ക്രൈസ്തവർക്ക് പാപ്പയുടെ ഓർമപ്പെടുത്തൽ: നാം അയക്കപ്പെട്ടവർ, മുന്നോട്ട് ചരിക്കേണ്ടവർ::Syro Malabar News Updates ക്രൈസ്തവർക്ക് പാപ്പയുടെ ഓർമപ്പെടുത്തൽ: നാം അയക്കപ്പെട്ടവർ, മുന്നോട്ട് ചരിക്കേണ്ടവർ
03-August,2019

ജക്കാർത്ത: ജ്ഞാനസ്‌നാനം സ്വീകരിച്ച നാം ക്രൈസ്തവനും അയക്കപ്പെട്ടരും മുന്നോട്ട് ചരിക്കേണണ്ടരുമാണെന്നും ഫ്രാൻസിസ് പാപ്പ. ക്രൈസ്തവർ ഒരു പുളിമാവുപോലെ പ്രവർത്തിക്കാൻ വിളിക്കപ്പെട്ടവരാണെന്ന ബോധ്യത്തോടെ സമൂഹത്തിൽ വ്യാപരിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ‘ജ്ഞാനസ്‌നാനം സ്വീകരിച്ച് അയക്കപ്പെട്ടവർ’ എന്ന ആപ്തവാക്യവുമായി ഇന്തൊനേഷ്യയിലെ തലസ്ഥാന നഗരമായ ജക്കാർത്തയിൽ സമ്മേളിക്കുന്ന ദേശീയ മിഷണറി കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന സന്ദേശത്തിലാണ് പാപ്പയുടെ നിർണായക ഓർമപ്പെടുത്തൽ.
 
ജ്ഞാനസ്‌നാനത്തിലൂടെ ക്രിസ്തുവിൽ നവജീവൻ പ്രാപിച്ചവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു. ക്രിസ്തു പ്രബോധിപ്പിച്ചതും പ~ിപ്പിച്ചതുമായ സുവിശേഷമാകുന്ന നിധിയാണ് പരിശുദ്ധാത്മാവിലൂടെ ഓരോ ക്രൈസ്തവനും തങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും സ്വീകരിക്കുന്നത്. നല്ലൊരു കാര്യം അല്ലെങ്കിൽ ഒരു വസ്തുത മനസിലേറ്റിയ വ്യക്തി അതിനെക്കുറിച്ച് മറ്റുള്ളവരോട് പങ്കുവെക്കും. ഇക്കാര്യം ഓരോ ക്രൈസ്തവനും എന്നും അനുസ്മരിക്കണം. അതിനാൽ ജ്ഞാനസ്‌നാനം സ്വീകരിച്ചവർ എങ്ങനെ ജീവിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
 
വ്യക്തി ജീവിതത്തിൽ ക്രൈസ്തവൻ ഒരു പുളിമാവുപോലെ പ്രവർത്തിക്കണം. ക്രിസ്തുവിന്റെ സുവിശേഷം ജീവിതപരിസരങ്ങളിൽ നമ്മിലൂടെ കിനിഞ്ഞിറങ്ങുമാറ് അതു ജീവിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവർ സുവിശേഷ ചൈതന്യത്താൽ നിറഞ്ഞ് സദാ മുന്നോട്ടു ചരിക്കേണ്ടവരാണ്. ഈ തിരിച്ചറിവോടെ സുവിശേഷപ്രഭയാൽ മറ്റുള്ളവർക്ക് മാതൃകയായും വെളിച്ചം കാട്ടിയും ക്രൈസ്തവൻ ജീവിതയാത്രയിൽ മുന്നേറണം.
 
ക്രൈസ്തവർ മറ്റുള്ളവർക്ക് പ്രചോദനവും മാതൃകയുമായി മുന്നേ നടക്കണം. കാരണം നാം അയക്കപ്പെട്ടവനാണ്. മുന്നോട്ടു പോകാനുള്ള പ്രേരണയും ഉൾക്കരുത്തും നൽക്കുന്നത് പരിശുദ്ധാത്മാവാണ്. അതിനാൽ ജ്ഞാനസ്‌നാനം സ്വീകരിച്ച് ലോകത്തിലേക്ക് അയക്കപ്പെട്ടവരായ നാമെല്ലാം ധെര്യപൂർവം മുന്നോട്ട്, മുന്നോട്ടു തന്നെ ചിരിക്കണമെന്ന് ആവർത്തിച്ച് ഓർമിപ്പിച്ച പാപ്പ, ഈ ദൗത്യത്തിൽ പരിശുദ്ധ കന്യാകാനാഥയുടെ മാധ്യസ്ഥ്യം ആശംസിക്കുകയും ചെയ്തു.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church