എന്താണ് മനുഷ്യന്റെ വമ്പൻ തോൽവി? ശ്രവിക്കാം പാപ്പ നൽകുന്ന ഉത്തരം::Syro Malabar News Updates എന്താണ് മനുഷ്യന്റെ വമ്പൻ തോൽവി? ശ്രവിക്കാം പാപ്പ നൽകുന്ന ഉത്തരം
14-August,2019

വത്തിക്കാൻ സിറ്റി: യുദ്ധവും ഭീകരപ്രവർത്തനവും നരകുലത്തിന് നൽകുന്നത് സാരമായ നഷ്ടമാണെന്ന വസ്തുത ആരും മറക്കരുതെന്നും അവ മനുഷ്യന്റെ വമ്പൻ തോൽവിയാണെന്നും ഫ്രാൻസിസ് പാപ്പ. ‘ജനീവ കൺവെൻഷ’ന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ച്, പൊതു സന്ദർശനത്തിന്റെ സമാപനത്തിൽ നൽകിയ സന്ദേശത്തിലായിരുന്നു, യുദ്ധത്തിനെതിരായ പാപ്പയുടെ ഓർമപ്പെടുത്തൽ.
 
ബലപ്രയോഗത്തിന് നിയന്ത്രണമേർപ്പെടുത്തുകയും യുദ്ധ വേളകളിൽ പൗരന്മാർക്കും യുദ്ധത്തടവുകാർക്കും സംരക്ഷണമുറപ്പുവരുത്തുകയും ചെയ്യുന്ന അന്താരാഷ്ട്ര ഉടമ്പടിക്ക് രൂപംകൊടുത്തത് 1929ൽ സമ്മേളിച്ച ജനീവ കൺവെൻഷനാണ്.
 
സായുധസംഘർഷവേളകളിൽ പൗരന്മാരുടെ ജീവനും ഔന്നത്യവും കാത്തുസൂക്ഷിക്കപ്പെടേണ്ടത് അനുപേക്ഷണീയമാണെന്നും പാപ്പ പറഞ്ഞു. നിരായുധരായ ജനവിഭാഗങ്ങൾക്കും പൊതുസംവിധാനങ്ങൾക്കും വിശിഷ്യാ ആശുപത്രികൾ, വിദ്യാലയങ്ങൾ, ആരാധനായിടങ്ങൾ, അഭയകേന്ദ്രങ്ങൾ എന്നിവയ്ക്ക് സംരക്ഷണം ഉറപ്പുവരുത്തി,  അന്താരാഷ്ട്ര നിയമം നിഷ്‌ക്കർഷിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ എല്ലാ രാഷ്ട്രങ്ങളും പാലിക്കണം. ആവശ്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധമാനമാക്കാൻ ഈ വാർഷികം രാഷ്ട്രങ്ങൾക്ക് സഹായകമാകട്ടെയെന്നും പാപ്പ ആശംസിച്ചു.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church