മാ​​​ർ പ​​​വ്വ​​​ത്തി​​​ലി​​​നു മാ​​​ർ​​​ത്തോ​​​മ്മാ പു​​ര​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു ::Syro Malabar News Updates മാ​​​ർ പ​​​വ്വ​​​ത്തി​​​ലി​​​നു മാ​​​ർ​​​ത്തോ​​​മ്മാ പു​​ര​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു
04-July,2019

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: തോ​​​​​മാ​​ശ്ലീ​​​​​ഹ​​​​​യു​​​​​ടെ ക​​​​​ർ​​​​​മ​​​​​ധീ​​​​​ര​​​​​ത​​​​​യും ആ​​​​​ഴ​​​​​മാ​​​​​യ ദൈ​​​​​വാ​​​​​നു​​​​​ഭ​​​​​വ​​​​​വു​​​​​മാ​​​​​ണ് ഭാ​​​​​ര​​​​​ത​​​​​സ​​​​​ഭ​​​​​യു​​​​​ടെ വി​​​​​ശ്വാ​​​​​സ പൈ​​​​​തൃ​​​​​ക​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​ത്ത​​​​​റ​​​​​യെ​​​​​ന്ന് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം.
 
അ​​​​​ല്മാ​​​​​യ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള ഉ​​​​​ന്ന​​​​​ത ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര പ​​​​​ഠ​​​​​ന കേ​​​​​ന്ദ്ര​​​​​മാ​​​​​യ ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി മാ​​​​​ർ​​​​​ത്തോ​​​​​മ്മ വി​​​​​ദ്യാ​​​​​നി​​​​​കേ​​ത​​​​​ന്‍റെ 29-ാം വാ​​​​​ർ​​​​​ഷി​​​​​ക​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​വും മാ​​​​​ർ​​​​​ത്തോ​​​​​മ്മാ പു​​​​​ര​​​​​സ്കാ​​​​​ര സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​​​വും അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലെ മാ​​​​​ർ കാ​​​​​ളാ​​​​​ശേ​​​​​രി ഇ​​​​​ൻ​​​​​ഡോ​​​​​ർ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്. മാ​​ർ​​ത്തോ​​മ്മാ​​ശ്ലീ​​​​​ഹാ​​​​​യു​​​​​ടെ വി​​​​​ശ്വാ​​​​​സ പൈ​​​​​തൃ​​​​​കം അ​​​​​ഭം​​​​​ഗു​​​​​രം പ​​​​​രി​​​​​പാ​​​​​ലി​​​​​ച്ചു ത​​​​​ല​​​​​മു​​​​​റ​​​​​ക​​​​​ൾ​​​​​ക്കു കൈ​​​​​മാ​​​​​റാ​​​​​ൻ സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കു ക​​​​​ഴി​​​​​യ​​​​​ണ​​​​​മെ​​​​​ന്നും മാ​​​​​ർ പെ​​​​​രു​​​​​ന്തോ​​​​​ട്ടം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. 
 
പൗ​​​​​ര​​​​​സ്ത്യ​​​​​സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ പൈ​​​​​തൃ​​​​​ക സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ന് ഉ​​​​​ദാ​​​​​ത്ത​​​​​മാ​​​​​യ സം​​​​​ഭാ​​​​​വ​​​​​ന ന​​​​​ൽ​​​​​കി​​​​​യ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പ​​​​​വ്വ​​​​​ത്തി​​​​​ലി​​​​​ന് സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം മാ​​​​​ർ​​​​​ത്തോ​​​​​മ്മാ പു​​​​​ര​​​​​സ്കാ​​​​​രം സ​​​​​മ്മാ​​​​​നി​​​​​ച്ചു.
 
മാ​​​​​ർ ജോ​​​​​സ​​​​​ഫ് പ​​​​​വ്വ​​​​​ത്തി​​​​​ൽ എ​​​​​ഴു​​​​​തി​​​​​യ ‘നാ​​​​​ളേ​​​​​ക്കാ​​​​​യി’എ​​​​​ന്ന പു​​​​​സ്ത​​​​​ക​​​​​ത്തി​​​​​ന്‍റെ പ്ര​​​​​കാ​​​​​ശ​​​​​നവും ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. ന​​​​​മ്മു​​​​​ടെ വി​​​​​ശ്വാ​​​​​സം അ​​​​​നൈ​​​​​ക്യ​​​​​ത്തി​​​​​ലേ​​​​​ക്ക​​​​​ല്ല ഐ​​​​​ക്യ​​​​​ത്തി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും മാ​​​​​ർ​​​​​ത്തോ​​​​​മ്മാ ശ്ലീ​​​​​ഹാ​​​​​യു​​​​​ടെ പൈ​​​​​തൃ​​​​​കം കൈ​​​​​മാ​​​​​റു​​​​​ന്ന​​​​​തി​​​​​ൽ ന​​​​​മു​​​​​ക്ക് വ​​​​​ലി​​​​​യ പ​​​​​ങ്കു​​​​​ണ്ടെ​​​​​ന്നും മ​​​​​റു​​​​​പ​​​​​ടി പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ൽ മാ​​​​​ർ പ​​​​​വ്വ​​​​​ത്തി​​​​​ൽ ഉ​​​​​ദ്ബോ​​​​​ധി​​​​​പ്പി​​​​​ച്ചു. സ​​​​​ഹാ​​​​​യ ​​​മെ​​​​​ത്രാ​​​​​ൻ മാ​​​​​ർ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ സത്യദർശനം ഓൺലൈൻ എഡിഷന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
 
വി​​​​​കാ​​​​​രി ​​​ജ​​​​​ന​​​​​റാ​​​​​ൾ മോ​​​​​ണ്‍.​ തോ​​​​​മ​​​​​സ് പാ​​​​​ടി​​​​​യ​​​​​ത്ത് അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​വ​​​​​ഹി​​​​​ച്ചു. റ​​​​​വ.​​​​​ഡോ.​ മാ​​​​​ത്യു ഉ​​​​​ഴി​​​​​ക്കാ​​​​​ട്ട്, ഡോ.​ ​​​​കു​​​​​ര്യാ​​​​​സ് കു​​​​​ന്പ​​​​​ള​​​​​ക്കു​​​​​ഴി എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ റ​​​​​വ.​​​​​ഡോ.​ ജോ​​​​​സ​​​​​ഫ് കൊ​​​​​ല്ലാ​​​​​റ, റ​​​​​വ.​​​​​ഡോ.​ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് മേ​​​​​ക്കാ​​​​​ട്ടു​​​​​കു​​​​​ന്നേ​​​​​ൽ, ഫാ.​ ​​​​ജ​​​​യിം​​​​​സ് കൊ​​​​​ക്കാ​​​​​വ​​​​​യ​​​​​ലി​​​​​ൽ, അ​​​​​ഡ്വ.​​​ജോ​​​​​ർ​​​​​ജ് വ​​​​​ർ​​​​​ഗീ​​​​​സ് കോ​​​​​ടി​​​​​ക്ക​​​​​ൽ, അ​​​​​ഡ്വ.​​​​​റോ​​​​​യി തോ​​​​​മ​​​​​സ്, പ്ര​​​​​ഫ.​ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ വ​​​​​ർ​​​​​ഗീ​​​​​സ്, ജോ​​​​​ർ​​​​​ജ് കെ.​​​​​പോ​​​​​ൾ, എം.​​​​​ഒ.​​​​​മ​​​​​ത്താ​​​​​യി, ജെ​​​​​യ്സ​​​​​ണ്‍ അ​​​​​റയ്​​​​​ക്ക​​​​​ൽ, സ്നേ​​​​​ഹ മാ​​​​​ത്യു എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church