കൂ​ട്ടാ​യ്മ​യു​ടെ സം​സ്കാ​രം വ​ള​ർ​ത്ത​ണം: കർദിനാൾ മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates കൂ​ട്ടാ​യ്മ​യു​ടെ സം​സ്കാ​രം വ​ള​ർ​ത്ത​ണം: കർദിനാൾ മാ​ർ ആ​ല​ഞ്ചേ​രി
10-July,2019

കൊ​ച്ചി: സ​ഭ​യി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്നു സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. സ്നേ​ഹ​ത്തി​നു വി​പ​രീ​ത​മാ​യി സ​ഭ​യി​ൽ ഒ​ന്നും സം​ഭ​വി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് റി​ട്ടേ​ണീ​സ് ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.
 
ആ​രോ​ടും വി​ദ്വേ​ഷം പു​ല​ർ​ത്ത​രു​ത്. സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും മ​നോ​ഭാ​വ​മാ​ണു ന​മ്മി​ൽ​നി​ന്നു​ണ്ടാ​കേ​ണ്ട​ത്. ഏ​റെ ക്ലേ​ശ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ഴും ആ​രോ​ടും വി​ദ്വേ​ഷം തോ​ന്നി​യി​ട്ടി​ല്ല. ന​മ്മോ​ടു വി​ദ്വേ​ഷം പു​ല​ർ​ത്തു​ന്നു​വെ​ന്നു തോ​ന്നു​ന്ന​വ​രോ​ടു പോ​ലും സ്നേ​ഹ​ത്തോ​ടെ​യാ​ണ് നാം ​ഇ​ട​പെ​ടേ​ണ്ട​ത്. ര​മ്യ​പ്പെ​ടാ​തി​രി​ക്കു​ന്ന​ത് സു​വി​ശേ​ഷ​ത്തി​നു വി​രു​ദ്ധ​മാ​ണ്.
‘​എ​നി​ക്കാ​രോ​ടും വി​ദ്വേ​ഷ​മി​ല്ല. എ​ത്ര​മാ​ത്രം ക്ലേ​ശ​ങ്ങ​ളു​ണ്ടാ​യാ​ലും സ​ഭ​യി​ലെ മെ​ത്രാ​ന്മാ​രോ​ടു ചേ​ർ​ന്ന് സി​ന​ഡി​ന്‍റെ കൂ​ട്ടാ​യ്മ കാ​ത്തു​സൂ​ക്ഷി​ക്കും. സി​ന​ഡ് ചേ​രു​ന്ന​തോ​ടെ എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​കും’ - ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.
 
സ​ഭ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സി​ന​ഡി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളോ​ട് ഏ​വ​രും സ​ഹ​ക​രി​ക്ക​ണം. സ​ഭാ വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വ​ത്തി​ക്കാ​ൻ സി​ന​ഡി​നെ​യാ​ണു ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ക്ഷ​മി​ക്കാ​നും സ്നേ​ഹി​ക്കാ​നും ഏ​വ​രും പ​രി​ശ്ര​മി​ക്ക​ണം. ചി​ല മാ​ധ്യ​മ​ങ്ങ​ൾ സ​ഭാ വി​ഷ​യ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ശൈ​ലി പ​രി​ശോ​ധി​ക്ക​ണം. പ​ല​പ്പോ​ഴും സ​ഭ​യെ​ക്കു​റി​ച്ചു സ​മൂ​ഹ​ത്തി​നു തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ണ്ടാ​വാ​ൻ മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ കാ​ര​ണ​മാ​കാ​റു​ണ്ട്.
 
അ​ന്യ​നാ​ട്ടി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വി​ശ്വാ​സ​പൈ​തൃ​കം പു​തു​ത​ല​മു​റ​യ്ക്കു കൈ​മാ​റു​ന്ന​തി​ന് കു​വൈ​റ്റി​ലെ സീ​റോ മ​ല​ബാ​ർ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ വ​ഹി​ച്ച പ​ങ്ക് ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും മാ​ർ ആ​ല​ഞ്ചേ​രി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പൈ​നാ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു. അ​ല്മാ​യ​രു​ടെ ഇ​ട​പെ​ട​ലു​ക​ളും അ​റി​വു​ക​ളും ആ​ധ്യാ​ത്മി​ക​മാ​യ ബോ​ധ്യ​ങ്ങ​ളും സ​ഭ​യു​ടെ വ​ള​ർ​ച്ച​യ്ക്കു സ​ഹാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.
 
പ്രാ​ർ​ഥ​ന​യി​ൽ ഒ​രു​മി​ച്ചു ജീ​വി​ച്ചു മ​ക്ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും വി​ശ്വാ​സം പ​ക​ർ​ന്നു കൊ​ടു​ക്കാ​നും പ്ര​വാ​സി​ക​ൾ ന​ൽ​കു​ന്ന മാ​തൃ​ക അ​നു​ക​ര​ണീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ബി​സി​ഐ ലെ​യ്റ്റി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഷെ​വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, എ​സ്എം​സി​എ കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​യി തു​ന്പ​ശേ​രി, ട്ര​ഷ​റ​ർ ജോ​ർ​ജ് ചാ​ക്കോ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലി​യോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church