ന​വീ​ക​രി​ച്ച സെ​ന്‍റ് മേ​രീ​സ് കത്തീഡ്രൽ ബ​സി​ലി​ക്ക​യു​ടെ ആ​ശീ​ർ​വാ​ദം ന​ട​ത്തി::Syro Malabar News Updates ന​വീ​ക​രി​ച്ച സെ​ന്‍റ് മേ​രീ​സ് കത്തീഡ്രൽ ബ​സി​ലി​ക്ക​യു​ടെ ആ​ശീ​ർ​വാ​ദം ന​ട​ത്തി
12-August,2019

കൊ​ച്ചി: എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ക​ത്തീ​ഡ്ര​ലും സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ ഭ​ദ്രാ​സ​ന ദേ​വാ​ല​യ​വു​മാ​യ ന​വീ​ക​രി​ച്ച എ​റ​ണാ​കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ബ​സി​ലി​ക്ക​യു​ടെ ആ​ശീ​ർ​വാ​ദം ന​ട​ന്നു. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ശീ​ർ​വാ​ദ ശു​ശ്രൂ​ഷ​ക​ൾ​ക്കുശേ​ഷം ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ഉണ്ടായിരുന്നു. 1974 ലാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യം നി​ർ​മി​ച്ച​ത്. 1986 ഫെ​ബ്രു​വ​രി ഏ​ഴി​നു ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ദേ​വാ​ല​യ​ത്തി​ൽ നി​ല​വി​ലു​ള്ള അ​ൾ​ത്താ​ര നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള മി​നു​ക്കുപ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church