യു​വ​ശ​ക്തി മ​ഹാ​റാ​ലി​യും സം​ഗ​മ​വും നാ​ളെ::Syro Malabar News Updates യു​വ​ശ​ക്തി മ​ഹാ​റാ​ലി​യും സം​ഗ​മ​വും നാ​ളെ
11-May,2019

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​​പ​​ത സീ​​റോ മ​​ല​​ബാ​​ര്‍ യൂ​​ത്ത് മൂ​​വ്‌​​മെ​ന്‍റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​സ്രാ​​ണി യു​​വ​​ശ​​ക്തി മ​​ഹാ​​റാ​​ലി​​യും സം​​ഗ​​മ​​വും നാ​​ളെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ​​ഴ​​യ​​പ​​ള്ളി തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ല്‍നി​​ന്ന് തു​ട​ങ്ങു​ന്ന റാ​​ലി രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍ എ​​സ്എം​​വൈ​​എം രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജോ​​മോ​​ന്‍ പൊ​​ടി​​പാ​​റ​​യ്ക്കു പ​​താ​​ക ന​​ൽ​​കി ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്യും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പൊ​​ന്‍​കു​​ന്നം, മു​​ണ്ട​​ക്ക​​യം എ​​ന്നീ മൂ​​ന്നു ഫൊ​​റോ​​ന​​ക​​ളി​​ലെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ല്‍നി​​ന്നു​​ള്ള യു​​വ​​ജ​​ന​​ങ്ങ​​ൾ റാ​​ലി​​യി​​ലും സം​​ഗ​​മ​​ത്തി​​ലും പ​​ങ്കെ​​ടു​​ക്കും. ടൗ​​ൺ ചു​​റ്റി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ക​​ത്തീ​​ഡ്ര​​ല്‍ മ​​ഹാ​​ജൂ​​ബി​​ലി ഹാ​​ളി​​ല്‍ റാ​​ലി സ​​മാ​​പി​​ക്കും. യു​​വ​​ജ​​ന​​ങ്ങ​​ള്‍ സ​​ഭ​​യു​​ടെ വി​​ശ്വാ​​സ പ്ര​​ഘോ​​ഷ​​ക​​ര്‍, സം​​ര​​ക്ഷ​​ക​​ര്‍ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ത​​ല​​ശേ​​രി സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി ക്ലാ​​സ് ന​​യി​​ക്കും.


 


രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ന്‍ മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍ സ​​ന്ദേ​​ശം ന​​ല്‍​കും. പ്ര​​സി​​ഡ​​ന്‍റ് ജോ​​മോ​​ന്‍ പൊ​​ടി​​പാ​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​വ​​ര്‍​ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ല്‍ സ്വാ​​ഗ​​ത​​വും കൗ​​ണ്‍​സി​​ല​​ര്‍ റോ​​സ്‌​​ബെ​​ല്ലാ വ​​ര്‍​ഗീ​​സ് ന​​ന്ദി​​യും പ​​റ​​യും. ജീ​​സ​​സ് യൂ​​ത്തി​​ന്‍റെ ക്രോ​​സ് ടോ​​ക് ബാ​​ന്‍​ഡ് സം​​ഗീ​​ത​​വി​​രു​​ന്ന് ഒ​രു​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ രൂ​​പ​​ത, ഫൊ​​റോ​​ന ഭാ​​ര​​വാ​​ഹി​​ക​​ൾ പ്ര​​സം​​ഗി​​ക്കും.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church