ന നാലു രാജ്യങ്ങളും യുനേസ്‌ക്കൊ സാംസ്‌കാരിക പൈതൃകപദ്ധതിയെ പിൻതുണയ്ക്കുണ്ടെന്നതും പദ്ധതിയുടെ പൂർത്തീകരണം എളുപ്പത്തിലാക്കും.
 
യൂറോപ്പിന്റെ വടക്കൻ പ്രവിശ്യയിലൂടെ നീങ്ങുന്ന ഈ തീർത്ഥാടനവഴിയിൽ പ്രകൃതി ദൃശ്യങ്ങൾക്കുപുറമെ മനോഹരമായ അനേകം കാഴ്ചകളും സഞ്ചാരികളെ കാത്തിരിപ്പുണ്ട്. പുരാതന ദൈവാലയങ്ങൾ, ബസിലിക്കകൾ, വാസ്തുഭംഗിയുള്ള വീടുകൾ, ചരിത്രസ്മാരകങ്ങളും, പഴയ സാങ്കേതികതയിൽ നിർമിച്ച പാലങ്ങൾ, വഴിവിളക്കുകളൾ, മനോഹരമായ പ്രതിമകൾ, ജലധാരകൾ… അങ്ങനെ നീളുന്നു ‘വിയാ ഫ്രാൻസിജേന’യുടെ സവിശേഷതകൾ.
 
മധ്യകാലഘട്ടത്തിൽ, വത്തിക്കാൻ നഗരം സന്ദർശിക്കാൻ ആഗ്രഹിച്ചിരുന്ന യൂറോപ്പ്യന്മാരുടെ പ്രഥാന തീർത്ഥാടനപാതയായിരുന്നു ഫ്രാൻസിൽനിന്ന് വരുന്ന വഴി എന്ന് അർത്ഥം വരുന്ന ‘വിയ ഫ്രാൻസിജേന’ . കാൽനടയായും കുതിരപ്പുറത്തും സൈക്കിളിലുമായി ഏതാണ്ട് ആയിരം പേർ ഓരോ വർഷവും ഇതിലൂടെ തീർത്ഥാടനം നടത്തുന്നുണ്ടെന്നാണ് കണക്ക്. ഏറ്റവും വേഗരും സുഹൃത്തുക്കളുമായ ജെയിംസ് ആൻഡേഴ്‌സണും മാക്‌സ് ഹന്നയും 58 ദിവസംകൊണ്ടാണ് ഈ യാത്രാദൂരം പിന്നിട്ടത്.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church