ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: ഇന്‍റർ ചർച്ച് കൗൺസിൽ::Syro Malabar News Updates ഭരണഘടനാപരമായ വിദ്യാഭ്യാസ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: ഇന്‍റർ ചർച്ച് കൗൺസിൽ
11-June,2019

ച​​ങ്ങ​​നാ​​ശേ​​രി: മ​​ത​​ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ വി​​ദ്യാ​​ഭ്യാ​​സ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കു നേ​​രെ​​യു​​ള​​ള ക​​ട​​ന്നു ക​​യ​​റ്റ​​ത്തി​​ൽ ഇ​​ന്‍റ​​ർ​​ച​​ർ​​ച്ച് കൗ​​ൺ​​സി​​ൽ ഫോ​​ർ എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍റെ സ​​മ്മേ​​ള​​നം ഉ​​ത്ക​​ണ്ഠ രേ​​ഖ​​പ്പെ​​ടു​​ത്തി. 
 
ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ്സ് ഹൗ​​സി​​ൽ ചേ​​ർ​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ കൗ​​ൺ​​സി​​ൽ ചെ​​യ​​ർ​​മാ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത് അ​​ധ്യ​​ക്ഷ​​ത​​ വ​​ഹി​​ച്ചു. എ​​ല്ലാ ക്രൈ​​സ്ത​​വ സ​​ഭ​​ക​​ളു​​ടെ​​യും മേ​​ല​​ധ്യ​​ക്ഷ​​ന്മാ​​രും പ്ര​​തി​​നി​​ധി​​ക​​ളും പ​​ങ്കെ​​ടു​​ത്ത സ​​മ്മേ​​ള​​നം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്തു.
 
വേ​​ണ്ട​​ത്ര കൂ​​ടി​​യാ​​ലോ​​ച​​ന​​യും വി​​ചി​​ന്ത​​ന​​വും കൂ​​ടാ​​തെ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന ഖാ​​ദ​​ർ ക​​മ്മീ​​ഷ​​ന്‍റെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​പ്രാ​​യോ​​ഗി​​ക​​വും വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ കെ​​ട്ടു​​റ​​പ്പി​​നെ​​യും കേ​​ര​​ളം വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്തു നേ​​ടി​​യ മി​​ക​​വി​​നെ​​യും പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്ന​​തു​​മാ​​യ​​തി​​നാ​​ൽ ഈ ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​ൽ​​നി​​ന്നു കേ​​ര​​ള സ​​ർ​​ക്കാ​​ർ പി​​ന്മാ​​റ​​ണ​​മെ​​ന്നു സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ട് പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. 
 
വി​​ദ്യാ​​ഭ്യാ​​സ​​സ്ഥാ​​പ​​ന​​ത്തി​​ലെ പ്ര​​വേ​​ശ​​ന​​ത്തി​​നു മ​​ത​​ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളെ നി​​ർ​​ണ​​യി​​ക്കു​​ന്ന​​തി​​ലു​​ള​​ള കോ​​ട​​തി​​വി​​ധി​​യെ നി​​യ​​മ​​പ​​ര​​മാ​​യി നേ​​രി​​ടും. 2016-17 മു​​ത​​ൽ സ്കൂ​​ളു​​ക​​ളി​​ൽ നി​​യ​​മാ​​നു​​സൃ​​തം ന​​ട​​ത്തി​​യ അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ സ​​ത്വ​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണം. ഈ ​​വി​​ഷ​​യ​​ങ്ങ​​ളി​​ൽ അ​​നു​​കൂ​​ല നി​​ല​​പാ​​ട് ഉ​​ണ്ടാ​​കു​​ന്നി​​ല്ലെ​​ങ്കി​​ൽ സ​​മാ​​ന നി​​ല​​പാ​​ടു​​ക​​ളു​​ള​​ള സ​​മു​​ദാ​​യ​​ങ്ങ​​ളും സം​​ഘ​​ട​​ന​​ക​​ളു​​മാ​​യി ചേ​​ർ​​ന്നു ഭാ​​വി​​പ​​രി​​പാ​​ടി ആ​​സൂ​​ത്ര​​ണം ചെ​​യ്യും.
 
മാ​​ർ​​ത്തോ​​മ്മാ സ​​ഭ​​യു​​ടെ മേ​​ല​​ധ്യ​​ക്ഷ​​ൻ ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭാ പ്ര​​തി​​നി​​ധി സി. ​​ജോ​​ണ്‍ കോ​​ർ​​എ​​പ്പി​​സ്കോ​​പ്പ, സി​​എ​​സ്ഐ സ​​ഭാ പ്ര​​തി​​നി​​ധി റ​​വ.​​ജോ​​ണ്‍ ഐ​​സ​​ക്, ക​​ൽ​​ദാ​​യ​​സ​​ഭാ പ്ര​​തി​​നി​​ധി ജോ​​ണ്‍ പോ​​ൾ, ഫാ. ​​ജോ​​ണ്‍ പ​​ട്ടാ​​നി​​യി​​ൽ, പി. ​​ജെ. ഇ​​ഗ്നേ​​ഷ്യ​​സ്, റ​​വ.​​ഡോ.​​ഫി​​ലി​​പ്പ് നെ​​ൽ​​പ്പു​​ര​​പ്പ​​റ​​ന്പി​​ൽ, കൗ​​ണ്‍സി​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​സ് കാ​​രി​​വേ​​ലി​​ക്ക​​ൽ എ​​ന്നി​​വ​​ർ ച​​ർ​​ച്ച​​ക​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി.സ​​മ്മേ​​ള​​ന​​ത്തി​​നു ശേ​​ഷം കൗ​​ണ്‍സി​​ൽ ചെ​​യ​​ർ​​മാ​​ൻ മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത് എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​കു​​മാ​​ര​​ൻ നാ​​യ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​ൻ യോ​​ജി​​ച്ച് നി​​ല​​പാ​​ടു​​ക​​ൾ രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു ഇ​​രു​​വ​​രും ച​​ർ​​ച്ച ചെ​​യ്തു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church