ഭാരത സഭയില്‍ " നീതി ഞായര്‍"::Syro Malabar News Updates ഭാരത സഭയില്‍ " നീതി ഞായര്‍"
18-August,2019

ഭാരതസഭയുടെ നീതി ഞായര്‍ ആചരണം!

ഭാരത സഭ ഈ ഞായറാഴ്ച, അതായത് ആഗസ്റ്റ് 18-ന് നീതി ഞായര്‍ ആചരിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കഴിഞ്ഞുവരുന്ന ഞായറാണ് ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘം, സിബിസിഐ, ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ക്രിസ്തുമതം സ്വീകരിച്ചതിന്‍റെ പേരില്‍ തുല്യനീതി നഷേധിക്കപ്പെട്ട ദളിത് ക്രൈസ്തവരോടുള്ള കത്തോലിക്കാസഭയുടെ ഐക്യദാര്‍ഢ്യം നവീകരിക്കുന്ന ദിനമാണ് “നീതി ഞായര്‍” എന്ന് കേരളത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ കീഴില്‍, പിന്നോക്കവിഭാഗങ്ങള്‍ക്കായുള്ള സമിതി ഒരു പ്രസ്താവനയില്‍ പറയുന്നു.

ദളിത് ക്രൈസ്തവരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഉദാരമനസ്സോടെ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് ഈ ദിനാചരണം കൂടുതല്‍ ഫലദായകമാക്കിത്തീര്‍ക്കാന്‍ ഈ സമിതി എല്ലാവരെയും ക്ഷണിക്കുന്നു.

തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ വിവേചനത്തിനിരകളായി വേദനയനുഭവിക്കുന്ന സഹോദരങ്ങളുടെ നേരെ കണ്ണടയ്ക്കാന്‍ ക്രിസ്തുവിശ്വാസികള്‍ക്കാര്‍ക്കും  സാധിക്കില്ലെന്ന് പറയുന്ന ഈ സമിതി, അവരു‍ടെ സഹനങ്ങളില്‍ പങ്കുചേരുകയും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്നു.


Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church