സമഗ്രമായ നീതി സ്ഥാപിതമാകണം; ജൂലൈയിൽ പ്രാർത്ഥിക്കാം പാപ്പയ്‌ക്കൊപ്പം ::Syro Malabar News Updates സമഗ്രമായ നീതി സ്ഥാപിതമാകണം; ജൂലൈയിൽ പ്രാർത്ഥിക്കാം പാപ്പയ്‌ക്കൊപ്പം
07-July,2019

വത്തിക്കാൻ സിറ്റി: ലോകത്ത് സമഗ്രമായ നീതി സ്ഥാപിതമാകണം- ജൂലൈ മാസത്തിൽ ഫ്രാൻസിസ് പാപ്പ മുന്നോട്ടുവെക്കുന്ന ഈ പ്രാർത്ഥനാ നിയോഗം നമുക്കം ഏറ്റെടുക്കാം. ന്യായാധിപന്മാരുടെ വിധി പ്രസ്താവനകൾ പൗരന്റെ മൗലികാവകാശങ്ങളെ സ്വാധീനിക്കുന്നതാണ്. അതുകൊണ്ടുതന്നെ പക്ഷപാതമില്ലാതെ തീരുമാനങ്ങൾ എടുക്കണമെന്നും അതിന് കളങ്കപ്പെടുത്തുന്ന സമ്മർദങ്ങളിൽനിന്ന് സ്വതന്ത്രരാകണമെന്നും പാപ്പ ഓർമിപ്പിച്ചു.

സത്യത്തിന് മുമ്പിൽ ഒരിക്കലും പതറാത്ത ക്രിസ്തുവിന്റെ ജീവിതമായിരിക്കണം നമ്മുടെ മാതൃക. കൂടുതൽ സത്യസന്ധതയോടെ ആത്മാർത്ഥതയോടെ നീതിപീഠം കൈകാര്യം ചെയ്യാൻ നീതിപാലകർക്ക് കഴിയണമേയെന്ന് പ്രാർത്ഥിക്കാം. ഈ കാലഘട്ടത്തിൽ നടമാടുന്ന നീതിരഹിത പ്രവർത്തനങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും അവസാനമല്ലെന്നും പാപ്പ കൂട്ടിച്ചേർത്തു. വീഡിയോയിലൂടെ പാപ്പ പങ്കുവെച്ച പ്രസ്തുത സന്ദേശം ഒമ്പത് ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church