സർക്കുലർ വിവാദമാക്കേണ്ടതില്ല: കെസിബിസി::Syro Malabar News Updates സർക്കുലർ വിവാദമാക്കേണ്ടതില്ല: കെസിബിസി
09-June,2019

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 42 മെ​​​ത്രാ​​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ത്ത കെ​​​സി​​​ബി​​​സി വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 06.06.2019ൽ Ref. 3197/K-5/KCBC/OL/DS ​​​ന​​​ന്പ​​​രി​​​ൽ ഇ​​​റ​​​ക്കി​​​യ സ​​​ർ​​​ക്കു​​​ല​​​ർ പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യും മ​​​റ്റു​​​മു​​​ള്ള തെ​​​റ്റി​​​ദ്ധാ​​​ര​​​ണാ​​​ജ​​​ന​​​ക​​​മാ​​​യ വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​താ​​​യും സ​​​ർ​​​ക്കു​​​ല​​​ർ സം​​​ബ​​​ന്ധി​​​ച്ചും കെ​​​സി​​​ബി​​​സി​​​യു​​​ടെ ഉ​​​ദ്ദേ​​​ശ്യ​​​ശു​​​ദ്ധി സം​​​ബ​​​ന്ധി​​​ച്ചും ആ​​​ർ​​​ക്കും സം​​​ശ​​​യം ഉ​​​ണ്ടാ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും കെ​​​സി​​​ബി​​​സി. 

കെ​​​സി​​​ബി​​​സി സ​​​ർ​​​ക്കു​​​ല​​​ർ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യോ അ​​​തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ലു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല. വി​​​ശ്വാ​​​സി​​​ക​​​ൾ അ​​​റി​​​ഞ്ഞി​​​രി​​​ക്കേ​​​ണ്ട വ​​​സ്തു​​​ത​​​ക​​​ൾ മാ​​​ത്ര​​​മാ​​ണ് പ്ര​​​സ്തു​​​ത സ​​​ർ​​​ക്കു​​​ല​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഓ​​​രോ രൂ​​​പ​​​ത​​​യി​​​ലെ​​​യും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു​​​കൊ​​​ണ്ട് കെ​​​സി​​​ബി​​​സി​​​യു​​​ടെ പ്ര​​​സ്തു​​​ത സ​​​ർ​​​ക്കു​​​ല​​​ർ വാ​​​യി​​​ക്ക​​​ണ​​​മോ എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​ടെ സ്വാ​​​ത​​​ന്ത്ര്യം കെ​​​സി​​​ബി​​​സി മാ​​​നി​​​ക്കു​​​ന്നു.

 

എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ നി​​​യ​​​മി​​​ച്ച വി​​​ദ​​​ഗ്ധ സ​​​മി​​​തി റോ​​​മി​​​നു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള ര​​​ഹ​​​സ്യ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം കെ​​​സി​​​ബി​​​സി​​​ക്ക് അ​​​റി​​​യി​​​ല്ല എ​​​ന്ന വ​​​സ്തു​​​ത മാ​​​ത്ര​​​മാ​​​ണ് സ​​​ർ​​​ക്കു​​​ല​​​റി​​​നെ തു​​​ട​​​ർ​​​ന്ന് ന​​​ൽ​​​കി​​​യ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്.

കെ​​​സി​​​ബി​​​സി​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്ത കാ​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് കെ​​​സി​​​ബി​​​സി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ർ​​​ക്കു​​​ല​​​റി​​​ലൂ​​​ടെ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും കെ​​​സി​​​ബി​​​സി ഔ​​​ദ്യോ​​​ഗി​​​ക വ​​​ക്താ​​​വ് ഫാ.​ ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​റി​​​യി​​​ച്ചു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church