മെ​ജ്യുഗോ​റെ തീ​ർ​ഥാ​ട​ന​ത്തി​നു പേ​പ്പ​ൽ അം​ഗീ​കാ​രം::Syro Malabar News Updates മെ​ജ്യുഗോ​റെ തീ​ർ​ഥാ​ട​ന​ത്തി​നു പേ​പ്പ​ൽ അം​ഗീ​കാ​രം
14-May,2019

വ​ത്തി​ക്കാ​ൻ സി​റ്റി: മെ​ജ്യുഗോ​റെ​യി​ലേ​ക്കു തീ​ർ​ഥാ​ട​ന​ത്തി​ന് പേ​പ്പ​ൽ അം​ഗീ​കാ​രം. മെ​ജ്യുഗോ​റെ​യി​ലെ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണം സം​ബ​ന്ധി​ച്ചു സ​ഭ പ​ഠ​നം തു​ട​രു​ന്ന​തേ ഉ​ള്ളൂ​വെ​ന്നും വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു. 
 
മ​ധ്യ​യൂ​റോ​പ്പി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള ബാ​ൾ​ക്ക​ൻ രാ​ജ്യ​മാ​യ ബോ​സ്നി​യ-​ഹെ​ർ​സ​ഗോ​വി​ന രാ​ജ്യ​ത്താ​ണ് മെ​ജ്യുഗോ​റെ​. 1981 ജൂ​ൺ 24-ന് ഇ​വി​ടെ ആ​റു കു​ട്ടി​ക​ൾ​ക്ക് സ​മാ​ധാ​ന​രാ​ജ്ഞി​യാ​യ പ​രി​ശു​ദ്ധ മ​റി​യം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു എ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് വ​ത്തി​ക്കാ​ൻ ക​ർ​ദി​നാ​ൾ ക​മി​ല്ലോ റൂ​യി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു പ​ഠി​ച്ചി​രു​ന്നു. നാ​ലു വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​നു ശേ​ഷം 2017-ൽ ​ക​മ്മീ​ഷ​ൻ ന​ല്കി​യ റി​പ്പോ​ർ​ട്ട് വി​ശ്വാ​സ തി​രു​സം​ഘം പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്. 
 
തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള അ​നു​വാ​ദം മെ​ജ്യുഗോ​റെ​യി​ലെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ആ​ർ​ച്ച്ബി​ഷ​പ് ഹെ​ൻ‌​റി​ക്ക് ഹോ​സ​റും ബോ​സ്നി​യ-​ഹെ​ർ​സ​ഗോ​വി​ന​യി​ലെ പേ​പ്പ​ൽ നു​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ലൂ​യി​ജി പെ​സൂ​ട്ടോ​യും ചേ​ർ​ന്നാ​ണ് മെ​ജ്യുഗോ​റെ​യി​ലെ ദേ​വാ​ല​യ​ത്തി​ൽ അ​റി​യി​ച്ച​ത്. 
 
മെ​ജ്യുഗോ​റെ​​യി​ലേ​ക്കു രൂ​പ​ത​ക​ളു​ടെ​യും ഇ​ട​വ​ക​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇനി തീ​ർ​ഥാ​ട​നം സം​ഘ​ടി​പ്പി​ക്കാം. മെ​ജ്യുഗോ​റെ​​യി​ൽ മാ​താ​വി​ന്‍റെ ദ​ർ​ശ​നം ല​ഭി​ച്ച​താ​യി ആ​റു കു​ട്ടി​ക​ളാ​ണ് 38 വ​ർ​ഷം മു​ന്പു പ​റ​ഞ്ഞ​ത്. അ​വ​രി​ൽ മൂ​ന്നു പേ​ർ​ക്ക് ഇ​ന്നും ദി​വ​സേ​ന ദ​ർ​ശ​നം ല​ഭി​ക്കു​ന്നു​ണ്ട്. മെ ജ്യുഗോ​റെ​​യി​ൽ താ​മ​സി​ക്കു​ന്ന വി​ക്ക, മോ​ൻ​സ എ​ന്ന സ്ഥ​ല​ത്തു താ​മ​സി​ക്കു​ന്ന മ​രി​യ, ലു​ണേ​ത്തി, അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വാ​ൻ എ​ന്നി​വ​രാ​ണ​വ​ർ. മി​ര്യാ​ന സോ​ൾ​ഡോ​യ്ക്ക് എ​ല്ലാ​ മാ​സ​വും ര​ണ്ടാം തീ​യ​തി ദ​ർ​ശ​നം ല​ഭി​ക്കു​ന്നു. ഇ​വാ​ങ്ക, യാ​ക്കോ​വ് എ​ന്നി​വ​ർ​ക്കു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണു മാ​താ​വി​ന്‍റെ ദ​ർ​ശ​നം. 
 
 
പ​ഴ​യ യൂ​ഗോ​സ്ലാ​വ്യ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ഇ​വി​ടെ 1942-45 കാ​ല​യ​ള​വി​ൽ ക​മ്യൂ​ണി​സ്റ്റു​ക​ൾ 66 ഫ്രാ​ൻ​സി​സ്ക​ൻ സ​ന്യാ​സി​മാ​രെ വ​ധി​ക്കു​ക​യു​ണ്ടാ​യി. സ​ന്യാ​സാ​ശ്ര​മ​ത്തി​ന്‍റെ തോ​ട്ട​ത്തി​ലാ​ണ് അ​വ​രി​ൽ പ​ല​രെ​യും അ​ട​ക്കി​യ​ത്. ഇ​തേ സ്ഥ​ല​ത്താ​ണ് 1981-ൽ ​കു​ട്ടി​ക​ൾ​ക്കു പ​രി​ശു​ദ്ധ ക​ന്യ​ക പ്ര​ത്യ​ക്ഷ​യാ​യ​ത്. ഇ​പ്പോ​ൾ പ്ര​തി​വ​ർ​ഷം 10 ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ ഇ​വി​ടം സ​ന്ദ​ർ​ശി​ക്കു​ന്നു. 
 
വീസ സൗകര്യം കൊച്ചിയിൽ
 
മെ​ജ്യു​ഗോ​റെ യാ​ത്ര​യ്ക്കു വീ​സ ല​ഭി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യം കൊ​ച്ചി​യി​ൽ മെ​സേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​സോ​സ്യേറ്റ്സിൽ ല​ഭി​ക്കും. പാ​ലാ​രി​വ​ട്ട​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ഓ​ഫീ​സി​ലെ ഫോ​ൺ: 0484-2363 626.മൊ​ബൈ​ൽ: 8848 913961, 9074300170.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church