യു​​വ​ശ​ക്തി സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ന്പ​ത്ത്: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates യു​​വ​ശ​ക്തി സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ന്പ​ത്ത്: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി
13-May,2019

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സ​​ഭ​​യ്ക്കെ​​തി​​രേ​​യു​​ള്ള ആ​​രോ​​പ​​ണ​​ങ്ങ​​ൾ മ​​ഴ​​യ്ക്കു മു​​ന്പു​​ള്ള കാ​​ർ​​മേ​​ഘം പോ​​ലെ​​യാ​​ണെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത എ​​സ്എം​​വൈ​​എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ ന​​സ്രാ​​ണി യു​​വ​​ശ​​ക്തി മ​​ഹാ​​റാ​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്ന സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​യ്യു​​ക​​യാ​​യി​​രു​​ന്നു ക​​ർ​​ദി​​നാ​​ൾ. 
 
കാ​​ർ​​മേ​​ഘം ക്ഷ​​ണി​​ക നേ​​ര​​ത്തേ​​ക്കു മാ​​ത്ര​​മേ കാ​​ണു​​ക​​യു​​ള്ളു. അ​​തി​​നു​ ശേ​​ഷം അ​​തു ​പെ​​യ്തൊ​​ഴി​​യും. സ​​ഭ​​യ്ക്കെ​​തി​​രേ അ​​പ​​സ്വ​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​യാ​​ൽ അ​​തി​​നെ​​യെ​​ല്ലാം ത​​ര​​ണം ചെ​യ്യാ​​ൻ യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കു ക​​ഴി​​യ​​ണം. യു​​വ​​ജ​​ന​​റാ​​ലി​​യി​​ൽ പ്ര​​തി​​ഫ​​ലി​​ച്ച ആ​​വേ​​ശം സ​​ഭ​​യെ വ​​ള​​ർ​ത്താ​നും സ​​ഭ​​യോ​​ടൊ​​ത്തു പ്ര​​വ​​ർ​​ത്തി​​ക്കാ​​നും ഉ​​ണ്ടാ​​വ​​ണം. ഈ യുവജനം സീ​​റോ​ മ​​ല​​ബാ​​ർ സ​​ഭ മു​​ഴു​​വ​​ന്‍റെ​​യും ഭാ​​ര​​ത​​ത്തി​​ന്‍റെ​​യും ലോ​​ക​​ത്തി​​ന്‍റെ​​യും സ​​ഭ​​യു​​ടെ ശ​​ക്തി​​യാ​​ണ്. യു​​വ​​ജ​​ന​​ങ്ങ​​ൾ ന​​മ്മു​​ടെ ക​​ർ​​ത്താ​​വി​​ന്‍റെ ദൗ​​ത്യം ഈ ​​ലോ​​ക​​ത്തി​​ൽ പ്ര​​കാ​​ശി​​പ്പി​​ക്ക​​ണം. 
 
ക​​ർ​​ത്താ​​വി​​ന്‍റെ ദൗ​​ത്യ​​ത്തി​​ൽ യു​​വ​​ജ​​ന​​ങ്ങ​​ൾ ആ​​രും മ​​ടി​​ച്ചു നി​​ൽ​​ക്കു​​ക​​യോ വി​​മു​​ഖ​​രാ​​യി നി​​ൽ​​ക്കു​​ക​​യോ ചെ​​യ്യ​​രു​​ത്. ക​​ർ​​ത്താ​​വി​​നോ​​ടു ചേ​​ർ​​ന്ന് ഈ ​​ദൗ​​ത്യം ഇ​​ന്ന​​ത്തെ ലോ​​ക​​ത്തി​​ൽ നി​​ർ​​വ​​ഹി​​ക്ക​​പ്പെ​​ടേ​​ണ്ട​​തു കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും അ​ദ്ദേ​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. സ​​മ്മേ​​ള​​ന​​ത്തി​​ൽ എ​​സ്എം​​വൈ​​എം രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജോ​​മോ​​ൻ പൊ​​ടി​​പാ​​റ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. 
 
 
ത​​ല​​ശേ​​രി അതിരൂപത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. 
കാഞ്ഞിരപ്പള്ളി രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ സ​​ന്ദേ​​ശം ന​​ൽ​​കി. രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വ​​ർ​​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ സ്വാ​​ഗ​​ത​​വും കൗ​​ണ്‍​സി​​ല​​ർ റോ​​സ്ബെ​​ല്ലാ വ​​ർ​​ഗീ​​സ് ന​​ന്ദി​​യും പ​​റ​​ഞ്ഞു. ജീ​​സ​​സ് യൂ​​ത്തി​​ന്‍റെ ക്രോ​​സ് ടോ​​ക് ബാ​​ൻ​​ഡ് സം​​ഗീ​​ത​​വി​​രു​​ന്നും ഇ​​തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ട​​ന്നു. 
 
സം​​ഗ​​മ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ​​ഴ​​യ​​പ​​ള്ളി​​യി​​ൽ​നി​​ന്നാ​​രം​​ഭി​​ച്ച റാ​​ലി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ പ്ര​​സി​​ഡ​​ന്‍റ് ജോ​​മോ​​ൻ പൊ​​ടി​​പാ​​റ​​യ്ക്കു പ​​താ​​ക കൈ​​മാ​​റി ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്തു. ടൗ​​ൺ ചു​​റ്റി ന​​ട​​ന്ന റാ​​ലി​​യി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​നു യു​​വ​​തീ​​യു​​വാ​​ക്ക​​ൾ പ​​ങ്കെ​​ടു​​ത്തു.
 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church