സമരിയാക്കാരനെ തിരഞ്ഞെടുത്തത് യാദൃശ്ചികമല്ല; വിജാതിയർക്കും കരുണകാട്ടാനാകുമെന്നും പാപ്പ::Syro Malabar News Updates സമരിയാക്കാരനെ തിരഞ്ഞെടുത്തത് യാദൃശ്ചികമല്ല; വിജാതിയർക്കും കരുണകാട്ടാനാകുമെന്നും പാപ്പ
17-July,2019

ആവശ്യത്തിലായിരിക്കുന്നവർ ആരോ അവരാവണം നമ്മുടെ അയൽക്കാർ: പാപ്പ
 
വത്തിക്കാൻ സിറ്റി: ആവശ്യത്തിലായിരിക്കുന്നവർ ആരോ അവരാവണം നമ്മുടെ അയൽക്കാർ എന്നും നല്ല അയൽക്കാരനെ പരിചയപ്പെടുക്കാൻ വിജാതിയനായ സമരിയാക്കാരനെ ദൈവം തിരഞ്ഞെടുത്ത് യാദൃശ്ചികമായല്ലെന്നും ഫ്രാൻസിസ് പാപ്പ. നല്ല സമരിയാക്കാരനെക്കുറിച്ചുള്ള സുവിശേഷഭാഗത്തെ ആസ്പദമാക്കി, പൊതുദർശനത്തിനെത്തിയരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
 
നല്ല സമരിയാക്കാരന്റെ ഉപമയുള്ള ഉള്ളടക്കം നമുക്ക് സുപരിചിതമാണ്. കൊള്ളക്കാരുടെ ആക്രമണത്തിനിരയായ കിടന്ന ഒരു മനുഷ്യനെ ശുശ്രുഷിക്കുന്ന ഒരു സമരിയാക്കാരനാണ് ഈ ചെറുവിവരണത്തിൽ നായകൻ. തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളായ യഹൂദർക്ക്, വിജാതീയരായ സമരിയക്കാരോട് വെറുപ്പായിരുന്നു. അതുകൊണ്ട് മാതൃകാപരമായ വ്യക്തിയായി സമരിയാക്കാരനെ ക്രിസ്തു തിരഞ്ഞെടുത്തത് ആകസ്മികമായിട്ടല്ല.
 
വിജാതിയർക്കും സത്യദൈവത്തെ അറിയാത്തവർക്കും പതിവായി ദൈവാലയം സന്ദർശിക്കാത്തവർക്കുപോലും ദൈവഹിതത്തിന് അനുസൃതമായി പ്രവർത്തിക്കാൻ കഴിയുമെന്നും ആവശ്യക്കാരെ സഹായിക്കാനാകുമെന്നും കരുണ കാട്ടാൻ കഴിയുമെന്നും ക്രിസ്തു ഓർമിപ്പിക്കുകയായിരുന്നു. തന്റെ പക്കലുള്ള എല്ലാ മാർഗങ്ങളിലൂടെയും ആവശ്യക്കാരെ സഹായിക്കാൻ അവർ പ്രാപ്തനാണെന്ന് വിശദീകരിച്ച് വിജാതിയരോടുള്ള മുൻവിധിയെ അതിജീവിക്കാൻ ക്രിസ്തു ആഗ്രഹിക്കുന്നു.
 
നല്ല അയൽക്കാരനെക്കുറിച്ചുള്ള ഉപമയിലൂടെ സഭയ്ക്കും മനുഷ്യകുലത്തിനും മായ്ക്കാനാവാത്ത ഒരു അടയാളം നൽകിയ ലുക്കാ സുവിശേഷകന് നന്ദി. ആവശ്യത്തിലായിരിക്കുന്നവർ ആരോ അവർ അയൽക്കാരാണെന്ന് തിരിച്ചറിഞ്ഞ് അവരോടു കരുണ കാണിക്കണമെന്ന പാ~മാണ് യേശു ഇതിലൂടെ നൽകുന്നത്. ഇപ്രകാരം അയൽക്കാരെ നിർവചിക്കുന്നതിലൂടെയാണ് നാം യേശുവിന്റെ യഥാർത്ഥ ശിഷ്യന്മാരായി തീരുന്നതെന്നും പാപ്പ പറഞ്ഞു.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church