കെ​സി​ബി​സി മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു ::Syro Malabar News Updates കെ​സി​ബി​സി മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു
01-July,2019

കൊ​ച്ചി: ന​ൻ​മ​യു​ള്ള വാ​ർ​ത്ത​ക​ൾ നി​ര​ന്ത​രം വി​നി​മ​യം ചെ​യ്യേ​ണ്ട​തു മാ​ധ്യ​മ​ങ്ങ​ൾ പ്ര​ധാ​ന ദൗ​ത്യ​മാ​യി കാ​ണ​ണ​മെ​ന്നു കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തേ​ച്ചേ​രി​ൽ. പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ29-ാ​മ​തു കെ​സി​ബി​സി മാ​ധ്യ​മ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
 
സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​ബി​സി ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി റ​വ.​ഡോ.​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്, മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സി​ബു ഇ​രി​ന്പ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 
 
2018ലെ ​സാം​സ്കാ​രി​ക, ക​ലാ, മാ​ധ്യ​മ​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് ഫ്രാ​ൻ​സി​സ് നൊ​റോ​ണ (സാ​ഹി​ത്യം), ബോ​ബി ഏ​ബ്ര​ഹാം(​മാ​ധ്യ​മം), ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ് ( യു​വ​പ്ര​തി​ഭ ), ഡോ. ​കെ.​എം. ഫ്രാ​ൻ​സി​സ് (മാ​ർ സെ​ബാ​സ്റ്റ്യ​ൻ മ​ങ്കു​ഴി​ക്ക​രി ദാ​ർ​ശ​നി​ക വൈ​ജ്ഞാ​നി​ക പു​ര​സ്കാ​രം ), സി. ​രാ​ധാ​കൃ​ഷ്ണ​ൻ (സം​സ്കൃ​തി പു​ര​സ്കാ​രം), ഡോ. ​കെ.​വി. പീ​റ്റ​ർ, ജോ​ണ്‍ പോ​ൾ, റ​വ. ഡോ. ​കു​ര്യ​ൻ വാ​ലു​പ​റ​ന്പി​ൽ (ഗു​രു​പൂ​ജ) എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​രാ​യ​ത്. ച​ല​ച്ചി​ത്ര, സീ​രി​യ​ൽ താ​രം സ്റ്റെ​ഫി ലി​യോ​ണും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​പ​രി​പാ​ടി, ഫാ. ​സേ​വ​റി​യോ​സ് തോ​മ​സ്, തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, കൊ​ല്ലം വെ​ർ​ണ​ൽ മ്യൂ​സി​ക് ബാ​ൻ​ഡ് എ​ന്നി​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ലൂ​ർ​ദ് ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്താ​വി​ഷ്കാ​രം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church