വി​ദ്യാ​ർ​ഥി​ക​ൾ ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​ക​ണം: മാ​ർ ജോസഫ് പെ​രു​ന്തോ​ട്ടം::Syro Malabar News Updates വി​ദ്യാ​ർ​ഥി​ക​ൾ ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​മാ​ക​ണം: മാ​ർ ജോസഫ് പെ​രു​ന്തോ​ട്ടം
17-July,2019

ആ​​ല​​പ്പു​​ഴ: നേ​​തൃ​​ത്വ​​പ​​രി​​ശീ​​ല​​നം നേ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന കെ​​സി​​എ​​സ്എ​​ൽ അം​​ഗ​​ങ്ങ​​ൾ ക്രി​​സ്തു​​വി​​നെ മാ​​തൃ​​ക​​യാ​​ക്കി ലോ​​ക​​ത്തി​​ൽ പ്ര​​കാ​​ശം പ​​ര​ത്തു​​ന്ന​​വ​​രാ​​യി മാ​​റ​​ണ​​മെ​​ന്നു ച​​ങ്ങ​​നാ​​ശേ​​രി ആ​ർ​ച്ച്ബി​ഷ​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. വാ​​ക്കി​​ലും പ്ര​​വൃ​​ത്തി​​യി​​ലും വെ​​ളി​​ച്ച​​ത്തി​​ന്‍റെ സാ​​ക്ഷി​​ക​​ളാ​​യി രൂ​​പാ​​ന്ത​​ര​​പ്പെ​​ടു​​ന്പോ​​ഴാ​​ണു ന​ൻ​മ നി​​റ​​ഞ്ഞ ഒ​​രു ലോ​​ക​​ത്തെ ന​​മു​​ക്കു നി​​ർ​​മി​​ക്കാ​​നാ​​വൂ​ എ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ലീ​​ഡേ​​ഴ്സ് ക്യാ​​ന്പ് അ​​ർ​​ത്തു​​ങ്ക​​ൽ സെ​​ന്‍റ് ഫ്രാ​​ൻ​​സീ​​സ് അ​​സീ​​സി ടി​​ടി​​ഐ​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
 
പ്ര​​സി​​ഡ​​ന്‍റ് മാ​​ത്തു​​ക്കു​​ട്ടി കു​​ത്ത​​നാ​​പ്പ​​ള്ളി​​ൽ അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. ആ​​ല​​പ്പു​​ഴ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. പ​​യ​​സ് ആ​​റാ​​ട്ടു​​കു​​ളം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യ​​ൻ ത​​ട​​ത്തി​​ൽ, ആ​​ല​​പ്പു​​ഴ രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സ്റ്റാ​​ൻ​​ലി, ജ​​ന​​റ​​ൽ ട്ര​​ഷ​​റ​​ർ മ​​നോ​​ജ് ചാ​​ക്കോ, എ​​ക്സി​​ക്യൂ​​ട്ടീ​​വ് അം​​ഗം അ​​ജു പി. ​​ബെ​​ഞ്ച​​മി​​ൻ, ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ മ​​രി​​യ ഷാ​​ജി, ജ​​ന. സെ​​ക്ര​​ട്ട​​റി ഫി​​ലി​​പ്പ് സി​​ബി​​ച്ച​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church