സീറോമലബാര്‍മിസ്സിസ്സാഗരൂപത കനേഡിയന്‍ സംസ്കാരത്തില്‍ മാര്‍ജോസ്കല്ലുവേലില്‍::Syro Malabar News Updates സീറോമലബാര്‍മിസ്സിസ്സാഗരൂപത കനേഡിയന്‍ സംസ്കാരത്തില്‍ മാര്‍ജോസ്കല്ലുവേലില്‍
25-May,2019

1977 മുതല്‍ചെറിയചെറിയകുടിയേറ്റങ്ങളോടെകാനഡമണ്ണില്‍കിളിര്‍ത്ത സീറോമലബാര്‍സഭയെദൈവിക പരിപാലനയില്‍ 2015 ആഗസ്റ്റ് 6 ന് സീറോ മലബാര്‍ അപ്പസ്റ്റോലിക്എക്സാര്‍ക്കേറ്റായി പരി. പിതാവ് ഫ്രാന്‍സിസ് പാപ്പാഉയര്‍ത്തി. 2015 സെപ്റ്റമ്പര്‍ 19ന് ഔദ്യോഗികമായിഉദ്ഘാടനംചെയ്തു. തുടര്‍ന്നുള്ളമൂന്നുവര്‍ഷക്കാലംദൈവജനത്തിന്‍റെയുംവൈദികരുടെയുംസമര്‍പ്പിതരുടെയും അകമഴിഞ്ഞ കൂട്ടായ പ്രവര്‍ത്തനത്തെ അനുഗ്രഹിച്ച ദൈവപരിപാലനക്ക് എളിമയോടെനന്ദി!എല്ലാംദൈവമഹത്വത്തിന്! 2018 ഡിസംബര്‍ 22 ന് ഫ്രാന്‍സിസ് പാപ്പാമിസ്സിസ്സാഗയെ ഒരു രൂപതയായിഉയര്‍ത്തിയപ്പോള്‍ 39 മാസത്തെ അശ്രാന്തപരിശ്രമങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുകയായിരുന്നു. ഈ അവര്‍ണനീയമായദാനത്തിന് ദൈവത്തിന് സ്തുതി! 2019 മെയ് 25 ന് രൂപതയുടെഔദ്യോഗിക ഉദ്ഘാടനവുംമെത്രാന്‍ സ്ഥാനാരോഹണവും നടക്കുമ്പോള്‍ നമ്മുടെ പ്രധാന വെല്ലുവിളികേരളത്തില്‍ആരംഭിച്ച സീറോമലബാര്‍സഭയെ കനേഡിയന്‍ സംസ്കാരത്തില്‍വേരുറപ്പിക്കുകയാണ്.

കേരളത്തില്‍ ജനിച്ച് ആ സംസ്കാരത്തില്‍വിശ്വാസരൂപീകരണം സിദ്ധിച്ച്,വര്‍ഷങ്ങള്‍ക്ക് മുമ്പ് സുന്ദരസ്വപ്നങ്ങളുമായികാനഡയിലേക്ക്കുടിയേറിയസീറോ മലബാര്‍വിശ്വാസികള്‍ വളരെ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്നതില്‍അഭിമാനിക്കാം. കഴിഞ്ഞ മൂന്ന്വര്‍ഷങ്ങളിലെ നമ്മുടെ അജപാലന പ്രവര്‍ത്തനങ്ങളിലെ മുന്‍ഗണന കാനഡയില്‍ചിതറിക്കിടക്കുന്ന ദൈവജനത്തെ കണ്ടെത്തിആരാധനാ സമൂഹങ്ങള്‍ രൂപപ്പെടുത്തലായിരുന്നു (എീൃാമശേീി).അതിന് നിങ്ങള്‍ഓരോരുത്തരുടെയും നേതൃത്വവും സഹകരണവുംഅത്ഭുതാവഹമായിരുന്നു. അത് തുടരുമ്പോള്‍തന്നെ നമ്മുടെ ഇനിയുള്ള അജപാലന മുന്‍ഗണന വിശ്വാസസമൂഹത്തെ ശക്തിപ്പെടുത്തല്‍ (എീൃശേളശരമശേീി) ആകണം. എങ്കില്‍മാത്രമേ, ആത്യന്തിക ലക്ഷ്യമായസുവിശേഷവല്‍കരണവും (ഋ്മിഴലഹശ്വമശേീി)അതുവഴിആത്മരക്ഷയുംസാധ്യമാകൂ.

 
സാംസ്കാരികമായആഘാതം (Cultural Shock)
 
പ്രവാസിതലമുറയിലൂടെഇന്ന്അതിവേഗംവളര്‍ന്നുകൊണ്ടിരിക്കുന്ന സഭയെ ഏറ്റുവാങ്ങേണ്ടത് ഈ മണ്ണില്‍ ജനിച്ചുവളര്‍ന്ന പുതുതലമുറയാണ്. മക്കളുടെ ബൗദ്ധികമായ വളര്‍ച്ചയോടൊപ്പം തങ്ങളുടെവിശ്വാസപൈതൃകംകൂടിഅവര്‍ഏറ്റുവാങ്ങുന്നതിന് മാതാപിതാക്കള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ട്. എന്നാല്‍,  ഈ സംസ്കാരത്തില്‍വ്യക്തിത്വരൂപീകരണം സിദ്ധിച്ച് വളരുന്ന തങ്ങളുടെമക്കള്‍ക്ക് പൂര്‍വികരില്‍ നിന്ന്കിട്ടിയവിശ്വാസപൈതൃകം പകര്‍ന്നു നല്‍കുന്നത്എങ്ങിനെയെന്നത് മാതാപിതാക്കള്‍ക്ക്വലിയവെല്ലുവിളിയായി അനുഭവപ്പെടുന്നു. സാംസ്കാരികമായഅകലം(Cultural gap) സൃഷ്ടിക്കുന്നത്ഒട്ടുംചെറുതല്ലാത്ത സാംസ്കാരികമായആഘാതമാണ് (Cultural Shock). ഇവിടെയാണ്വ്യക്തമായദിശാബോധത്തോടെയുള്ള അജപാലന പദ്ധതികള്‍ ആസൂത്രണംചെയ്ത്വിജയപ്രദമായി നടപ്പിലാക്കേണ്ടതിന്‍റെ അനിവാര്യത.

മാതാപിതാക്കളുടെഏറ്റവുംവലിയ സമ്പാദ്യമായ മക്കള്‍ഇന്ന്ജീവിക്കുന്നത് രണ്ട് സംസ്കാരങ്ങള്‍ക്കിടയിലാണ്. വീട്ടില്‍കേരളതത്തനിമയുംവിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും കനേഡിയന്‍ സംസ്കാരവുംഅവര്‍ജീവിക്കേണ്ടിവരുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍അവരില്‍ മിക്കവര്‍ക്കുംഒന്നിന്‍റെയും ഭാഗമായി തീരാന്‍ സാധിക്കുന്നില്ല (in-between status). ഒന്നിനെയുംസ്വന്തമായിസ്നേഹിക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ഇത്സൃഷ്ടിക്കുന്ന ആഘാതംകൊണ്ടെത്തിക്കുന്നത് ഒരു ശൂന്യതാബോധത്തിലേക്കും(emptiness)അതുവഴിയുണ്ടാകുന്ന വ്യക്തിത്വ പ്രതിസന്ധിയിലേക്കുമാണ്(identity crisis). 

ഈ പ്രതിസന്ധിതുടര്‍ന്നാല്‍, നമ്മുടെ രൂപതയുടെ ഭാവിഇരുപതോമുപ്പതോവര്‍ഷം കഴിയുമ്പോള്‍ എന്താകും? ഇന്ന് പള്ളികള്‍ വാങ്ങാന്‍ നാം തത്രപ്പെടുമ്പോള്‍, അടുത്ത തലമുറശൂന്യമായ പള്ളികളെക്കണ്ട് വില്‍ക്കാന്‍ ശ്രമിക്കേണ്ടിവരുമോ? നമ്മെ അലട്ടുന്ന ഈ ചിന്തകള്‍ ഗൗരവത്തോടെവീക്ഷിക്കേണ്ടതുണ്ട്. 

 
വേരുറപ്പിക്കല്‍ (Rootedness)
 
ആദ്യതലമുറയെഉള്‍ക്കൊണ്ടുകൊണ്ട്തന്നെ പുതുതലമുറയെ ഈ മണ്ണില്‍വേരുറപ്പിക്കലാണ്രൂപതയുടെആദ്യവര്‍ഷങ്ങളിലെ പ്രധാന മുന്‍ഗണന. അതായത്, അവരെകാരുണ്യപൂര്‍വം അനുധാവനം (merciful accompaniment) ചെയ്ത്, നാളത്തെ സഭയുടെ നേര്‍ധാരയിലെത്തിച്ച്,കാനഡയിലെമണ്ണില്‍ സഭയുടെഉപ്പും പുളിമാവുമായിരൂപാന്തരപ്പെടുത്തലാണ്. അതിന് നാം പുതുതലമുറയെ ശ്രവിക്കേണ്ടതുണ്ട് (listening). നമ്മുടെ അജപാലസംവിധാനങ്ങളില്‍അവര്‍ക്ക്അര്‍ഹമായഇടം (space)ഉറപ്പുവരുത്തണം. എങ്കില്‍മാത്രമേ, അവര്‍ ഈ മണ്ണിലെ സഭയായിവേരുറക്കുകയുള്ളൂ (rooted). 


Source: Eparchy of Mississauga

Attachments
Back to Top

Never miss an update from Syro-Malabar Church