ആരാണ് യഥാർത്ഥ രണ്ടാം കിടക്കാർ; കേൾക്കാം പാപ്പയുടെ മറുപടി ::Syro Malabar News Updates ആരാണ് യഥാർത്ഥ രണ്ടാം കിടക്കാർ; കേൾക്കാം പാപ്പയുടെ മറുപടി
11-May,2019

വത്തിക്കാൻ സിറ്റി: മറ്റുള്ളവരെ പരിഗണിക്കാത്തവരാണ് ഏത് ദേശത്തെയും രണ്ടാം കിടക്കാരെന്ന് ഫ്രാൻസിസ് പാപ്പ. മധ്യയൂറോപ്പിൽനിന്നുള്ള ന്യൂനപക്ഷസമുദായങ്ങളായ റോമ, സിന്തി വിഭാഗങ്ങളിലുള്ള 500ൽപ്പരം പേർ വത്തിക്കാനിൽ ഒരുമിച്ചുകൂടിയപ്പോൾ അവരനുഭവിക്കുന്ന വർണ,വർഗ അവഗണനകളെ അപലപിച്ച് സംസാരിക്കുകയായിരുന്നു പാപ്പ. വംശീയ അധിക്ഷേപങ്ങളും അക്രമങ്ങളും ഇവരുടെ ജീവിതത്തിൽ സാധാരണമാണ്.

എന്നാൽ സ്നേഹവും സഹകരണവുമാണ് ക്രൈസ്തവരുടെ സംസ്‌കാരമെന്നും പാപ്പ ഓർമിപ്പിച്ചു. ഞാനും നിങ്ങളുമെല്ലാം തെറ്റുകൾ ചെയ്യുന്നവരാണ്. ആരും പരിപൂർണരല്ല. എന്നിട്ടും സ്വന്തം തെറ്റുകൾ കണ്ടെത്തി തിരുത്തുകയും അനുതപിക്കുകയും ചെയ്യേണ്ടതിനുപകരം മറ്റുള്ളവരുടെ ചെറിയ തെറ്റുകൾ കണ്ടെത്തി അവ ഉപയോഗിച്ച് സ്വന്തം തെറ്റുകൾ മറയ്ക്കാൻ ശ്രമിക്കുകയാണ് നാം ഓരോരുത്തരും.

മറ്റൊരുവനെ വിധിക്കാനോ വിലയിരുത്താനോ നമുക്ക് അധികാരമില്ല. പ്രത്യേക വിശേഷണങ്ങൾ നൽകി അവരെ മാറ്റിനിർത്തുകയും അരുത്. സാഹോദര്യമാണ് നാം തിരഞ്ഞെടുക്കേണ്ട വഴി. മറിച്ച്, ശത്രുതയും മുൻവിധികളും മനസിൽ സൂക്ഷിക്കുമ്പോൾ അത് നമ്മെ ശാരീരികമായും മാനസികമായും അസ്വസ്ഥതപ്പെടുത്തും. മനസുകളെയും ഹൃദയങ്ങളെയും തമ്മിൽ അകറ്റി നിർത്താൻ അത് കാരണമാകുമെന്നും പാപ്പ താക്കീത് നൽകുകയും ചെയ്തു.


Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church