ഫാ. ജോസ് ചിറമേലിന് യാത്രാമൊഴി::Syro Malabar News Updates ഫാ. ജോസ് ചിറമേലിന് യാത്രാമൊഴി
24-June,2019

(ജനനം: 24-04-1952; പൗരോഹിത്യം: 19-12-1980; മരണം: 18-06-2019)
 
(ഫാ. ഡോ. ജോസ് ചിറമേലിന്‍റെ മൃതസംസ്കാര വേളയില്‍ മേജര്‍ ആര്‍ച്ചബിഷപ്പ് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ അനുസ്മരണ സന്ദേശം)
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രഗത്ഭനായ ഒരു വൈദികനായിരുന്നു ഫാ. ജോസ് ചിറമേല്‍. കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അച്ചന്‍ തന്‍റെ പാണ്ഡിത്യവും പരിജ്ഞാനവും അജപാലനത്തിലും അധ്യാപനത്തിലും എഴുത്തിലും വിവാഹകോടതി പ്രവര്‍ത്തനത്തിലും പ്രയോജനപ്പെടുത്തി. അദ്ദേഹത്തിന്‍റെ അവസാനത്തെ 5 വര്‍ഷത്തോളമുള്ള ശുശ്രൂഷ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രൈബ്യൂണലിന്‍റെ പ്രസിഡന്‍റ്, സിനഡിന്‍റെ സുപ്പീരിയര്‍ ട്രൈബ്യൂണലിന്‍റെ സെക്രട്ടറി, വിശുദ്ധരുടെ നാമകരണ നട പടികള്‍ക്കുവേണ്ടിയുള്ള പോസ്റ്റുലേറ്റര്‍ ജനറല്‍ എന്നീ നിലകളിലായിരുന്നു.
എല്ലാ ശുശ്രൂഷാരംഗങ്ങളിലും വ്യക്തിമുദ്ര പതിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അനേകം ദമ്പതികളുടെ കുടുംബജീവിതത്തിന് കാനന്‍ നിയമമനുസരിച്ചും അജപാലന സമീപനങ്ങ ളിലൂടെയും അദ്ദേഹം ആശ്വാസവും സമാധാനവും കൈവരുത്തി.  ദാമ്പത്യബന്ധങ്ങളില്‍ വരുന്ന സ്നേഹവിരുദ്ധമായ കുരുക്കുകളഴിക്കാന്‍ സഭാനിയമത്തിന്‍റെ അജപാലനോډുഖമായ വ്യാഖ്യാനങ്ങളിലൂടെ ന്യായമായ വിധി തീര്‍പ്പുകള്‍ നല്‍കി. കാനന്‍ നിയമത്തിലുള്ള അദ്ദേഹത്തിന്‍റെ വ്യക്തതയും കൃത്യതയും പ്രശംസനീയമായിരുന്നു.അദ്ദേഹത്തിന്‍റെ കാനന്‍ നിയമ ക്ലാസുകള്‍ പഠിതാക്കള്‍ക്ക് സഭാനിയമങ്ങളോടും അച്ചടക്കത്തോടും ആഭിമുഖ്യം വളര്‍ത്താന്‍ ഉപകരിച്ചു.
അച്ചന്‍ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വികാരിയായിരുന്ന കാലം മുതലാണ് എനിക്ക് അദ്ദേഹത്തെ കൂടുതല്‍ പരിചയം. അതിനു മുന്‍പായി, കാക്കനാട് സെന്‍റ് ഫ്രാന്‍സിസ് അസ്സീസി ദൈവാലയത്തിന്‍റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയതുവഴി അവിടുത്തെ ജനങ്ങള്‍ക്ക് അദ്ദേഹം പ്രശംസാപാത്രമായി. കത്തീഡ്രലില്‍ നിന്ന് തായിക്കാട്ടുകര സെന്‍റ് പീറ്റര്‍ ആന്‍റ് പോള്‍ ഇടവകയിലേയ്ക്കാണ് അച്ചന്‍ മാറിയത്. അദ്ദേഹത്തിന് ദൈവം നല്‍കിയിട്ടുള്ള കഴിവുകളും ദാനങ്ങളും സഭയ്ക്ക് കൂടുതല്‍ ഫലപ്രദമായി തീരണം എന്ന ഉദ്ദേശത്തോടെ അദ്ദേഹത്തെ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലുള്ള കൂരിയായിലെ ഉന്നത ശുശ്രൂഷകള്‍ ഏല്‍പ്പിച്ചു. മറ്റെല്ലാ ശുശ്രൂഷകളും പോലെ മാര്യേജ് ട്രൈബ്യൂണല്‍ പ്രസിഡന്‍റ് എന്ന നിലയിലും, സുപ്പീരിയര്‍ ട്രൈബ്യൂണല്‍ സെക്രട്ടറി എന്ന നിലയിലും സിനഡല്‍ കമ്മീഷന്‍ ചെയര്‍മാനായ അഭിവന്ദ്യ മൂലക്കാട്ടു പിതാവിനോടും കമ്മീഷന്‍ അംഗങ്ങളായ മെത്രാډാരോടും ചേര്‍ന്നുള്ള അദ്ദേഹത്തിന്‍റെ സേവനം വഴി സഭയ്ക്ക് ലഭിച്ച സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.
ഈ രണ്ടു ശുശ്രൂഷകളോടൊപ്പം സീറോമലബാര്‍ സഭയിലെ വിശുദ്ധരുടെ നാമകരണ നട പടികള്‍ക്കുവേണ്ടിയുള്ള പോസ്റ്റുലേറ്റര്‍ ജനറല്‍ എന്ന ശുശ്രൂഷയും അദ്ദേഹം നിര്‍വഹിച്ചു പോന്നു. അതിനുവേണ്ടിയുള്ള പ്രത്യേക പരിശീലനവും റോമില്‍ നിന്ന് അദ്ദേഹം നേടിയിരുന്നു. പുതിയ നാമകരണ നടപടികള്‍ തുടങ്ങുമ്പോഴും സഭ ഏറ്റെടുത്തിട്ടുള്ള നടപടികളുടെ പുരോഗതിയിലും അച്ചന്‍ അതീവ താല്‍പ്പര്യത്തോടെ മാര്‍ഗദര്‍ശനങ്ങള്‍ നല്‍കി പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവും അവസാനമായി കോണ്‍ഗ്രിഗേഷന്‍ ഓഫ് മൗണ്ട് കാര്‍മ്മലിലെ (സി.എം.സി) ആദ്യത്തെ സൂപ്പീരിയര്‍ ജനറലായിരുന്ന മദര്‍ സെലിനെ പരിശുദ്ധ സിംഹാസനം ദൈവദാസിയായി അംഗീകരിക്കുന്നതിനുള്ള നടപടികളാണ് അദ്ദേഹം ചെയ്തു തീര്‍ത്തത്.
ബഹു. ജോസച്ചന്‍റെ സഭാസ്നേഹം എടുത്തു പറയത്തക്ക ഗുണമാണ്. സഭയുടെ കൂട്ടായ്മ സുസ്ഥിരവും നിയമാനുസൃതവുമായിരിക്കണമെന്നതില്‍ അദ്ദേഹത്തിന് നിഷ്കര്‍ഷയുണ്ടാ യിരുന്നു. അതിനു ഭംഗം വന്നിരുന്ന സന്ദര്‍ഭങ്ങളില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കു മായിരുന്നു. സഭാധികാരികളോടുള്ള അദ്ദേഹത്തിന്‍റെ വിധേയത്വമാണ് മറ്റൊരു സവിശേഷ ഗുണം. തനിക്ക് ഇഷ്ടപ്പെടാത്ത  ഒരു തീരുമാനം അധികാരികളില്‍ നിന്ന് ഉണ്ടായപ്പോള്‍ പോലും എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ അദ്ദേഹം അത് വിധേയത്വപൂര്‍വം സ്വീകരിച്ചു. സഹപ്രവര്‍ത്തകരോടും തന്നോടു ബന്ധപ്പെടുന്നവരോടും സൗഹൃദം പുല ര്‍ത്താന്‍ അദ്ദേഹം പരിശ്രമിച്ചിരുന്നു. സിവില്‍ നിയമപണ്ഡിതരും അഭിഭാഷകരുമായി അനേകം സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇപ്രകാരം സഭയിലും സമൂഹത്തിലും അദ്ദേഹത്തിന്‍റെ നിലയും വിലയും ഉയര്‍ന്നുവന്നു. സഭയുടെ പൊതുവായ പ്രാര്‍ത്ഥനകളില്‍ താല്‍പ്പര്യപൂര്‍വം അദ്ദേഹം സംബന്ധിച്ചിരുന്നു. സ്വന്തമായ ഒരു ആത്മീയ ജീവിതശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. തന്‍റെ മരണത്തിനിടയാക്കിയ ക്യാന്‍സര്‍ രോഗത്തെയും ആത്മീയ ചൈതന്യത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്.
ഗുരുതരമായ രോഗാവസ്ഥയില്‍ തന്നെ സന്ദര്‍ശിച്ചവരോട് അദ്ദേഹം കാരുണ്യവും നന്ദിയും പ്രകടിപ്പിച്ചിരുന്നു. വ്യക്തിപരമായി പറഞ്ഞാല്‍, അദ്ദേഹത്തെ കൂടുതല്‍ സന്ദര്‍ശിച്ചവരില്‍ ഒരുവനാണ് ഞാന്‍. കീമോതെറാപ്പി ചികിത്സക്ക് ശേഷം അച്ചന്‍ മരണകരമായ ഗുരുതരാവസ്ഥയില്‍ ആയിരുന്നപ്പോള്‍ ലിസി ഹോസ്പിറ്റലില്‍ വച്ച് ഞാന്‍ തന്നെ അച്ചനു രോഗീലേപനം നല്‍കിയിരുന്നു. മരണത്തിലേയ്ക്ക് നയിക്കാവുന്ന രോഗമാണെന്ന് ഏവര്‍ക്കും തോന്നിയെങ്കിലും അദ്ദേഹം കൂരിയായില്‍ തന്നെ താമസിക്കട്ടെയെന്നാണ് ഞാന്‍ തീരുമാനിച്ചത്. ആ തീരുമാനം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതായി എനിക്കു തോന്നി. ആശുപത്രിയിലായിരുന്നപ്പോള്‍ സന്ദര്‍ശകര്‍ ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്നോ എന്നു ചോദിക്കുമ്പോള്‍, ഞാന്‍ ചെന്നിരുന്ന ദിവസം അദ്ദേഹം കൃത്യമായി പറയുമായിരുന്നു. അങ്ങനെ ഒരു ആത്മബന്ധം അദ്ദേഹത്തോടു പുലര്‍ത്താന്‍ സാധിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. ഈ കൂരിയായിലെ ശുശ്രൂഷകനായിരിക്കുന്ന ബഹു. ജോര്‍ജ് മഠത്തിപറമ്പിലച്ചനോടും അദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദം വളരെ വലുതായിരുന്നു. കൂരിയായിലെ സാധാരണ ജോലിക്കാരുള്‍പ്പെടെ എല്ലാ അംഗങ്ങളോടും സ്നേഹപൂര്‍വം, സൗമ്യതയോടെ അദ്ദേഹം പെരുമാറിയിരുന്നു. മരിക്കുന്നതിന് മൂന്നു ദിവസം മുന്‍പ് ഞാന്‍ അദ്ദേഹത്തെ കാണുമ്പോള്‍, څപിതാവേ, ഞാന്‍ പോകാന്‍ ഒരുങ്ങുകയാണ്چ എന്ന് അദ്ദേഹം പറഞ്ഞു. ഇതേ വാക്കുകള്‍ തലേദിവസം തന്‍റെ ഒരു സഹോദരിയോടും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്രകാരം, നന്നായി ഒരുങ്ങിയാണ് അദ്ദേഹം മരണം കൈവരിച്ചത്. ڇഎഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകക്കരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസു ഗ്രഹിക്കുകയോ ചെയ്തിട്ടില്ലڈ (1 കോറി. 2:8). ആ സ്വര്‍ഗ്ഗസൗഭാഗ്യത്തിലേയ്ക്ക് കാരുണ്യവാനായ കര്‍ത്താവ് ജോസച്ചനെ പ്രവേശിപ്പിക്കുമാറാകട്ടെ.
ബഹു. ജോസച്ചന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്‍റെ ജീവിത മാതൃക എന്നും ഒരു പ്രചോദനമാകട്ടെ.

Source: Mount St Thomas

Attachments
Back to Top

Never miss an update from Syro-Malabar Church