വിശുദ്ധിയുടെ പടവുകള്‍ കയറുന്നവര്‍::Syro Malabar News Updates വിശുദ്ധിയുടെ പടവുകള്‍ കയറുന്നവര്‍
13-June,2019

വത്തിക്കാന്‍ ജൂണ്‍ 12- Ɔο തിയതി ബുധനാഴ്ച പുതിയ ഡിക്രി പ്രസിദ്ധപ്പെടുത്തി (New Decree Promulgated).
 
മൂന്നു സ്പാനിഷ് അല്‍മായരുടെ രക്തസാക്ഷിത്വവും, ആഗോളസഭയിലെ 7 ദൈവദാസരുടെ വീരോചിത പുണ്യങ്ങളും പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ ( Congregation for the Causes of Saints), കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യൂ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷമാണ് പാപ്പാ ഫ്രാന്‍സിസ് സഭയിലെ വിശുദ്ധരുടെ കാര്യങ്ങള്‍ സംബന്ധിച്ച നവമായ ഡിക്രി ജൂണ്‍ 12- Ɔο തിയതി ബുധനാഴ്ച രാവിലെവത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.
 
1. മൂന്നു സ്പാനിഷ് രക്തസാക്ഷികള്‍
ദൈവദാസരായ അല്‍മായര്‍, പിലാര്‍ ഗുലോണ്‍ യുറിയാഗയും (Pilar Gullon Ytrurriage and 2 Companions) രണ്ടു സുഹൃത്തുക്കളും 1936 ഒക്ടോബര്‍ 28-ന് സ്പെയിനിലെ പോളാ ദി സൊമിയേദോയില്‍ അഭ്യന്തര വിപ്ലവകാലത്ത് കൊല്ലപ്പെട്ടു. ഈ ക്രൈസ്തവസഹോദരങ്ങളുടെ മരണം വിശ്വാസത്തെപ്രതിയെന്ന് സ്ഥിരീകരിച്ച പാപ്പാ ഫ്രാന്‍സിസ്, ദൈവദാസരുടെ രക്തസാക്ഷിത്വം അംഗീകരിച്ചു.
 
2. ഏഴു ദൈവദാസര്‍ ധന്യപദത്തിലേയ്ക്ക്
a. ഷിക്കാഗോയിലെ ഇടവകവൈദികന്‍
ഇടവകവൈദികനും, അമേരിക്കയിലെ ബ്രഷ് ക്രീക്കു സ്വദേശിയുമായ ദൈവദാസന്‍, അഗസ്റ്റിന്‍ റ്റോള്‍ടണിന്‍റെ (Diocesan priest, Augustine Tolton) വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു 1854-1897. കാലയളവില്‍ ചിക്കാഗോയിലാണ് ജീവിതം ചെലവഴിച്ചത്. കറുത്ത വര്‍ഗ്ഗക്കാരനായിരുന്ന റ്റോള്‍ട്ടണ്‍ അടിമയാക്കപ്പെട്ടു. പിന്നീട് വൈദികനായി. അജപാലനമേഖലയിലാണ് അദ്ദേഹം ജീവിതവിശുദ്ധിയുടെ മാറ്റു തെളിയിച്ചത്.
 
b. ഇറ്റലിയില്‍നിന്നും മ്യാന്മാറിലെത്തിയ മിഷണറി
വിദേശ മിഷനുകള്‍ക്കായുള്ള സഹോദരങ്ങളുടെ പൊന്തിഫിക്കല്‍ സഭാംഗവും (Pontifical Institute for Foreign Missions) ദൈവദാസനും, ഇറ്റലിക്കാരനുമായ ഫെലിചേ തന്താര്‍ദീനിയുടെ ( Felice Tantardini) വീരോചിതപുണ്യങ്ങള്‍. ഇറ്റലിയില്‍ 1898-ല്‍ ജനിച്ചു. ഒരു മിഷണറിയായി മ്യാന്മാറിലേയ്ക്കു പുറപ്പെട്ട അദ്ദേഹം 1991-ല്‍ അവിടെ സുവിശേഷവത്ക്കരണ രംഗത്തും അഗതികളുടെ പരിചരണത്തിലും ജീവന്‍ സമര്‍പ്പിച്ചു.
 
c. ഒരു  ദിവ്യകാരുണ്യപ്രേഷിതന്‍
ഇറ്റലിക്കാരനും പരിശുദ്ധ ദിവ്യകാരുണ്യത്തിന്‍റെ വൈദികരുടെ സഭാംഗവുമായ (Congregation of Presbyters of the Blessed Sacrament) ഇറ്റലിക്കാരനായ ദൈവദാസന്‍, ജൊവാന്നി നദിയാനിയുടെ (John Nadiani) വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു (1885-1940).
 
d. സഭാസ്ഥാപകയായ ഫിലിപ്പീന്‍കാരി
ദൈവദാസിയും ജപമാലയുടെ ഡൊമീനിക്കന്‍ സഹോദരിമാരുടെ സഭയുടെ സ്ഥാപകയുമായ (Congegation of the Dominican Sisters of the Holy Rosary), ഫിലിപ്പീന്‍കാരി മരിയ ബെയാത്രിചേ റൊസാരിയോയുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു (1884-1957).
 
e. ദൈവദാസി പാവുള മുസ്സേദു
ഏറ്റവും പുണ്യപൂര്‍ണ്ണയായ കന്യകാംബികയുടെ സന്ന്യാസസഭാ സമൂഹത്തിന്‍റെ സ്ഥാപകയും (Society of the Daughters of the Most Pure Mother), ഇറ്റലി സ്വദേശിനിയുമായ ദൈവദാസി, മരിയ പാവുള മുസ്സേദുവിന്‍റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു (1913-1971).
 
f. കാരുണ്യത്തിന്‍റെ  മരിയ കൊളാനി
കാരുണ്യത്തിന്‍റെ സഹോദരിമാരുടെ സ്ഥാപനത്തിലെ (Institute of Merciful Sisters) അംഗവും ദൈവദാസിയുമായ ഇറ്റലിക്കാരി, മരിയ സന്തീനാ കൊളാനിയുടെ (Maria Santina Collani) വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു (1914-1956).
 
g. ഇടവകവൈദികനും ദൈവദാസനുമായ ബൊസ്ക്കേത്തി
ഇടവകവൈദികനും, ദൈവദാസനുമായ ഫാദര്‍ എന്‍സോ ബൊസ്ക്കേത്തിയുടെ (Servant of God Enzo Boschetti) വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു. 1929-ല്‍ ഇറ്റലിയിലെ കോസ്താ ദി നോബിലിയില്‍ ജനിച്ചു. 1993-ല്‍ വാല്‍ക്കാമോനിക്കയിലായിരുന്നു മരണം.
 
ഈ ഡിക്രിയോടെ മേല്‍ പ്രസ്താവിച്ച മൂന്നു രക്തസാക്ഷികളും, 7 ദൈവദാസരും വിശുദ്ധിയുടെ പടവുകളില്‍ ധ്യന്യപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുകയാണ്.

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church