മലബാറിന് കൈത്താങ്ങുമായി ചങ്ങനാശേരി അതിരൂപത::Syro Malabar News Updates മലബാറിന് കൈത്താങ്ങുമായി ചങ്ങനാശേരി അതിരൂപത
15-August,2019

ച​ങ്ങ​നാ​ശേ​രി: ഉ​രു​ള്‍പൊ​ട്ട​ലും പ്ര​ള​യ​വും മൂ​ലം ദു​രി​ത​ത്തി​ലാ​യ മ​ല​ബാ​ര്‍ മേ​ഖ​ല​യ്ക്ക് പി​ന്തു​ണ​യും സ​ഹാ​യ​വു​മാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത. മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ നാ​നാ​ജാ​തി മ​ത​സ്ഥ​ര്‍ക്കാ​യു​ള്ള ഭ​വ​ന​നി​ര്‍മാ​ണ, പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളി​ല്‍ സാ​ധ്യ​മാ​യ വി​ധ​ത്തി​ല്‍ സ​ഹ​ക​രി​ക്കു​വാ​ന്‍ അ​തി​രൂ​പ​ത കേ​ന്ദ്ര​ത്തി​ല്‍ കൂ​ടി​യ യോ​ഗം തീ​രു​മാ​നി​ച്ചു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ല്‍ നി​ന്നു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യം എ​ന്ന നി​ല​യി​ല്‍ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ യു​വ​ദീ​പ്തി എ​സ്.​എം.​വൈ.​എ​മ്മി​ന്‍റെ​യും സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​മാ​യ ചാ​സി​ന്‍റെ​യും ചാ​രി​റ്റി വേ​ള്‍ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലേ​യ്ക്ക് അ​ത്യാ​വ​ശ്യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഫൊ​റോ​നാ ​വി​കാ​രി​മാ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ കു​ടും​ബ​ക്കൂ​ട്ടാ​യ്മാ ഭാ​ര​വാ​ഹി​ക​ളു​ടെ​യും സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ല​ബാ​ര്‍ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. 

2018 ലെ ​മ​ഹാ​പ്ര​ള​യ​കാ​ല​ത്തു കു​ട്ട​നാ​ടി​ന് സ​ഹാ​യ​ഹ​സ്ത​മാ​യ മ​ല​ബാ​റി​ലെ ജ​ന​ത​യു​ടെ ന​ല്ല​മ​ന​സി​നെ മ​റ​ക്ക​രു​തെ​ന്നും അ​വ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​സ​ഹ​ക​ര​ണ​വും പ്രാ​ര്‍ഥ​ന​യും ന​ല്കി അ​വ​ര്‍ക്കൊ​പ്പ​മാ​യി​രി​ക്ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ആ​ഹ്വാ​നം ചെ​യ്തു.

അ​തി​രൂ​പ​താ കേ​ന്ദ്ര​ത്തി​ല്‍ ആ​ര്‍ച്ചു​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, ഫാ. ​ചെ​റി​യാ​ന്‍ കാ​രി​ക്കൊ​മ്പി​ല്‍, ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍, ഫാ. ​ജോ​ര്‍ജ് മാ​ന്തു​രു​ത്തി​ല്‍, ഫാ. ​ആ​ന്‍റ​ണി ത​ല​ച്ചെ​ല്ലൂ​ര്‍, അ​ഡ്വ. ജോ​ജി ചി​റ​യി​ല്‍, ഫാ. ​റ്റെ​ജി പു​തു​വീ​ട്ടി​ല്‍ക​ളം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church