വൈദികർക്ക് ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്::Syro Malabar News Updates വൈദികർക്ക് ഫ്രാൻസിസ് മാർപാപ്പയുടെ കത്ത്
05-August,2019

വ​​​ത്തി​​​ക്കാ​​​ൻ​​​ സി​​​റ്റി: വൈ​​​ദി​​​ക​​​രു​​​ടെ മ​​​ധ്യ​​​സ്ഥ​​​നാ​​​യ വി​​​ശു​​​ദ്ധ ജോ​​​ൺ വി​​​യാ​​​നി​​​യു​​​ടെ 160-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം പ്ര​​​മാ​​​ണി​​​ച്ച് ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള ഇ​​​ട​​​വ​​​ക, സ​​​ന്യാ​​​സ വൈ​​​ദി​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ക​​​ത്ത് വ​​​ത്തി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 
 
രോ​​​ഗ​​​വും ക്ഷീ​​​ണ​​​വും മ​​​ടു​​​പ്പും വ​​​ക​​​വ​​​യ്ക്കാ​​​തെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ന​​​ഷ്ടം സ​​​ഹി​​​ച്ചും നി​​​ശ​​​ബ്ദ​​​രാ​​​യി ദൈ​​​വ​​​ജ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി സേ​​​വ​​​നം ചെ​​​യ്യു​​​ന്ന എ​​​ല്ലാ സ​​​ഹോ​​​ദ​​​ര വൈ​​​ദി​​​ക​​​രെ​​​യും ഹൃ​​​ദ​​​യ​​​ത്തി​​​ൽ ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്താ​​​നും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നും താ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി മാ​​​ർ​​​പാ​​​പ്പ വ്യ​​​ക്ത​​​മാ​​​ക്കി.​ ​​പ്ര​​​ശ്നസങ്കീർണ​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലും ദൈ​​​വ​​​ത്തോ​​​ടു ന​​​ന്ദി​​​യോ​​​ടെയും വി​​​ശ്വ​​​സ്ത​​​ത​​​യോ​​​ടെയും വ​​​ർ​​​ത്തി​​​ക്കാ​​​ൻ മാ​​​ർ​​​പാ​​​പ്പ വൈ​​​ദി​​​ക​​​രെ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church