സ്‌​നേ​ഹ​ഗി​രി മി​ഷ​ന​റി സി​സ്റ്റേ​ഴ്‌​സ് കാ​രു​ണ്യ​ത്തി​ന്‍റെ ശു​ശ്രൂ​ഷ​ക​ർ: മാ​ര്‍ ആ​ല​ഞ്ചേ​രി::Syro Malabar News Updates സ്‌​നേ​ഹ​ഗി​രി മി​ഷ​ന​റി സി​സ്റ്റേ​ഴ്‌​സ് കാ​രു​ണ്യ​ത്തി​ന്‍റെ ശു​ശ്രൂ​ഷ​ക​ർ: മാ​ര്‍ ആ​ല​ഞ്ചേ​രി
17-May,2019

പാ​​ലാ: സു​​വി​​ശേ​​ഷ ചൈ​​ത​​ന്യം നി​​റ​​ഞ്ഞു​​നി​​ല്‍​ക്കു​​ന്ന സേ​​വ​​ന​​ങ്ങ​​ളി​​ലൂ​​ടെ സ്‌​​നേ​​ഹ​​ഗി​​രി മി​​ഷ​​ന​​റി സി​​സ്റ്റേ​​ഴ്‌​​സ് കാ​​രു​​ണ്യ​​ത്തി​​ന്‍റെ ശു​​ശ്രൂ​​ഷ​​ക​​രാ​​യി തി​​ള​​ങ്ങു​​ന്നു​​വെ​ന്നു സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി. 
 
സ്‌​​നേ​​ഹ​​ഗി​​രി മി​​ഷ​​ന​​റി സ​​മൂ​​ഹ​​ത്തി​​ന്‍റെ സു​​വ​​ര്‍​ണ ജൂ​​ബി​​ലി ​സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന​​ലെ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ലി​​ല്‍ ന​​ട​​ന്ന സ​​മൂ​​ഹ​​ബ​​ലി​​യി​​ല്‍ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു സ​​ന്ദേ​​ശം ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു ക​​ര്‍​ദി​​നാ​​ള്‍. 
 
സ​​മൂ​​ഹ​​ത്തി​​ല്‍ ഏ​​റ്റം അ​​ര്‍​ഹ​​രാ​​യ​​വ​​ര്‍​ക്കു കാ​​രു​​ണ്യം ന​​ല്‍​കു​​ന്ന​​തി​​ല്‍ ശ്ര​​ദ്ധ​​യു​​ള്ള​​വ​​രും സ്‌​​നേ​​ഹം പ്രാ​​വ​​ര്‍​ത്തി​​ക​​മാ​​ക്കു​​ന്ന​​വ​​രു​​മാ​​ണ് സ്‌​​നേ​​ഹ​​ഗി​​രി സ​​ന്യാ​​സി​​നീ സ​​മൂ​​ഹം. ആ​​ളു​​ക​​ളു​​ടെ ജീ​​വി​​താ​​വ​​സ്ഥ​​ക​​ളി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​ച്ചെ​​ല്ലാ​​ന്‍ പ്രേ​​ഷി​​ത​​ര്‍​ക്കു സാ​​ധി​​ക്ക​​ണം. ഇ​​ങ്ങ​​നെ ഇ​​റ​​ങ്ങി​​ച്ചെ​​ല്ലു​​മ്പോ​​ള്‍ അ​​പ​​ക​​ട​​ങ്ങ​​ള്‍ പ​​തി​​യി​​രി​​പ്പു​​ണ്ടാ​​കും. ജാ​​ഗ്ര​​ത​​യോ​​ടെ പ്രാ​​ര്‍​ഥ​​ന​​യി​​ല്‍ ആ​​ശ്ര​​യി​​ച്ചു കാ​​രു​​ണ്യം ചെ​​യ്യ​​ണം. ജ​​ന​​ങ്ങ​​ള്‍​ക്കു കൂ​​ടു​​ത​​ല്‍ സ്വീ​​കാ​​ര്യ​​മാ​​യ രീ​​തി​​യി​​ല്‍ പ്രേ​​ഷി​​ത പ്ര​​വ​​ര്‍​ത്ത​​നം ചെ​​യ്യാ​​ന്‍ സാ​​ധി​​ക്ക​​ണ​​മെ​​ന്നും ക​​ര്‍​ദി​​നാ​​ള്‍ പ​​റ​​ഞ്ഞു. 
 
സ​​മൂ​​ഹ​​ബ​​ലി​​ക്കു മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​ട​​ക്കേ​​ൽ, മാ​​ര്‍ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ, മാ​​ര്‍ ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​മ്പി​​ൽ, മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ര്‍ എ​​ഫ്രേം ന​​രി​​കു​​ളം എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രു​​ന്നു. 
 
തു​​ട​​ര്‍​ന്ന് പാ​​രീ​​ഷ്ഹാ​​ളി​​ല്‍ ചേ​​ര്‍​ന്ന സ​​മ്മേ​​ള​​നം ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സാ​​മൂ​​ഹി​​ക​​പ്ര​​തി​​ബ​​ദ്ധ​​ത കൂ​ടു​ത​ൽ ആ​വ​ശ്യ​മു​ള്ള മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു ക​​ട​​ന്നു​​വ​ന്നു ശു​​ശ്രൂ​​ഷ ചെ​​യ്തു യേ​​ശു​​വി​​ന്‍റെ സ​​ന്ദേ​​ശം പ്ര​​വൃ​ത്തി​​പ​​ഥ​​ത്തി​​ലെ​​ത്തി​​ക്കു​​ക​​യാ​​ണ് സ്‌​​നേ​​ഹ​​ഗി​​രി സ​​മൂ​​ഹം ചെ​​യ്യു​​ന്ന​​തെ​​ന്നും മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. 
 
ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. 
 
ആ​​ധു​​നി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലും സ്ഥാ​​പ​​ക​​താ​​ത്പ​​ര്യ​​ങ്ങ​​ളി​​ല്‍ ഉ​​റ​​ച്ചു​​നി​​ന്നു പ്ര​​വ​​ര്‍​ത്തി​​ക്കാ​​നും മു​​ന്നോ​​ട്ടു​​പോ​​കു​​വാ​​നും സ്‌​​നേ​​ഹ​​ഗി​​രി സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​നു സാ​​ധി​​ക്കു​​ന്നു​​ണ്ടെ​ന്നു മാ​ർ പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു. 
 
മാ​​ര്‍ യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ക്രി​​സോ​​സ്റ്റം, ജോ​​സ് കെ. ​​മാ​​ണി എം​​പി, മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ൽ, മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​ട​​ക്കേ​​ൽ, മാ​​ര്‍ തോ​​മ​​സ് ഇ​​ല​​വ​​നാ​​ൽ, മാ​​ര്‍ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ, മാ​​ര്‍ ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​മ്പി​​ൽ, റ​​വ.​​ഡോ. ആ​​ന്‍റ​​ണി പെ​​രു​​മാ​​നൂ​​ര്‍ എം​​എ​​സ്ടി, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ഇ​​ല​​ഞ്ഞി​​ക്ക​​ല്‍ സി​​എം​​ഐ, റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ന്‍ വാ​​ലു​​മ്മേ​​ല്‍ ഒ​​സി​​ഡി, സി​​സ്റ്റ​​ര്‍ ഡോ. ​​മെ​​ര്‍​ലി​​ന്‍ അ​​രീ​​പ്പ​​റ​​മ്പി​​ല്‍ എ​​സ്എ​​ച്ച്, ബി​​ജി ജോ​​ജോ കു​​ട​​ക്ക​​ച്ചി​​റ എ​​ന്നി​​വ​​ര്‍ ആ​​ശം​​സാ പ്ര​​സം​​ഗം ന​​ട​​ത്തി.
 
എ​​സ്എം​​എ​​സ് മ​​ദ​​ര്‍ ജ​​ന​​റാ​​ള്‍ സി​​സ്റ്റ​​ര്‍ ശോ​​ഭ സ്വാ​​ഗ​​ത​​വും അ​​സി. മ​​ദ​​ര്‍ ജ​​ന​​റാ​​ള്‍ സി​​സ്റ്റ​​ര്‍ ഡോ. ​​കാ​​ര്‍​മ​​ല്‍ ജി​​യോ കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​ഞ്ഞു. 
 
സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സു​​വ​​ര്‍​ണ ജൂ​​ബി​​ലി സ്മ​​ര​​ണി​​ക​​യു​​ടെ പ്ര​​കാ​​ശ​​നം മാ​​ര്‍ ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​മ്പി​​ൽ, ക​​ത്തീ​​ഡ്ര​​ല്‍ വി​​കാ​​രി ഫാ.​​സെ​​ബാ​​സ്റ്റ്യ​​ന്‍ വെ​​ട്ടു​​ക​​ല്ലേ​​ലി​​ന് ന​​ല്‍​കി നി​​ര്‍​വ​​ഹി​​ച്ചു. 
 
സി​​സ്റ്റ​​ര്‍ നെ​​സി, സി​​സ്റ്റ​​ര്‍ ക്ല​​യ​​ര്‍ ടോം ​​എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്ന് ര​​ചി​​ച്ച "വ​​ച​​നോ​​പാ​​സ​​ക​​ന്‍ ഫാ. ​​അ​​ബ്രാ​​ഹം കൈ​​പ്പ​​ന്‍​പ്ലാ​​ക്ക​​ല്‍' എ​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​നം മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​ട​​ക്കേ​​ല്‍ വ​​ക്ക​​ച്ച​​ന്‍ മ​​റ്റ​​ത്തി​​ലി​​നു പു​​സ്ത​​ക​​ത്തി​​ന്‍റ കോ​​പ്പി ന​​ല്‍​കി നി​​ര്‍​വ​​ഹി​​ച്ചു. 
 
മാ​​ര്‍ എ​​ഫ്രേം ന​​രി​​കു​​ളം, മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, പി.​​സി. ജോ​​ര്‍​ജ് എം​​എ​​ല്‍​എ, മോ​​ൺ. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ല്‍, രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ൽ, വി​​വി​​ധ സ​​ന്യാ​​സ​​സ​​ഭ​​ക​​ളി​​ലെ വൈ​​ദി​​ക​​ർ, സി​​സ്റ്റേ​​ഴ്‌​​സ്, കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍, അ​​ഭ്യു​​ദ​​യ​​കാം​​ക്ഷി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church