മി​ഷ​ൻ​ലീ​ഗ് ദൈ​വ​വി​ളി​ക​ൾ​ക്കു പ്ര​ചോ​ദ​നമേകുന്ന സം​ഘ​ട​ന: മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ::Syro Malabar News Updates മി​ഷ​ൻ​ലീ​ഗ് ദൈ​വ​വി​ളി​ക​ൾ​ക്കു പ്ര​ചോ​ദ​നമേകുന്ന സം​ഘ​ട​ന: മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ
04-June,2019

അ​​ടി​​മാ​​ലി: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് ദൈ​​വ​​വി​​ളി​​ക്കു പ്ര​​ചോ​​ദ​​ന​മേ​കു​ന്ന സം​​ഘ​​ട​​ന​​യാ​​ണെ​​ന്നും അ​തി​ലൂ​ടെ അ​​നേ​​കം ദൈ​​വ​​വി​​ളി​​ക​​ൾ സ​​ഭ​​യ്ക്കു ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഇ​​ടു​​ക്കി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​ൺ നെ​​ല്ലി​​ക്കു​​ന്നേ​​ൽ. ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് ദേ​​ശീ​​യ​ സ​​മി​​തി​​യു​​ടെ​​യും ഇ​​ടു​​ക്കി രൂ​​പ​​ത​​യു​​ടെ​​യും 2019-20 പ്ര​​വ​​ർ​​ത്ത​​ന​​വ​​ർ​​ഷോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്. 
 
അ​​ടി​​മാ​​ലി ആ​​ത്മ​​ജ്യോ​​തി പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യി പ​​ള്ളി​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ദേ​​ശീ​​യ ഡ​​യ​​റ​​ക്ട​​ർ റ​​വ.​ഡോ. ​ജ​​യിം​​സ് പു​​ന്ന​​പ്ലാ​​ക്ക​​ൽ ആ​​മു​​ഖ​ സ​​ന്ദേ​​ശ​​വും അ​​ന്ത​​ർ​​ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ഡേ​​വീ​​സ് വ​​ല്ലൂ​​രാ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തി. ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് മ​​റ്റം, ത​​മി​​ഴ്നാ​​ട് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി. ​​ജ്ഞാ​​ന​​ദാ​​സ്, ഇ​​ടു​​ക്കി രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് കി​​ര​​ൺ അ​​ഗ​​സ്റ്റി​​ൻ, അ​​ടി​​മാ​​ലി ശാ​​ഖാ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് പാ​​പ്പാ​​ടി, ആ​​ത്മ​​ജ്യോ​​തി ഡ​​യ​​റ​​ക്ട​​ർ ഫാ.​ഫി​​ലി​​പ്പ് മ​​റ്റം, അ​​ടി​​മാ​​ലി മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ബെ​​ൻ​​വി​​ൻ സി. ​​സ​​ണ്ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഇ​​ടു​​ക്കി രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജ​​യിം​​സ് മാ​​ക്കി​​യി​​ൽ സ്വാ​​ഗ​​ത​​വും ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ജി പു​​ല്ലു​​കാ​​ട്ട് ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church