കൺവൻഷൻ നാൾ വഴി; മുന്‍ സീറോ മലബാര്‍ കൺവന്‍ഷനുകൾ ::Syro Malabar News Updates കൺവൻഷൻ നാൾ വഴി; മുന്‍ സീറോ മലബാര്‍ കൺവന്‍ഷനുകൾ
02-August,2019

ആദ്യ കണ്‍വന്‍ഷന്‍ 1999 ല്‍ ഫിലാഡൽഫിയായിൽ
 
അമേരിക്കയില്‍ ഇന്നത്തെ രീതിയില്‍ ഇടവകകളോ രൂപതയോ സ്ഥാപിതമാകുന്നതിനു മുൻപായിരുന്നു ആദ്യ കൺവൻഷൻ. അമേരിക്കയിളുടെനീളെ ചിതറികിടക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളെ ആരുമിച്ചു കൂട്ടുന്നതിനുള്ള ഉദ്ഘടമായ ആഗ്രഹത്തിന്റെ ഫലമായി ഡോ. ജെയിംസ്‌ കുറിച്ചിയുടെ നേതൃത്വത്തിലും ദീര്‍ഘ വീക്ഷണത്തിലും ഫിലഡൽഫിയയിൽകൂടിയ അല്‍മായ നേതൃത്വമാണ് ആദ്യ കൺവൻഷനു രൂപം കൊടുത്തത്. ഫാ. ജോണ്‍ സണ്‍ പാലിയക്കരയുടെ (CMI ) ആത്മീയ നേതൃത്വം നല്‍കി. കാലം ചെയ്ത മാര്‍ വര്‍ക്കി വിതയത്തില്‍ മേത്രപ്പോലീത്ത ആദ്യ സീറോ മലബാര്‍ കണവന്‍ഷനില്‍ പങ്കെടുത്തു.
 
2001ലെ ഷിക്കാഗോ കൺവന്‍ഷന്‍
 
ആദ്യ കൺവൻഷനിലെ തീരുമാനപ്രകാരം അടുത്ത കൺവന്‍ഷന്‍ ഷിക്കാഗോയില്‍ രണ്ടു വര്‍ഷത്തിനു ശേഷം നടത്താമെന്ന് തീരുമാനമായി. ഡോ. ജെയിംസ്‌ കുറിച്ചിയുടെ നേതൃത്വത്തിത്തില്‍ തുടങ്ങിയ SMCC സംഘടനയോടൊപ്പം മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്, മാർ ജോയ് ആലപ്പാട്ട്, ഫാ ആന്‍റണി കണ്ടത്തിക്കുടിയില്‍, ഫാ ജോയ് ചക്യാന്‍, ഫാ . ജേക്കബ്‌ കട്ടക്കൽ , ഫാ. ഫിലിപ്പ് തൊടുകയില്‍, ഫാ. ജോണ്‍ മേലേപ്പുറം , ഷിക്കാഗോയിലെ ആദ്യ വികാരി ഫാ മാത്യു പന്തലാനിക്കല്‍ തുടങ്ങിയ അന്നത്തെ അമേരിക്കയില്‍ സേവനമാനുഷ്ടിച്ചിരുന്ന വൈദിക ശ്രേഷ്ടരും ചേര്‍ന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനഫലമായാണ് അമേരിക്കയിലെ സീറോ മലബാര്‍ രൂപതാ കൺവൻഷൻ. ഇതോടനുബന്ധിച്ചാണ് ഷിക്കാഗോ രൂപതയുടെ ഉദ്ഘാടനവും മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്‍റെ മെത്രാഭിഷേകവും നടന്നു.
 
2003 ലെ ന്യൂ ജേഴ്‌സി കൺവന്‍ഷൻ
 
ഷിക്കാഗോ, ഡാളസ് , ഹൂസ്റ്റൺ , ഫ്ലോറിഡ, സാന്‍റ അന്നാ തുടങ്ങിയ നഗരങ്ങളില്‍ സ്ഥാപിതമായ ഇടവകകളില്‍ നിന്നും മറ്റു നഗരങ്ങളിലെ മിഷനുകളില്‍നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികൾ 2003 ല്‍ നടന്ന ന്യൂ ജേഴ്‌സി ഇടവകയുടെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസം നടന്ന കണ്‍വന്‍ഷനിൽ പങ്കെടുത്തു. ഫാ. ജോയ് ആലപ്പാട്ട് (വികാരി) , തോമസ്‌ ജോണ്‍ മാപ്പിള ശേരില്‍ (ചെയര്‍മാന്‍), ജോയ് ചാക്കപ്പന്‍ (സെക്രട്ടറി ) എന്നിവര്‍ കണ്‍വൻഷനു നേതൃത്വം നല്‍കി. സമാപനത്തില്‍ ഡാളസ് വികാരിയായിരുന്ന ഫാ. ജോണ്‍ മേലേപ്പുറം 2005 ലെ കണ്‍വന്‍ഷൻ ഡാളസില്‍ നടത്തുവാന്‍ ഏറ്റെടുത്തു.
 
രൂപതയുടെ വളര്‍ച്ചയോടൊപ്പം 2005 ലെ ഡാളസ് കണ്‍വന്‍ഷൻ
 
അമേരിക്കയില്‍ ഇടവകകളും മിഷനുകളും അതിവേഗം വളരുന്ന കാലഘട്ടത്തിലാണ് ഡാളസ് കൺവൻഷൻ നടന്നത്. രൂപതയോടൊപ്പം ഇടവകയുടെ കീഴില്‍ ശക്തമായ കമ്മിറ്റി 2005 ലെ ഡാളസ് കണ്‍വന്‍ഷന്‍റെ വിജയത്തില്‍ പ്രവര്‍ത്തിച്ചു. ഡാളസ് വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍ , ചെയര്‍മാന്‍ ജോര്‍ജ് അങ്ങാടിശേരില്‍ , സെക്രട്ടറി എ.വി. തോമസ്‌ എന്നിവര്‍ക്കൊപ്പം നൂറില്‍പരം കമ്മിറ്റിഅംഗങ്ങളും ചേര്‍ന്നപ്പോള്‍ ദേശീയ തലത്തില്‍ ഡാളസ് കൺവന്‍ഷന്‍ ശ്രദ്ധ നേടി. കൂടാതെ കമ്മിറ്റി അംഗങ്ങളുടെയും ഇടവകയുടെയും കൂട്ടായ പ്രവര്‍ത്തനം ഏവര്‍ക്കും മാതൃകയുമായി. ഇന്‍റർ കോണ്ടിനന്‍റൽ ഹോട്ടലില്‍ രണ്ടായിരത്തില്‍ പരം വിശ്വാസികള്‍ മൂന്നു ദിവസം ഒന്നിച്ചുകൂടിയ സംഗമം വിശ്വാസികള്‍ക്ക് നവ്യാനുഭാമായിരുന്നു. ഡാളസ് കൺവൻഷന്‍റെ സമാപനത്തില്‍ മായാമി വികാരി ഫാ. ജോണ്‍ മേലേപ്പുറം 2007 ലെ കണ്‍വന്‍ഷന്‍ മായാമിയിൽ നടത്തുവാന്‍ ഏറ്റെടുത്തു.
 
വിശ്വാസ പ്രഖ്യാപനവുമായി 2007 ലെ മയാമി കൺവന്‍ഷന്‍
 
2007 ൽ മയാമിയല്‍ നടന്ന കണ്‍വന്‍ഷന്‍ പല സവിശേഷതകളാലും വ്യത്യസ്ഥമായി. വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്‍റെ നേതൃത്വത്തില്‍ നൂറ്റമ്പതോളം കമ്മിറ്റി അംഗങ്ങളുടെ ആറു മാസത്തെ പ്രയത്നം കൺവൻഷൻ പലവിധത്തിലും അങ്ങേയറ്റം മോടിയാക്കുന്നതില്‍ വിജയിച്ചു. കേരളത്തില്‍ കാക്കനാട് സെന്‍റ് തോമസ്‌ മൗണ്ടില്‍ നാല്പത് മെത്രാന്മാരുടെ സാനിധ്യത്തില്‍ തോമാശ്ലീഹായുടെ എണ്ണ ഛായചിത്രവും കണവന്‍ഷന്‍ ലോഗോയും പ്രകാശനം ചെയ്തു വെഞ്ചരിക്കുകയും തുടര്‍ന്നു ഈ ഛായ ചിത്രം കേരളത്തിലെ തോമാശ്ലീഹാ സ്ഥാപിച്ച എഴരപള്ളികളില്‍ കൊണ്ടിപോയി സന്ദര്‍ശനം നടത്തി മയാമി കണ്‍വന്‍ഷന്‍ നഗറില്‍ സ്ഥാപിക്കുകയും ചെയ്തു.
 
2007 ല്‍ കണ്‍വന്‍ഷന്‍ ടീമംഗങ്ങള്‍ റോമില്‍ പോയി മാര്‍പാപ്പയെ സന്ദര്‍ശിച്ചു ആശീര്‍വാദം സ്വീകരിച്ച് കൺവന്‍ഷന്‍ നഗറിലേക്കുള്ള പേപ്പല്‍ പതാക മയാമിയില്‍ സ്ഥാപിച്ചു. കണ്‍ വൻഷന്‍റെ ഉദ് ഘാടനത്തില്‍ നടന്ന നൂറ്റൊന്നു പേരുടെ ചെണ്ടമേള പ്രദക്ഷിണവും വിവധ സ്റ്റേജ് പ്രോഗ്രാമുകളും സീറോ മലബാര്‍ തനിമ വിളിച്ചോതി. പ്രകൃതി സൗന്ദര്യം നിറഞ്ഞ മയാമി ബീച്ചിനോട് ചേര്‍ന്നു നിൽക്കുന്ന ഹോട്ടല്‍ ഇന്‍റര്‍ കോണ്ടിനന്‍റല്‍ ഹോട്ടല്‍ സമുച്ചയമാണ്‌ കൺവൻഷനു വേദിയായത്. തോമാശ്ലീഹ ഇന്ത്യയില്‍ കപ്പലിറങ്ങിയതിന്‍റെ ഓർമ പുതുക്കി മയാമി ബീച്ചില്‍ നിന്ന് കൺവൻഷൻ നഗരിയിലേക്ക് മാര്‍ത്തോമ ശ്ലീഹായുടെ ആഗമനം പുനരാവിഷ്കാരം ചെയ്തു നടത്തിയ ഘോഷയാത്ര ശ്രദ്ധേയമായി. അമേരിക്കയില്‍ വളര്‍ന്നു പന്തലിച്ച സീറോ മലബാര്‍ കൂട്ടായ്മയുടെ വേദിയായി മാറി‍യ കണ്‍വന്‍ഷന്‍റെ ചെയർമാൻ ഡോ. ജോസഫ്‌ കാക്കനാട്ടും സെക്രട്ടറി സണ്ണി തോമസുമായിരുന്നു. 
 
വിശ്വാസ പ്രഘോഷണമായി 2012 ലെ അറ്റ്‌ലാന്‍റ കണ്‍വന്‍ഷന്‍: യുവജങ്ങങ്ങൾക്കു സമാന്തര കൺവൻഷൻ 
 
സീറോ മലബാര്‍ സഭ പ്രേഷിത വര്‍ഷം ആചരിച്ച അവസരത്തില്‍ അറ്റ്ലാന്‍റയിലെ സെന്‍റ് അൽഫോൻസ ഇടവക ആതിഥ്യമരുളി 2012 ജൂലൈയിൽ നടന്ന
രൂപതയിയുടെ ആറാമത് ദേശീയ കണ്‍വന്‍ഷന്‍ സഭയുടെ പ്രേഷിത ദൗത്യം ഉയര്‍ത്തി പിടിക്കുന്ന വിവിധ കര്‍മപരിപാടികളാല്‍ വന്‍വിജയമായി. അമേരിക്കയിലേയും കാനഡയിലെയും സീറോ മലബാര്‍ സഭാ വിശ്വാസികളുടെ, പ്രതേകിച്ചു യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും സജീവ പങ്കാളിത്തത്തില്‍ നടന്ന കൺവൻ,ൻ അമേരിക്കയിലെ സീറോ മലബാര്‍ സഭാ സമൂഹം
ഒരു വലിയ കുടുംബമാണെന്നതിനു സാക്ഷ്യമേകി.
 
മൂവായിരത്തോളം വിശ്വാസികള്‍ പരസ്പര സ്നേഹത്തോടെ നാലുനാള്‍ പ്രാര്‍ഥനാ നിരതമായും ഒന്നിച്ചു ഭക്ഷിച്ചും ഉല്ലസിച്ചും ക്രിസ്തുവിനു സാക്ഷ്യം
ഏറ്റുപറഞ്ഞും കൺവൻഷനിൽ പങ്കുചേര്‍ന്നപ്പോള്‍ അത് അമേരിക്കയില്‍ അതിവേഗം വളര്‍ന്നു പന്തലിക്കുന്ന സീറോ മലബാര്‍ സഭയുടെ കൂട്ടായ്മക്ക് പുതിയോരു മാനമേകി.
 
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാർ മാർ ജോര്‍ജ് ആലഞ്ചേരി , അമേരിക്കയിലെ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്, കേരളത്തില്‍ നിന്നെത്തിയ സഭാപിതാക്കന്മാര്‍ , വൈദികര്‍ , മറ്റു സന്യസ്തര്‍ തുടങ്ങിയവര്‍ നേതൃത്വമേകി കടന്നുപോയ
ഈ നാലു നാളുകള്‍ സീറോ മലബാര്‍ സഭയുടെ മഹത്തായ പാരമ്പര്യവും പൈതൃകവും ഊട്ടിഉറപ്പിക്കുന്ന ഒരു മഹത് വേദി കൂടിയായി. കണ്‍വന്‍ഷന്‍റെ കോ-
ഓര്‍ഡിനേറ്റർ ആയി ജോണി പുതിയാപറമ്പിലും ചെയര്‍മാനായി എബ്രഹാം ആഗസ്തി , പ്രസിഡന്‍റായി മാത്യു ജേക്കബ് തുടങ്ങി നൂറ്റമ്പതോളം കമ്മിറ്റി അംഗങ്ങളും കൺവൻഷനു നേതൃത്വം നൽകി.
 
യുവജങ്ങള്‍ക്കു മാത്രമായി സമാന്തര കൺവൻഷനും ചരിത്രത്തിലാദ്യമായി സംഘടിപ്പിച്ചതും അറ്റ്ലാന്‍റയിലാണ്. അൽഫോൻസാ നഗർ എന്നു പേരിട്ട ലോകോത്തര നിലവാരമുള്ള
പ്രശസ്തമായ ജോര്‍ജിയ ഇന്‍റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്‍ററിലായിരുന്നു കൺവൻഷൻ.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church