തെറ്റായ വഴിയില്‍ നിന്നും പുറത്തു വരാൻ ദൈവസ്വരം ശ്രവിക്കണം::Syro Malabar News Updates തെറ്റായ വഴിയില്‍ നിന്നും പുറത്തു വരാൻ ദൈവസ്വരം ശ്രവിക്കണം
14-May,2019

"സ്വർല്ലോക രാജ്ഞി ആനന്ദിച്ചാലും"  പ്രാർത്ഥനയ്ക്കു ശേഷം കുടുംബമൂല്ല്യങ്ങളുടെ സംരക്ഷകരായ എല്ലാ അമ്മമാർക്കും ആശംസകളർപ്പിച്ച്, വൈദീകർക്കും സമർപ്പിതർക്കും വേണ്ടി പ്രാർത്ഥിച്ച പാപ്പാ വിശ്വാസികളോടു ദൈവത്തിന്‍റെ സ്വരം ശ്രവിക്കുന്നത് തെറ്റായ വഴികളിൽ നിന്നും  സ്വാർത്ഥമായ പെരുമാറ്റത്തിൽ നിന്നും പുറത്തു കടക്കാൻ സഹായിക്കും എന്ന് അഭിപ്രായപ്പെട്ടു. പല രാജ്യങ്ങളും  അമ്മമാരുടെ തിരുനാളായി (MOTHERS’S DAY) കൊണ്ടാടുന്ന  മെയ് പന്ത്രണ്ടാം തിയതിയില്‍ എല്ലാ അമ്മമാര്‍ക്കും ഹൃദയംഗമമായ അഭിവാദനങ്ങളും കരഘോഷവും നേരുന്നു എന്നു പറഞ്ഞ ഫ്രാൻസിസ് പാപ്പാ കുട്ടികളെ വളർത്തുന്നതിലും കുടുംബ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായുള്ള അവരുടെ അമൂല്യമായ പ്രവർത്തനത്തിനും  നന്ദിയർപ്പിച്ചു. സ്വർഗ്ഗത്തിൽ നിന്ന് നമ്മെ നോക്കി നകാത്തുസൂക്ഷിച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന അമ്മമാരേയും മാർപ്പാപ്പാ അനുസ്മരിച്ചു. കൂടാതെ മെയ് 13 ന് നാം തിരുനാളാഘോഷിക്കുന്ന  നമ്മുടെ സ്വർഗ്ഗീയ അമ്മയായ ഫാത്തിമാ നാഥയെയും ഓർമ്മിച്ച പാപ്പാ നമ്മുടെ യാത്ര സന്തോഷപൂർവ്വം തുടരാൻ അവളുടെ കരങ്ങളിൽ നമ്മെ സമർപ്പിക്കാനും ആഹ്വാനം ചെയ്തു.
യേശുവിനു വേണ്ടി സാഹസഹങ്ങൾ ഏറ്റെടുക്കാൻ ധൈര്യം കാണിക്കുക
 
തന്‍റെ അപ്പോസ്തോലിക അരമനയുടെ  ജാലകത്തിൽ നിന്ന്  ദൈവവിളിക്കായുള്ള പ്രാർത്ഥനാദിനമോർമ്മിപ്പിച്ചു കൊണ്ട് "ദൈവത്തിന്‍റെ വാഗ്ദാനങ്ങൾക്കായി ധൈര്യപൂർവ്വം സാഹസങ്ങൾ ഏറ്റെടുക്കാൻ " ആഹ്വാനം ചെയ്ത പാപ്പാ യേശുവിനെ അനുകരിക്കുന്നത് ഒരു സാഹസമാണെന്നും അതിന് ധൈര്യം ആവശ്യമുണ്ടെന്നും ഉദ്ബോധിപ്പിച്ചു. മെയ് പന്ത്രണ്ടാം തിയതി ഞായറാഴ്ച്ച സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ വച്ച് പാപ്പാ അഭിഷേകം ചെയ്ത 19 വൈദികരിൽ  രണ്ടുപേരെ   ആശീര്‍വ്വാദം നൽകുന്നതിനായി തന്‍റെ  അടുത്തേക്ക് വിളിച്ചു. ആ നവവൈദികരെ  സ്നേഹപൂർവ്വം അഭിവാദനം ചെയ്തവസരത്തില്‍ പരിശുദ്ധപിതാവ്,  ഒരിക്കൽ അപ്പൊസ്തലൻമാരെ ഗലീലിയാ തീരത്ത് മനുഷ്യരെ പിടിക്കുന്നവരാകാൻ ക്രിസ്തു വിളിച്ചതുപോലെ ഇന്നും ക്രിസ്തു  പേര് ചൊല്ലി വിളിക്കുന്നവരെ ഓർമ്മിക്കാൻ എല്ലാ വിശ്വാസികളോടും ആവശ്യപ്പെട്ടു.
 
ടെക്സാസിൽ നിന്നും, വലേൻസിയായിൽ നിന്നും വന്ന തീർത്ഥാടകരേയും റോമിൽ നിന്നുള്ള വിശ്വാസികളേയും, വിവിധ ഇടവകകളിൽ നിന്നുള്ള വരേയും, നവവൈദീകരേയും പുഞ്ചിരിയോടെ അഭിവാദനം ചെയ്ത പാപ്പാ അമ്മമാര്‍ക്കും തന്‍റെ അഭിവാദനമർപ്പിച്ചപ്പോൾ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലുണ്ടായിരുന്ന ജനം പാപ്പായെ  ഹൃദയംഗമമായ കരഘോഷത്തോടെ  സ്വാഗതം ചെയ്തു.

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church