നി​ശ​ബ്ദ​രായി അവരെത്തി; മനംനിറഞ്ഞ് മടങ്ങി::Syro Malabar News Updates നി​ശ​ബ്ദ​രായി അവരെത്തി; മനംനിറഞ്ഞ് മടങ്ങി
03-June,2019

ച​​ങ്ങ​​നാ​​ശേ​​രി: നി​​ശ​​ബ്ദ​​രാ​യി അ​വ​രെ​ത്തി, മ​നം നി​റ​യെ ആ​ഹ്ലാ​ദ​മേ​ള​വു​മാ​യി മ​ട​ങ്ങി. സം​​സാ​​ര, കേ​ൾ​വി പ്രശ്നങ്ങൾ നേരിടുന്നവർക്കായി ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ന്ന സം​ഗ​മ​മാ​ണ് വേ​റി​ട്ട കാ​ഴ്ച​യാ​യ​ത്. കൊ​​ച്ചു​​കു​​ട്ടി​​ക​​ളും മു​​തി​​ർ​​ന്ന​​വ​​രും കു​​ടും​​ബ​​ജീ​​വി​​തം ന​​യി​​ക്കു​​ന്ന​​വ​​രു​​മൊ​ക്കെ​യാ​യി 130 പേ​​രാ​​ണ് ഇ​ന്ന​ലെ ന​ട​ന്ന സം​​ഗ​​മ​​ത്തി​നെ​ത്തി​​യ​​ത്. ആം​​ഗ്യ​​ഭാ​​ഷ​​ക​​ളി​​ൽ ക​ളി പ​റ​ഞ്ഞും കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചും സം​ഗ​മ​ത്തെ അ​വ​ർ സ​ജീ​വ​മാ​ക്കി.
 
കു​​ടും​​ബ​​സം​​ഗ​​മ​​വും ഇ​വ​രു​ടെ ക്ഷേ​മ​ത്തി​ന് ആ​രം​ഭി​ച്ച ഡ​​ഫ് മി​​നി​​സ്ട്രി​​യും ആ​ർ​​ച്ച്ബി​​ഷ​​പ്സ് ഹൗ​സി​ൽ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​തി​​രൂ​​പ​​ത​​യി​​ലു​​ള്ള മു​​ഴു​​വ​​ൻ സം​​സാ​​ര, കേ​ൾ​വി പ്രശ്നങ്ങളുള്ളവരുടെയും വീ​​ടു​​ക​​ൾ പ്ര​​ത്യേ​​കം നി​​യോ​​ഗി​​ക്കു​​ന്ന വൈ​​ദി​​ക​​ർ സ​​ന്ദ​​ർ​​ശി​​ച്ചു വി​​വ​​ര​​ശേ​​ഖ​​ര​​ണം ന​​ട​​ത്തി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചാ​​പ്പ​​ലി​​ൽ വി​​ശു​​ദ്ധ​ കു​​ർ​​ബാ​​ന​​യ്ക്കും ആ​ർ​ച്ച്ബി​ഷ​പ് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. 
 
സ​​ഹാ​​യ ​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കി. ന​​വ​​ധ്വ​​നി ഹോ​​ളി​​ക്രോ​​സ് ഡ​​ഫ് മി​​നി​​സ്ട്രി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ബി​​ജു മൂ​​ല​​ക്ക​​ര സി​​എ​​സ്‌​സി പ്ര​​സം​​ഗ​​ങ്ങ​​ൾ ആം​​ഗ്യ​​ഭാ​​ഷ​​യി​​ൽ വി​​വ​​ർ​​ത്ത​​നം ചെ​​യ്തു. അ​​തി​​രൂ​​പ​​ത ചാ​​ൻ​​സി​​ല​​ർ റ​​വ.​​ഡോ.​​ഐ​​സ​​ക് ആ​​ല​​ഞ്ചേ​​രി, ഫാ.​​സോ​​ണി മു​​ണ്ടു​​ന​​ട​യ്​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
 
 
അ​​തി​​രൂ​​പ​​ത​​യി​​ലെ കെ​​യ​​ർ ഹോ​​മു​​ക​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ കെ​​യ​​ർ ഹോം ​​ഫെ​​ലോ​ഷി​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ആ​​ദ്യ​​മാ​​യി ഇ​​ത്ത​​ര​​മൊ​​രു സം​​ഗ​​മം ന​​ട​​ത്തി​​യ​​ത്. ഡ​​ഫ് മി​​നി​​സ്ട്രി​​യു​​ടെ ഡ​​യ​​റ​​ക്ട​​റാ​​യി പ്ര​​ത്യാ​​ശ​​യു​​ടെ ഡ​​യ​​റ​​ക്ട​​ർ കൂ​​ടി​​യാ​​യ ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി​​യെ നി​​യ​​മി​​ച്ചു. അ​​തി​​രൂ​​പ​​ത പ്രൊ​​ക്യു​​റേ​​റ്റ​​ർ ഫാ. ​​ചെ​​റി​​യാ​​ൻ കാ​​രി​​ക്കൊ​​ന്പി​​ൽ, ഫാ. ​​ചെ​​റി​​യാ​​ൻ ക​​ക്കു​​ഴി, ഫാ.​​ജോ​​ഷ്വാ തു​​ണ്ട​​ത്തി​​ൽ, സി​​സ്റ്റ​​ർ ലി​​റ്റി​​ൽ തെ​​രേ​​സ് എ​​സ്ഡി, സി​​സ്റ്റ​​ർ മാ​​ലി​​നി എ​​ൽ​​എ​​സ്ഡി​​പി, സി​​സ്റ്റ​​ർ റാ​​ണി എ​​സ്എ​​ച്ച് എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​കി. ഡ​​ഫ് മി​​നി​​സ്ട്രി​​യി​​ലേ​​ക്കു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​നും ഇ​​ത​​ര സ​​ഹാ​​യ​​ങ്ങ​​ൾ​​ക്കും 9946000599 എ​​ന്ന ന​ന്പ​രി​ൽ ബ​​ന്ധ​​പ്പെ​​ട​​ണ​​മെ​​ന്ന് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പു​​ന്ന​​ശേ​​രി അ​​റി​​യി​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church