കൊച്ചി: സീറോ മലബാര്‍ സഭ പ്രേഷിതവര്‍ഷാചരണത്തിന്റെ സമാപന ആഘോഷങ്ങള്‍ ഡല്‍ഹിയില്‍ നടക്കും. നവംബര്‍ 17, 18 തിയതികളില്‍ ന്യൂഡല്‍ഹി ദ്വാരക ഡിഡിഎ ഗ്രൌണ്ടിലും കോണ്‍സ്റിറ്റ്യൂഷന്‍ ക്ളബിലുമായാണു പരിപാടികള്‍.
രാഷ്ട്രനിര്‍മിതിയില്‍ സീറോ മലബാര്‍ സഭയുടെ പങ്ക് എന്ന വിഷയത്തില്‍ 17നു കോണ്‍സ്റിറ്റ്യൂഷന്‍ ക്ളബ്ബില്‍ അന്താരാഷ്ട്ര സെമിനാര്‍ നടക്കും. രാവിലെ പത്തിന് ഉദ്ഘാടന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, എപ്പിസ്കോപ്പല്‍ മെംബര്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. സെബാസ്റ്യന്‍ നടുത്തടം എന്നിവര്‍ പ്രസംഗിക്കും.
11.15നു സിഎന്‍ഇഡബ്ള്യുഎ പ്രസിഡന്റ് മോണ്‍. ജോണ്‍ കോസര്‍ പ്രഭാഷണം നടത്തും. തുടര്‍ന്നു സാന്തോം ബൈബിള്‍ സെന്റര്‍ ഡയറക്ടര്‍ റവ.ഡോ.സെബാസ്റ്യന്‍ കിഴക്കേയില്‍ പ്രബന്ധാവതരണം നടത്തും.
ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മോഡറേറ്ററാകും. ആര്‍ച്ച്ബിഷപ് ഡോ.തോമസ് മേനാംപറമ്പില്‍, ജസ്റീസ് കുര്യന്‍ ജോസഫ്, റവ.ഡോ.ജോണ്‍ ചാത്തനാട്ട്, ഫാ.ജസ്റിന്‍ അക്കര, മേരിക്കുട്ടി, സിസ്റര്‍ കരുണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
നാലിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. പ്രേഷിതവര്‍ഷം കേന്ദ്രകമ്മിറ്റി കണ്‍വീനര്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍, സെക്രട്ടറി ഫാ. ജോസ് ചെറിയമ്പനാട്ട് എന്നിവര്‍ പ്രസംഗിക്കും. 18നു ദ്വാരക ഡിഡിഎ ഗ്രൌണ്ടില്‍ രാവിലെ പത്തിനു സമൂഹബലി. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുള്‍പ്പെടെ വിവിധ ബിഷപ്പുമാര്‍ സമ്മേളനത്തില്‍ പ്രസംഗിക്കും.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ സീറോ മലബാര്‍ രൂപതകളില്‍നിന്നുള്ള ബിഷപ്പുമാരും, വൈദിക, സന്യസ്ത, അല്മായ പ്രതിനിധികളും പ്രേഷിതവര്‍ഷ സമാപനച്ചടങ്ങുകളില്‍ പങ്കെടുക്കും. പരിപാടിക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി.