ചങ്ങനാശേരി അതിരൂപത ദിനം 20ന് കുറ്റിച്ചലിൽ; ഒരുക്കങ്ങൾ പൂർത്തിയായി::Syro Malabar News Updates ചങ്ങനാശേരി അതിരൂപത ദിനം 20ന് കുറ്റിച്ചലിൽ; ഒരുക്കങ്ങൾ പൂർത്തിയായി
17-May,2019

കോ​​ട്ട​​യം: 132-ാമ​​ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ​​ദി​​നാ​​ഘോ​​ഷം 20നു 10.30 ​​മു​​ത​​ൽ 3.30 വ​​രെ തി​​രു​​വ​​ന​​ന്ത​​പു​​രം കു​​റ്റി​​ച്ച​​ൽ ലൂ​​ർദ്മാ​​ത എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് കാ​​ന്പ​​സി​​ലെ ദൈ​​വ​​ദാ​​സ​​ൻ ഫാ. ​​അ​​ദെ​​യോ​​ദാ​​ത്തൂ​​സ് ഒ​​സി​​ഡി ന​​ഗ​​റി​​ൽ ന​​ട​​ക്കും. അ​​ന്പൂ​​രി ഫൊ​​റോ​​ന ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന അ​​തി​​രൂ​​പ​​താ​​ദി​​ന ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി. അ​​ഞ്ച് ജി​​ല്ല​​ക​​ളി​​ലെ മു​​ന്നൂ​​റോ​​ളം ഇ​​ട​​വ​​ക​​ക​​ളി​​ലു​​ള്ള എ​​ണ്‍​പ​​തി​​നാ​​യി​​രം കു​​ടും​​ബ​​ങ്ങ​​ളി​​ലെ അ​​ഞ്ചു ല​​ക്ഷം വി​​ശ്വാ​​സി​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും വൈ​​ദി​​ക​​രും സ​​ന്യ​​സ്ത​​രും പ​​ങ്കെ​​ടു​​ക്കും. 
 
ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ രാ​​വി​​ലെ ന​​ട​​ക്കു​​ന്ന പ്ര​​തി​​നി​​ധി യോ​​ഗം കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റും തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​താ​​ധ്യ​​ക്ഷ​​നു​​മാ​​യ ഡോ. ​സൂ​​സ​പാ​​ക്യം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് ലാ​​ൻ​​ഡ് റ​​വ​​ന്യു ക​​മ്മീ​​ഷ​​ണ​​ർ യു.​​വി. ജോ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. 
 
പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി ജോ​​സ് മാ​​ത്യു ആ​​നി​​ത്തോ​​ട്ടം പ​​താ​​ക ഉ​​യ​​ർ​​ത്തും. വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ.​​ഡോ. തോ​​മ​​സ് പാ​​ടി​​യ​​ത്ത് ഖുഥ്ആ ​പ്രാ​​ർ​​ഥ​​ന​​യ്ക്കു നേ​​തൃത്വം ന​​ൽ​​കും. വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ.​​ഡോ.​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ക്കും. അ​​ന്പൂ​​രി ഫൊ​​റോ​​നാ വി​​കാ​​രി ഫാ.​ജോ​​സ​​ഫ് ചൂ​​ള​​പ്പ​​റ​​ന്പി​​ൽ സ​​മ്മേ​​ള​​ന ന​​ഗ​​റി​​നെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. സി​​സ്റ്റ​​ർ അ​​മ​​ല ജോ​​സ് എ​​സ്എ​​ച്ച്, ദി​​വ്യാ വി​​ജ​​യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. 
 
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് പൊ​​തു​​യോ​​ഗം ക​​ർ​​ണാ​​ട​​ക മു​​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഡോ. ​​ജെ. അ​​ല​​ക്സാ​​ണ്ട​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​പ്ത​​തി സ്മാ​​ര​​ക ഭ​​വ​​ന നി​​ർ​​മാ​​ണ പ​​ദ്ധ​​തി സ​​മ​​ർ​​പ്പ​​ണം മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ നി​​ർ​​വ​​ഹി​​ക്കും. പ്ര​​ഫ.​ജെ. ​ഫി​​ലി​​പ്പ്, വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ.​​ഡോ.​ഫി​​ലി​​പ്സ് വ​​ട​​ക്കേ​​ക്ക​​ളം, ഫാ. ​​സോ​​ണി മു​​ണ്ടു​​ന​​ട​​യ്ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. 
 
എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ് ബം​​ഗ​​ളൂരു ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് മു​​ൻ ഡ​​യ​​റ​​ക്ട​​ർ പ്ര​​ഫ.​ജെ. ഫി​​ലി​​പ്പി​​ന് സ​​മ്മാ​​നി​​ക്കും. ഉ​​ന്ന​​ത നേ​​ട്ട​​ങ്ങ​​ൾ കൈ​​വ​​രി​​ച്ച അ​​തി​​രൂ​​പ​​താം​​ഗ​​ങ്ങ​​ളെ ആ​​ദ​​രി​​ക്കും. ജേ​​താ​​ക്ക​​ളെ പി​​ആ​​ർ​​ഒ അ​ഡ്വ.​ജോ​​ജി ചി​​റ​​യി​​ൽ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. മി​​ക​​ച്ച പാ​​രീ​​ഷ് കൗ​​ണ്‍​സി​​ലി​​നെ പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​ആ​​ന്‍റ​​ണി മാ​​ത്യൂ​​സ് അ​​വാ​​ർ​​ഡി​​നാ​​യി ക്ഷ​​ണി​​ക്കും. അ​​തി​​രൂ​​പ​​ത സം​​ബ​​ന്ധ​​മാ​​യ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളു​​ടെ വാ​​യ​​ന ചാ​​ൻ​​സി​​ല​​ർ റ​​വ.​​ഡോ. ഐ​​സ​​ക്ക് ആ​​ല​​ഞ്ചേ​​രി നി​​ർ​​വ​​ഹി​​ക്കും. ആ​​ർ​​ച്ച്ബി​​ഷ​​പ് ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​വാ​​ർ​​ഡു​​ക​​ൾ സ​മ്മാ​നി​ക്കും. 
 
വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, റ​​വ.​​ഡോ. ഫി​​ലി​​പ്സ് വ​​ട​​ക്കേ​​ക്ക​​ളം, റ​​വ.​​ഡോ. തോ​​മ​​സ് പാ​​ടി​​യ​​ത്ത്, ചാ​​ൻ​​സി​​ല​​ർ റ​​വ.​​ഡോ. ഐ​​സ​​ക്ക് ആ​​ല​​ഞ്ചേ​​രി, പ്രോ​​ക്യു​​റേ​​റ്റ​​ർ ഫാ. ​​ഫി​​ലി​​പ് ത​​യ്യി​​ൽ, അ​​ന്പൂ​​രി ഫൊ​​റോ​​നാ വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ചൂ​​ള​​പ്പ​​റ​​ന്പി​​ൽ, പി​​ആ​​ർ​​ഒ ജോ​​ജി ചി​​റ​​യി​​ൽ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ. ​​ആ​​ന്‍റ​​ണി മാ​​ത്യൂ​​സ്, അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി ജോ​​സ് മാ​​ത്യു ആ​​നി​​ത്തോ​​ട്ട​​ത്തി​​ൽ, കോ ​​ഓ​​ർ​​ഡി​​നേ​​റ്റേ​​ഴ്സ് ഫാ. ​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, ഫാ. ​​ജോ​​സ് പു​​ത്ത​​ൻ​​ചി​​റ​​യി​​ൽ, ഫാ. ​​സോ​​ണി മു​​ണ്ടു​​ന​​ട​​യ്ക്ക​​ൽ, ഫാ. ​​ആ​​ന്‍റ​​ണി ത​​ല​​ച്ചെ​​ല്ലൂ​​ർ, അ​​ന്പൂ​​രി ഫൊ​​റോ​​ന​​യി​​ലെ വൈ​​ദി​ക​​ർ, ഫൊ​​റോ​​നാ കൗ​​ണ്‍​സി​​ൽ അം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും. 
 
18നു ​​വി​​ളം​​ബ​​ര​​ദി​​ന​​ത്തി​​ൽ മാ​​യം സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ലെ ദൈ​​വ​​ദാ​​സ​​ൻ ഫാ. ​​അ​​ദെ​​യോ​​ദാ​​ത്തൂ​​സി​​ന്‍റെ സ്മൃ​​തി മ​​ണ്ഡ​​പ​​ത്തി​​ൽ​​നി​​ന്ന് അ​​ന്പൂ​​രി സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലേ​​ക്കുള്ള ദീ​​പ​​ശി​​ഖാ-ഛാ​​യാ​​ചി​​ത്ര പ്ര​​യാ​​ണ​​ത്തി​​ന് ഫാ. ​​ജോ​​സ​​ഫ് ചൂ​​ള​​പ്പ​​റ​​ന്പി​​ൽ നേ​​തൃ​​ത്വം ന​​ൽ​​കും. തി​​രു​​വ​​ന​​ന്ത​​പു​​രം ഫൊ​​റോ​​നാ വി​​കാ​​രി ഫാ. ​​ജോ​​സ് വി​​രു​​പ്പേ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് യു​​വ​​ദീ​​പ്തി പ്ര​​സി​​ഡ​​ന്‍റ് ഷി​​ജോ മാ​​ത്യു​​വി​​നു ദീ​​പ​​ശി​​ഖ കൈ​​മാ​​റും. 
 
അ​​ന്പൂ​​രി ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ സാ​​യാ​​ഹ്ന പ്രാ​​ർ​​ഥ​​ന​​യ്ക്കും സം​​ഗ​​മ​​ത്തി​​നും മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ നേ​​തൃ​​ത്വം ന​​ൽ​​കും. ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കൂ​​ട​​പ്പാ​​ട്ട് അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. കൊ​​ല്ലം-​​ആ​​യു​​ർ ഫൊ​​റോ​​നാ വി​​കാ​​രി ഫാ. ​​ഏ​​ബ്ര​​ഹാം ക​​രി​​പ്പി​​ങ്ങാം​​പു​​റം പ്ര​​സം​​ഗി​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ റ​​വ.​​ഡോ. തോ​​മ​​സ് പാ​​ടി​​യ​​ത്ത്, ഫാ. ​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, ജോ​​ജി ചി​​റ​​യി​​ൽ, ഡോ. ​​ആ​​ന്‍റ​​ണി മാ​​ത്യൂ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church