നി​ല​ന്പൂ​രി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ സ​ഹൃ​ദ​യ​യു​ടെ "സ​മ​രി​യാ​ക്കാ​ർ’ പുറപ്പെട്ടു::Syro Malabar News Updates നി​ല​ന്പൂ​രി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ സ​ഹൃ​ദ​യ​യു​ടെ "സ​മ​രി​യാ​ക്കാ​ർ’ പുറപ്പെട്ടു
13-August,2019

കൊ​​​ച്ചി: പ്ര​​​ള​​​യ​​​വും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലും ദു​​​ര​​​ന്തം സ​​​മ്മാ​​​നി​​​ച്ച നി​​​ല​​​ന്പൂ​​​ർ ചു​​​ങ്ക​​​ത്ത​​​റ മൈ​​​ലാ​​​ടും​​​പാ​​​റ ഗ്രാ​​​മ​​​ത്തി​​​ന്‍റെ ക​​​ണ്ണീ​​​രൊ​​​പ്പാ​​​ൻ എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്നു ‘സ​​​ഹൃ​​​ദ​​​യ സ​​​മ​​​രി​​​റ്റ​​​ൻ’ സം​​​ഘം. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു സ​​​മ​​​രി​​​റ്റ​​​ൻ ടീം ​​​നി​​​ല​​​ന്പൂ​​​രി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട​​​ത്. 
 
പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​മു​​​ണ്ടാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ശു​​​ചീ​​​ക​​​ര​​​ണ, ദു​​​രി​​​താ​​​ശ്വാ​​​സ, പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണു പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ ഇ​​​രു​​​പ​​​തം​​​ഗ സം​​​ഘം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പു​​​റ​​​പ്പെ​​​ട്ട​​​ത്. ചു​​​ങ്ക​​​ത്ത​​​റ മൈ​​​ലാ​​​ടും​​​പാ​​​റ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​വ​​​ർ ഇ​​​ന്നു മു​​​ത​​​ൽ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തും. ഇ​​​വി​​​ടത്തെ നാ​​​ലു വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും 12 വീ​​​ടു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ർ​​​ന്നു. 35 കു​​​ടും​​​ബ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ഴും ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ലാ​​​ണ്. വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളേ​​​റെ​​​യും ന​​​ഷ്ട​​​മാ​​​യി. 
 
മൈ​​​ലാ​​​ടും​​​പാ​​​റ​​​യി​​​ലേ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ഭ​​​ക്ഷ്യവ​​​സ്തു​​​ക്ക​​​ൾ, ശു​​​ചീ​​​ക​​​ര​​​ണ സാ​​​മ​​​ഗ്രി​​​ക​​​ൾ, അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യാ​​​ണു സം​​​ഘം ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ട്ട​​​ത്. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നാ​​​ണു സാ​​​ധ​​​ന​​​ങ്ങ​​​ൾ സ​​​മാ​​​ഹ​​​രി​​​ച്ച​​​തെ​​​ന്നു സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ ചെ​​​റു​​​പി​​​ള്ളി പ​​​റ​​​ഞ്ഞു. ഫാ. ​​​ഹോ​​​ർ​​​മീ​​​സ് മ​​​രോ​​​ട്ടി​​​ക്കു​​​ടി ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ​​​സം​​​ഘ​​​ത്തി​​​ന്‍റെ യാ​​​ത്ര​​​യു​​​ടെ ഫ്ളാ​​​ഗ് ഓ​​​ഫ് നി​​​ർ​​​വ​​​ഹി​​​ച്ചു.
 
സ​​​ഹൃ​​​ദ​​​യ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പീ​​​റ്റ​​​ർ തി​​​രു​​​ത​​​ന​​​ത്തി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​ത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​വ​​​രാ​​​ണു​​​ള്ള​​​ത്. കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ, കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റം എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു സ​​​മ​​​രി​​​റ്റ​​​ൻ സം​​​ഘ​​​ത്തി​​​നാ​​​യി പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 75 പേ​​​ർ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ റെ​​​സ്ക്യൂ, റി​​​ലീ​​​ഫ്, ഷെ​​​ൽ​​​ട്ട​​​ർ, സാ​​​നി​​​റ്റേ​​​ഷ​​​ൻ, ഫു​​​ഡ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു പ​​​രി​​​ശീ​​​ല​​​നം. പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ മ​​​റ്റു​​​ള്ള​​​വ​​​ർ മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​ത്തും. 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church