പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന് ഇ​ര​ക​ളാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി കൈ​കോ​ർ​ക്കാം: കെ​സി​ബി​സി::Syro Malabar News Updates പ്ര​കൃ​തി ദു​ര​ന്ത​ത്തി​ന് ഇ​ര​ക​ളാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി കൈ​കോ​ർ​ക്കാം: കെ​സി​ബി​സി
17-August,2019

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ ക​​​ന​​​ത്ത​​​മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലും മൂ​​​ലം ദു​​​രി​​​തം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ആ​​​ശ്വാ​​​സ​​​ത്തി​​​നും പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നു​​​മാ​​​യി ഏ​​​വ​​​രും സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി ആ​​​ഹ്വാ​​​നം ചെ​​​യ്തു. ദു​​​ര​​​ന്ത​​​ത്തി​​​ൽ ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രെ ദൈ​​​വ​​​സ​​​ന്നി​​​ധി​​​യി​​​ൽ ഓ​​​ർ​​​ത്ത് പ്രാ​​​ർ​​​ഥി​​​ക്കണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം. സൂ​​​സ​​​പാ​​​ക്യം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സ​​​ർ​​​ക്കു​​​ല​​​റി​​​ൽ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. 

ദു​​​രി​​​ത​​​മേ​​​ഖ​​​ല​​​യി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ​​​വി​​​ഭാ​​​ഗം സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. കെ​​​സി​​​ബി​​​സി സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ​​​വി​​​ഭാ​​​ഗം ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ്പ് തോ​​​മ​​​സ് മാ​​​ർ കൂറി​​​ലോ​​​സും ദു​​​രി​​​ത​​മേ​​​ഖ​​​ല​​​യി​​​ലെ സ​​​ഭാ​​​പി​​​താ​​​ക്ക​​ൻ​​മാ​​രും കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റ​​​വും ബ​​​ത്തേ​​​രി, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, മാ​​​ന​​​ന്ത​​​വാ​​​ടി, പാ​​​ല​​​ക്കാ​​​ട്, ത​​​ല​​​ശേ​​​രി, താ​​​മ​​​ര​​​ശേ​​​രി തു​​​ട​​​ങ്ങി​​​യ സോ​​​ഷ്യ​​​ൽ ​സ​​​ർ​​​വീ​​സ് സെ​​​സൈ​​​റ്റി​​​ക​​​ളു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും അ​​​ടി​​​യ​​​ന്ത​​​ര ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു. കെ​​​സി​​​ബി​​​സി അ​​​ടി​​​യ​​​ന്ത​​​ര​​​സ​​​ഹാ​​​യ​​​മാ​​​യി 10 ല​​​ക്ഷം രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. കെ​​​സി​​​ബി​​​സി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ഉ​​​ദാ​​​ര​​​മാ​​​യി സം​​​ഭാ​​​വ​​​ന ന​​​ല്കാ​​​ൻ എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളെ​​​യും രൂ​​​പ​​​ത​​​ക​​​ളെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും സ​​​ന്ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളെ​​​യും ആ​​​ഹ്വാ​​​നം ചെ​​​യ്യു​​​ന്നു. 

കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഡി​​​സാ​​​സ്റ്റ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​യും പോ​​​ലീ​​​സും സൈ​​​ന്യ​​​വും ഒ​​​പ്പം മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​തു​​​പോ​​​ലെ നാ​​​ടി​​​ന്‍റെ ന​​ൻ​​മ ​വി​​​ളി​​​ച്ച​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ട് ധാ​​​രാ​​​ളം സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തി​​​നെ​​​ത്തി. ദു​​​രി​​​ത​​​മേ​​​ഖ​​​ല​​​യി​​​ലെ ന​​​മ്മു​​​ടെ ഇ​​​ട​​​വ​​​ക​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സ​​​ന്ന്യാ​​​സ​​​ഭ​​​വ​​​ന​​​ങ്ങ​​​ളും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും സ​​​ജീ​​​വ​​​മാ​​​യി രം​​​ഗ​​​ത്തു​​​ണ്ടാ​​​യി. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളും വൈ​​​ദി​​​ക​​​രും സ​​​ന്ന്യ​​​സ്ത​​​രും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മെ​​​ല്ലാം സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടു കൈ​​​കോ​​​ർ​​​ത്തു. ജാ​​​തി​​​മ​​​ത​​​ഭേ​​​ദ​​​മെ​​​ന്യേ എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളും സ​​​ഹാ​​​യ​​​ഹ​​​സ്ത​​​ങ്ങ​​​ൾ നീ​​​ട്ടി​​​യ​​​ത് ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ​​​ക്ക് കു​​​റെ​​​യെ​​​ങ്കി​​​ലും ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​താ​​​ണ്. 

പ്ര​​​കൃ​​​തി ദു​​​ര​​​ന്ത​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ 25ന് ​​​പ്രാ​​​ർ​​​ഥ​​​നാ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും. അ​​​ന്ന​​​ത്തെ കാ​​​ണി​​​ക്ക​​​യും സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന മ​​​റ്റു സം​​​ഭാ​​​വ​​​ന​​​ക​​​ളും 31ന​​​കം കെ​​​സി​​​ബി​​​സി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ (Kerala Catholic Bishosp’ Council; A/c No.04230 53000005221; IFSC: SIBL0000423; South Indian Bank Ltd., Vennala Branch) നി​​​ക്ഷേ​​​പി​​​ച്ച് വി​​​വ​​​രം കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി​​​യേ​​​റ്റി​​​ൽ (പി​​​ഒ​​​സി) അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കു​​​ല​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നാ​​​ള​​​യോ ഏ​​​റ്റ​​​വും അ​​​ടു​​​ത്ത സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ ദി​​​വ​​​സ​​​മോ ഈ ​​​സ​​​ർ​​​ക്കു​​​ല​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും വാ​​​യി​​​ക്കും.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church