എന്തായിരിക്കണം ക്രൈസ്തവന്റെ യഥാർത്ഥ സമ്പാദ്യം: കേൾക്കാം പാപ്പയുടെ ഓർമപ്പെടുത്തൽ ::Syro Malabar News Updates എന്തായിരിക്കണം ക്രൈസ്തവന്റെ യഥാർത്ഥ സമ്പാദ്യം: കേൾക്കാം പാപ്പയുടെ ഓർമപ്പെടുത്തൽ
10-August,2019

വത്തിക്കാൻ സിറ്റി: മറ്റൊരാളുടെ സന്തോഷത്തിന് കാരണമാകാൻ കഴിയുന്നതാണ് യഥാർത്ഥ സമ്പാദ്യമെന്നും കഷ്ടപ്പെടുന്നവരുടെയും തഴയപ്പെടുന്നവരുടെയും മുറിവുകളിലേക്ക് ഇറങ്ങിചെല്ലേണ്ടവരാണ് ക്രിസ്ത്യാനികളെന്നും ഫ്രാൻസിസ് പാപ്പ. പൊതുസന്ദർശനത്തിനെത്തിയവരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക ഭദ്രതയോ കൈവശമുള്ള വസ്തുവിന്റെ അളവുകൊണ്ടോ അല്ല യഥാർത്ഥ സമ്പാദ്യം നിർവചിക്കപ്പെടുന്നത്. മറിച്ച്, മറ്റൊരുവന് സന്തോഷം പകരാൻ സാധിക്കുന്നുണ്ടോ എന്നതിലാണ്. ക്രിസ്തുവിനെപ്പോലെ അപരന്റെ ആവശ്യങ്ങളിൽ ഇടപെടാൻ കഴിയുന്നതാണ് ജീവിതത്തിന്റെ മുഖമുദ്രയെന്നും പാപ്പ കൂട്ടിച്ചേർത്തു.

കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും തഴയപ്പെടുന്നവരെ കൈപിടിച്ചുയർത്താനും പരിശ്രമിക്കേണ്ടവരാണ് ക്രിസ്ത്യാനികൾ. ആന്തരികസൗഖ്യം ആവശ്യമുള്ളവർക്ക് ആത്മീയവും ശാരീരികവുമായ സൗഖ്യം പകർന്ന അപ്പസ്തോലന്മാരെപ്പോലെയാവണം യഥാർത്ഥ ക്രിസ്തുശിഷ്യർ.

സഭ സകല വിശ്വാസികളുടെയും അമ്മയാണ്. കഷ്ടപാടുകൾ അനുഭവിക്കുന്നവർക്കുനേരെ സഭ ഒരിക്കലും കണ്ണടക്കാറില്ല. എന്നാൽ, ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും അർത്ഥവത്തായ ഹൃദയബന്ധങ്ങൾ സൃഷ്ടിക്കാൻ മനുഷ്യർക്ക് എങ്ങനെ സാധിക്കുമെന്നതാണ് സഭ ഉറ്റുനോക്കുന്നത്.


Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church