ഏഴു രക്തസാക്ഷികളെ ഫ്രാൻസിസ് മാർപാപ്പ ഇന്നു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും::Syro Malabar News Updates ഏഴു രക്തസാക്ഷികളെ ഫ്രാൻസിസ് മാർപാപ്പ ഇന്നു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും
02-June,2019

ബു​​​ക്കാ​​​റ​​​സ്റ്റ്: റു​​​മേ​​​നി​​​യ​​​യി​​​ൽ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തു​​​ന്ന ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ട്രാ​​​ൻ​​​സി​​​ൽ​​​വാനി​​​യ​​​യി​​​ലെ പ്ര​​​സി​​​ദ്ധ മ​​​രി​​​യ​​​ൻ തീ​​​ർ​​​ഥാ​​​ട​​​നകേ​​​ന്ദ്ര​​​മാ​​​യ സു​​​മു​​​ലു സി​​​യൂ​​​ക്കി​​​ൽ അ​​​ർ​​​പ്പി​​​ച്ച ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ മ​​​ഴ​​​യെ അ​​​വ​​​ഗ​​​ണി​​​ച്ചു പ​​​ങ്കെ​​​ടു​​​ത്തു. 

ബു​​​ക്കാ​​​റ​​​സ്റ്റി​​​ൽ​​​നി​​​ന്ന് ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ഇ​​​ങ്ങോ​​​ട്ടു തി​​​രി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ട മാ​​​ർ​​​പാ​​​പ്പ, ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു കാ​​​ർ​​​മാ​​​ർ​​​ഗം ട്രാ​​​ൻ​​​സി​​​ൽ​​​വാ​​​നി​​​യ​​​യി​​​ലെ മ​​​ല​​​നി​​​ര​​​ക​​​ളി​​​ലൂ​​​ടെ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ സ​​​ഞ്ച​​​രി​​​ച്ചാ​​​ണ് എ​​​ത്തി​​​യ​​​ത്. 

തീ​​​ർ​​​ഥാ​​​ട​​​ക​​​രെ​​​ന്ന നി​​​ല​​​യി​​​ൽ റു​​​മേ​​​നി​​​യ​​​ക്കാ​​​രും ഹം​​​ഗേ​​​റി​​​യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളും ഒ​​​രു​​​മി​​​ച്ചു മു​​​ന്നേ​​​റ​​​ണ​​​മെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ആ​​​ഹ്വാ​​​നം ചെ​​​യ്തു. 

 


ദി​​​വ്യ​​​ബ​​​ലി​​​ക്കു​ ശേ​​​ഷം മാ​​​ർ​​​പാ​​​പ്പ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ റു​​​മേ​​​നി​​​യ​​​യി​​​ലെ ഐയാസി​​​യി​​​ലെ​​​ത്തി യുവജനതയുമായി കൂടിക്കാഴ്ച നടത്തി.

ത്രി​​​ദി​​​ന സ​​​ന്ദ​​​ർ​​​ശ​​​നം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ഇ​​​ന്ന് മാ​​​ർ​​​പാ​​​പ്പ, സെ​​​​​ൻ​​​​​ട്ര​​​​​ൽ റു​​​​​മേ​​​​​നി​​​​​യ​​​​​യി​​​​​ലെ ബ്ളാ​​​​​ജ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കും. ക​​​​​മ്യൂ​​​​​ണി​​​​​സ്റ്റ് ഏ​​​​​കാ​​​​​ധി​​​​​പ​​​​​ത്യ​​​​​ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ക​​​​​ളാ​​​​​യ ഏ​​​​​ഴു ഗ്രീ​​​​​ക്ക് ക​​​​​ത്തോ​​​ലി​​​​​ക്കാ ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​രെ വാ​​​​​ഴ്ത്ത​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ ഗ​​​​​ണ​​​​​ത്തി​​​​​ലേ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ത്തും.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church