മനുഷ്യത്വത്തിന്‍റെ മാതൃകയായി നല്ല സമരിയാക്കാരൻ ::Syro Malabar News Updates മനുഷ്യത്വത്തിന്‍റെ മാതൃകയായി നല്ല സമരിയാക്കാരൻ
16-July,2019

വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ സന്ദേശം
 
ജൂലൈ 14ആം തിയതി ഞായറാഴ്ച്ച, റോമിലും, ഇറ്റലിയിലും നല്ല ചൂടനുഭവപ്പെട്ടിട്ടും പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പോസ്തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് പ്രത്യക്ഷനായി. കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.
 
ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്നത് സുപ്രസിദ്ധമായ "നല്ല സമരിയാക്കാരന്‍റെ ഉപമയാണ്(ലൂക്ക10:25-37). നിത്യജീവനു അവകാശിയാകാൻ എന്താണ് ആവശ്യമെന്ന് ഒരു നിയമപണ്ഡിതൻ ചോദിക്കുന്ന ചോദ്യത്തിന് വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് തന്നെ ഉത്തരം കണ്ടെത്താൻ യേശു അവനെ ക്ഷണിക്കുന്നു: "നിന്‍റെ കർത്താവായ ദൈവത്തെ പൂർണ്ണഹൃദയത്തോടും, പൂർണ്ണ ആത്മാവോടും സർവ്വ ശക്തിയോടും, പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കണം; നിന്നെപ്പോലെ തന്നെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക"(27). ആരാണ് "അയൽക്കാരൻ" എന്നതിനെ മനസ്സിലാക്കാൻ പല വിശദീകരണങ്ങളും ഉണ്ടായിരുന്നു. അതിനാൽ ആ മനുഷ്യൻ വീണ്ടും ചോദിച്ചു:"ആരാണ് എന്‍റെ അയൽക്കാരൻ"(29). ഈ അവസരത്തിൽ യേശു അവനു ഒരു ഉപമയിലൂടെ നൽകിയ മറുപടിയിലൂടെ സഭയ്ക്കും, മനുഷ്യകുലത്തിനും മായ്ക്കാനാവാത്ത ഒരു അടയാളം നൽകിയ  ലുക്കാ സുവിശേഷകന് നന്ദി.
 
ഈ ചെറുവിവരണത്തിന്‍റെ നായകൻ, കൊള്ളക്കാരാൽ കൊള്ളയടിക്കപ്പെട്ട് ആക്രമിക്കപ്പെട്ട് കിടന്ന ഒരു മനുഷ്യനെ ശുശ്രുഷിക്കുന്ന ഒരു സമരിയാക്കാരനാണ്. നമുക്കറിയാം തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളിൽ  നിന്നു വിജാതീയരായി കണ്ട് സമരിയക്കാരെ യഹൂദർക്ക് വെറുപ്പായിരുന്നു.
 
അതുകൊണ്ട് മാതൃകാപരമായ വ്യക്തിയായി സമരിയാക്കാരനെ ക്രിസ്തു തിരഞ്ഞെടുത്തത് ആകസ്മികമായിട്ടല്ല. വിജാതിയര്‍ക്കും, സത്യദൈവത്തെ അറിയാത്തവർക്കും, പതിവായി ദേവാലയം സന്ദർശിക്കാത്തവര്‍ക്ക് പോലും ദൈവഹിതത്തിനു അനുസൃതമായി പ്രവർത്തിക്കാനും കഴിയുമെന്നും ആവശ്യക്കാരെ സഹായിക്കാൻ പ്രാപ്തനാണെന്നും, കരുണ കാണിക്കാൻ കഴിയുമെന്നും. തന്‍റെ പക്കലുള്ള എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും ആവശ്യക്കാരെ സഹായിക്കാൻ പ്രാപ്തനാണെന്നും വിശദീകരിച്ചുകൊണ്ട് വിജാതിയ നോടുള്ള മുൻവിധിയെ അതിജീവിക്കുവാൻ ക്രിസ്തു ആഗ്രഹിക്കുന്നു.
 
നിയമത്തെ അതിലംഘിക്കുന്ന കരുണ
 
സമരിയാക്കാരന് മുമ്പ് കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട് അർത്ഥ പ്രാണനായി കിടക്കുന്ന മനുഷ്യന്‍ കിടന്ന അതേ വഴിയിലൂടെ തന്നെ ഒരു പുരോഹിതനും ഒരു ലേവായനും കടന്നുപോയി. എന്നാൽ അവർ നിലത്തു കിടക്കുന്ന ആ പാവപ്പെട്ട മനുഷ്യനെ കണ്ടിട്ടും അവിടെ നിൽക്കാതെ കടന്നു പോയത് ഒരു പക്ഷേ അവന്‍റെ രക്തത്താൽ മലിനമാകാതിരിക്കാനാകാം. ആദ്യം കരുണ കാണിക്കുന്ന ദൈവത്തിന്‍റെ മഹത്തായ കൽപനയുടെ മുന്നിൽ ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യന്‍റെ പ്രമാണത്തെ അവർ കണ്ണിചേർക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട്, തന്നെപ്പോലെത്തന്നെ സഹോദരനെ സ്നേഹിക്കുകയും താൻ ദൈവത്തെ മുഴുവൻ ഹൃദയത്തോടും ശക്തിയോടും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് വെളിപ്പെടുത്തുകയും അതേസമയം യഥാർത്ഥ മതാചാരത്തെയും പൂർണ്ണമനുഷ്യത്വത്തെയും പ്രകടിപ്പിക്കുകയും ചെയ്ത സമരിയക്കാരനെ യേശു മാതൃകയാക്കി നിർദ്ദേശിക്കുകയും ചെയ്തു. നല്ല സമരിയക്കാരന്‍റെ ഉപമയെ വിശദ്ദമായി വിവരിച്ചതിനുശേഷം തന്നോടു ആരാണ് എന്‍റെ അയൽക്കാരൻ എന്ന് ചോദിച്ച നിയമജ്ഞനോടു കവർച്ചക്കാരുടെ കയ്യിൽപെട്ട ആ മനുഷ്യന് ഈ മൂവരിൽ ആരാണ് അയൽക്കാരനായ വർധിച്ചതെന്ന് യേശു ചോദിക്കുന്നു. ഈ ചോദ്യത്തിലൂടെ ക്രിസ്തു തന്‍റെ സംവാദത്തിന് വിപരീതമായ ബന്ധത്തെയാണ് കൊണ്ടുവന്നത്.
 
ദൈവ മുഖത്തെ ആവിഷ്കരിക്കുന്ന പുണ്യമായ കരുണ
 
നമ്മുടെ മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിൽ നിന്ന് നാം ആരാണെന്നും നമ്മുടെ അയൽക്കാരൻ ആരാണെന്നും നിർവ്വചിക്കാതെ ആവശ്യത്തിലായിരിക്കുന്നവൻ ആരോ അവൻ അയൽക്കാരനാണെന്ന് തിരിച്ചറിഞ്ഞ് അവനോടു കരുണ കാണിക്കുന്നവനാരോ ആ അടിസ്ഥാനത്തിലാണ് നിർവ്വചിക്കപ്പെടേണ്ടതെന്ന് ക്രിസ്തു നമുക്ക് മനസ്സിലാക്കിത്തരുന്നു. ഈ ഉപമയുടെ സമാപ്തിയിൽ കരുണയെയും  അത്യാവശ്യത്തിലാ യിരിക്കുന്ന മനുഷ്യജീവിതങ്ങളെ അഭിമുഖീകരിക്കുന്ന സ്നേഹത്തിന്‍റെ യഥാർത്ഥ മുഖത്തെയും കുറിച്ച് സൂചിപ്പിക്കപ്പെടുന്നു. യഥാർത്ഥത്തിൽ ഇങ്ങനെയാണ് നാം യേശുവിന്‍റെ യഥാർത്ഥ ശിഷ്യന്മാരായി തീരുകയും പിതാവായ ദൈവത്തിന്‍റെ മുഖം ആവിഷ്കരിക്കുകയും ചെയ്യുന്നത്. അങ്ങനെ ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുക എന്ന കൽപ്പന(ലൂക്കാ.6:36) ജീവിതത്തിന്‍റെ അതുല്യവും അനുരൂപമായ നിയമമായി മാറുന്നത്. പിതാവായ ദൈവത്തിന്‍റെ സ്നേഹവും നമ്മുടെ സഹോദരങ്ങളോടുള്ള ദൃഢവും ഉദാരവുമായ സ്നേഹവും തമ്മിലുള്ള അഭേദ്യമായ ബന്ധം മനസ്സിലാക്കുവാൻ പരിശുദ്ധ കന്യാമറിയം നമ്മെ സഹായിക്കട്ടെ! ഈ വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church