ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ സഭയുടെ നോക്ക് മരിയൻ തീർഥാടനം മേയ് 18 ശനിയാഴ്ച രാവിലെ 10.30ന് നോക്ക് മരിയൻ തീർഥാടന കേന്ദ്രത്തിൽ വച്ചു നടത്തപ്പെടുന്നു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യ കാർമ്മികനായി പങ്കെടുക്കുവനായി അയർലണ്ടിൽ എത്തിച്ചേർന്നു. ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും.
കൊടികളും മുത്തുക്കുടകളും സ്വർണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാർഥനഗാനങ്ങൾ ആലപിച്ചുകൊണ്ടും വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും അയർലൻഡ് സീറോ മലബാർ സഭയുടെ ഭക്തസംഘടനകളായ മാതൃജ്യോതി, പിതൃവേദി, അൾത്താര ബാലസഖ്യം, സീറോ മലബാർ യൂത്ത് മൂവ്മെന്റ് എന്നിവരുടെ നേത്രത്വത്തിലാണ് പ്രദക്ഷണം നടത്തപ്പെടുക.
അയർലൻഡിലെ ലിവിംഗ് സെർട് പരീക്ഷയിലും ജൂനിയർ സെർട് (ഏഇടഋ ചീൃവേലി കൃലഹമിറ) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളെയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ കുടുംബങ്ങളെയും ആദരിക്കും.
സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ മോണ്‍: ഫാ. ആന്റണി പെരുമായന്റെയും സഭായോഗത്തിന്റെയും നേതൃത്വത്തിൽ മേയ് 18 ലെ നോക്ക് മരിയൻ തീർഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അയർലൻഡിലെ 40 കുർബാന സെന്ററുകളിൽനിന്നായി മൂവായിരത്തോളം വിശ്വാസികൾ നോക്ക് തീർത്ഥാടനത്തിൽ പങ്കെടുക്കും.
നോക്ക് മരിയൻ തീർഥാടനത്തിൽ പങ്കെടുക്കുവാൻ അയർലൻഡിലെ മുഴുവൻ വിശ്വാസികളേയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ മോണ്‍: ഫാ. ആന്റണി പെരുമായൻ അറിയിച്ചു.
Cannot connect to Ginger Check your internet connection
or reload the browser