സാൻഫ്രാൻസിസ്‌കോ സമൂഹത്തിന് 10 വയസ്; സമ്മാനമായി പുതിയ മിഷൻകേന്ദ്രം::Syro Malabar News Updates സാൻഫ്രാൻസിസ്‌കോ സമൂഹത്തിന് 10 വയസ്; സമ്മാനമായി പുതിയ മിഷൻകേന്ദ്രം
10-July,2019

സാൻഫ്രാൻസിസ്‌കോ: സെന്റ് തോമസ് ദൈവാലയം 10-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, അവിസ്മരണീയ സമ്മാനവുമായി ചിക്കാഗോ സീറോ മലബാർ രൂപതാനേതൃത്വം- ലിവർമോർ കേന്ദ്രീകരിച്ച് പുതിയ മിഷൻ കേന്ദ്രത്തിന് ശുഭാരംഭം. ദുഖ്‌റാന തിരുനാൾ ദിനത്തിലായിരുന്നു കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ നാമധേയത്തിലുള്ള ഈസ്റ്റ് ബേ മിഷന്റെ ഉദ്ഘാടനം.
 
ഉദ്ഘാടനത്തോട് മുന്നോടിയായി അർപ്പിച്ച ദിവ്യബലിയിൽ ചിക്കാഗോ സെന്റ് തോമസ് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികനായിരുന്നു. മാതൃ ഇടവകയായ മിൽപിറ്റാസ് സെന്റ് തോമസ് സീറോ മലബാർ ദൈവാലയ വികാരി ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജിമ്മി, ബൈറോൺ ഇടവക വികാരി ഫാ. റോൺ എന്നിവർ സഹകാർമികരായി.
 
മാതൃ ഇടവകയായ മിൽപ്പിറ്റാസ് സീറോ മലബാർ ദൈവാലയത്തിന്റെ മാർഗനിർദേശത്തിൽ ആരംഭിച്ചിരിക്കുന്ന ഈസ്റ്റ് ബേ മിഷൻ ലിവർമോർ, പ്ലസന്റൻ, ഡബ്ളിൻ,സാൻ റമോൺ, കാസ്‌ട്രോ വാലി, ട്രേസി, മൊഡെസ്റ്റോ, മാന്റേക്കാ, സ്റ്റോക്ടൺ തുടങ്ങിയ പ്രദേശങ്ങളിലെ വിശ്വാസികളുടെ അജപാലനസൗകര്യം കാര്യക്ഷമമാക്കാൻ സഹായിക്കും.
 
ദിവ്യബലിക്കുശേഷം ഭദ്രദീപം തെളിച്ചാണ് മാർ അങ്ങാടിയത്ത് മിഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് ഫാ. ജോർജ് എട്ടുപറയിൽ, ഫാ. റോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. എപ്പിസ്‌കോപ്പൽ ദൈവാലയത്തിന്റെ ചുമതല വഹിക്കുന്ന ഫാ. ആൻഡ്രൂ, ദൈവാലയം ഒരു വലിയ കൂട്ടായ്മയാക്ക് വേദിയാകുന്നതിലുള്ള ആഹ്ലാദം എടുത്തുപറഞ്ഞു. ഷാജു ചെറിയാൻ നന്ദി പറഞ്ഞു.
 
ഞായറാഴ്ചകളിൽ വൈകിട്ട് 4.30നാണ് ദിവ്യബലി അർപ്പണം ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25 മുതൽ വൈകിട്ട് 3.00ന് കുട്ടികളുടെ വേദപാ~ ക്ലാസുകളും ആരംഭിക്കും.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church