ഏഴാമത് കൺവെൻഷന്‌ സാക്ഷ്യം വഹിക്കാൻ ഹൂസ്റ്റൺ ഒരുങ്ങുന്നു: ഇനി അമ്പതു നാൾ ::Syro Malabar News Updates ഏഴാമത് കൺവെൻഷന്‌ സാക്ഷ്യം വഹിക്കാൻ ഹൂസ്റ്റൺ ഒരുങ്ങുന്നു: ഇനി അമ്പതു നാൾ
12-June,2019

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ഏഴാമത് സീറോ മലബാർ ദേശീയ കൺവൻഷനു തിരശീലയുയാരാന്‍ ഇനി ഇനി അമ്പതു ദിനങ്ങള്‍ മാത്രം ബാക്കി. അമേരിക്കയിലെ സീറോ മലബാര്‍ സമൂഹം ഒരുമിച്ചു കൂടുന്ന മഹാസംഗമത്തിന് വേദിയാകാന്‍ സെന്റ് ജോസഫ് നഗർ എന്ന് നാമകരണം ചെയ്യപ്പെടുന്ന  ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടൽ സമുച്ചയം തയാറെടുത്തു.
 
ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ആതിഥ്യമരുളി നല്‍കി നടത്തുന്ന ദേശീയ കണ്‍വന്‍ഷന്റെ വിജയത്തിനായി  ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ (കോ- കൺവീനർ), ഫാ. രാജീവ് വലിയവീട്ടിൽ (ജോയിന്റ് കൺവീനർ), ചെയർമാൻ  അലക്‌സാണ്ടർ കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം എന്നിവരുടെ നേതൃത്വത്തിൽ നാൽപതു കമ്മറ്റികൾ അഹോരാത്രം പ്രവർത്തിക്കുന്നു. ആഗസ്ത് ഒന്നു മുതൽ നാലുവരെയാണ്‌ കണ്‍വന്‍ഷന്‍.
 
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് (കണ്‍വന്‍ഷൻ  രക്ഷാധികാരി),  സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് (ജനറല്‍ കണ്‍വീനർ),  കേരളത്തിൽ നിന്നെത്തുന്ന പിതാക്കന്മാരായ മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ എന്നിവരും നിരവധി വൈദികശ്രേഷ്ഠരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
 
പ്രശസ്ത വചന പ്രോഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ബൈബിള്‍ പ്രഭാഷണങ്ങള്‍ നടത്തും. റിട്ടയേർഡ് ജസ്റ്റീസ് കുര്യൻ ജോസഫ്, ക്രിസ്റ്റീന  ശ്രീനിവാസൻ (മോഹിനി), പ്രശസ്ത അമേരിക്കന്‍ പ്രാസംഗീകരായ പാറ്റി ഷൈനിയര്‍, ട്രെന്റ് ഹോണ്‍, പോള്‍ കിം, ജാക്കീ  ഫ്രാൻസ്വാ ഏഞ്ചൽ  തുടങ്ങിയവർ മുതിർന്നവർക്കും യുവജങ്ങൾക്കുമായി വേദികൾ പങ്കിടും. വിവിധ  ആത്മീയ സംഘടനകളുടെ കൂടിച്ചേരലുകളും, സെമിനാറുകളും, ഫോറങ്ങളും കണ്‍വന്‍ഷനിലുണ്ട്.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church