തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നീ​തി​യും സ​ത്യ​വും പു​ല​ര​ണം: മാ​ർ പെ​രു​ന്തോ​ട്ടം ::Syro Malabar News Updates തൊ​ഴി​ലി​ട​ങ്ങ​ളി​ൽ നീ​തി​യും സ​ത്യ​വും പു​ല​ര​ണം: മാ​ർ പെ​രു​ന്തോ​ട്ടം
04-May,2019

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: തൊ​​​​ഴി​​​​ലി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നീ​​​​തി​​​​യും സ​​​​ത്യ​​​​വും പു​​​​ല​​​​ര​​​​ണ​​​​മെ​​​​ന്ന് ചങ്ങനാശേരി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം. കേ​​​​ര​​​​ള ലേ​​​​ബ​​​​ർ മൂ​​​​വ്മെ​​​​ന്‍റ് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​മി​​​​തി​​​​യു​​​​ടെ നേതൃത്വത്തി​​​​ൽ എ​​​​സ്ബി കോ​​​​ള​​​​ജ് കാ​​​​വു​​​​കാ​​​​ട്ട് ഹാ​​​​ളി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച തൊ​​​​ഴി​​​​ലാ​​​​ളി​​​​ദി​​​​ന സം​​​​ഗ​​​​മം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്. 
 
മു​​​​ത​​​​ലാ​​​​ളി​​​​യും തൊ​​​​ഴി​​​​ലാ​​​​ളി​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ശ​​​​ത്രു​​​​ത​​​​യ​​​​ല്ല പ​​​​ര​​​​സ്പ​​​​ര​​​​ബ​​​​ന്ധ​​​​മാ​​​​ണു പ​​​​രി​​​​ഷ്കൃ​​​​ത സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നും വ്യ​​​​ക്തി​​​യെ​​​​യും കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ത്ത പ്ര​​​ത്യ​​​യ ​ശാ​​​​സ്ത്ര​​​​ങ്ങ​​​​ൾ കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍.​​​​ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ക​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത​​​വ​​​​ഹി​​​​ച്ചു. അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​സ് പു​​​​ത്ത​​​​ൻ​​​​ചി​​​​റ ആ​​​​മു​​​​ഖ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കാ​​​​യി ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ന്‍റ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​ണ​​​​ത്തോ​​​​ടെ കെ​​​എ​​​​ൽ​​​​എം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന സ്നേ​​​​ഹ​​​​ത്ത​​​​ണ​​​​ൽ പ​​​​ദ്ധ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​തോ​​​​മ​​​​സ് മം​​​​ഗ​​​​ല​​​​ത്ത് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. ഫാ.​​​​ബെ​​​​ന്നി കു​​​​ഴി​​​​യ​​​​ടി​​​​യി​​​​ൽ, വ​​​​ർ​​​​ക്കേ​​​​ഴ്സ് ഇ​​​​ന്ത്യ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ അ​​​​ഖി​​​​ലേ​​​​ന്ത്യാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​യി ഗോ​​​​തു​​​​രു​​​​ത്ത്, കെ​​​എ​​​​ൽ​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​സി.​​​​കു​​​​ഞ്ഞ​​​​പ്പ​​​​ൻ, ബാ​​​​ബു​​​​ക്കു​​​​ട്ടി ക​​​​ള​​​​ത്തി​​​​പ്പ​​​​റ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
 
സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി അ​​​​ര​​​​മ​​​​ന​​​​പ്പ​​​​ടി​​​​യി​​​​ൽ​​​നി​​​​ന്ന് എ​​​​സ്ബി കോ​​​​ള​​​​ജി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ മെ​​​​യ്ദി​​​​ന റാ​​​​ലി സ​​​​ഹാ​​​​യ ​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ ഫ്ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു. നൂ​​​​റി​​​​ല​​​​ധി​​​​കം യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ​​​നി​​​​ന്നാ​​​​യി ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. റാ​​​​ലി​​​​യി​​​​ൽ മി​​​​ക​​​വോ​​​ടെ പ​​​ങ്കു​​​ചേ​​​ർ​​​ന്ന​​​തി​​​നു പാ​​​​റ​​​​ന്പു​​​​ഴ യൂ​​​​ണി​​​​റ്റി​​​​ന് ഒ​​​​ന്നാം സ്ഥാ​​​​ന​​​​വും ചാ​​​​ഞ്ഞോ​​​​ടി യൂ​​​​ണി​​​​റ്റി​​​നു ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും ല​​​​ഭി​​​​ച്ചു. മി​​​​ക​​​​ച്ച എ​​​​സ്എ​​​​ച്ച്ജി​​​​യാ​​​​യി ചാ​​​​ഞ്ഞോ​​​​ടി താ​​​​ബോ​​​​റും മി​​​​ക​​​​ച്ച യു​​​​സി​​​​സി​​​​യാ​​​​യി ചാ​​​​ഞ്ഞോ​​​​ടി യൂ​​​​ണി​​​​റ്റും ഏ​​​​റ്റ​​​​വും ന​​​​ല്ല വ​​​​നി​​​​താ സം​​​​ഘ​​​​മാ​​​​യി ക​​​​ടു​​​​വാ​​​​ക്കു​​​​ളം അ​​​​മ​​​​ല യൂ​​​​ണി​​​​റ്റും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. വ​​​​ടം​​​​വ​​​​ലി മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​നം വെ​​​​ട്ടി​​​​മു​​​​ക​​​​ൾ യൂ​​​​ണി​​​​റ്റി​​​​നും ര​​​​ണ്ടാം സ്ഥാ​​​​നം മാ​​​​മ്മൂ​​​​ട് യൂ​​​​ണി​​​​റ്റി​​​​നും ല​​​​ഭി​​​​ച്ചു. ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളെ ചേ​​​​ർ​​​​ത്ത​​​​തി​​​​നു​​​​ള്ള ഒ​​​​ന്നാം സ്ഥാ​​​​നം പു​​​​ളി​​​​ങ്കു​​​​ന്ന് സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഫൊ​​​​റോ​​​​ന ഇ​​​​ട​​​​വ​​​​ക യൂ​​​​ണി​​​​റ്റി​​​​നാ​​​​ണ്.
 
സ​​​​ണ്ണി അ​​​​ഞ്ചി​​​​ൽ, ജോ​​​​ളി നാ​​​​ൽ​​​​പ​​​​താം​​​​ക​​​​ളം, ബി​​​​നു മൂ​​​​ല​​​​മു​​​​റി, ജോ​​​​ജ​​​​ൻ ച​​​​ക്കാ​​​​ല​​​​യി​​​​ൽ, ബാ​​​​ബു തോ​​​​മ​​​​സ്, ജോ​​​​ണി ജോ​​​​സ​​​​ഫ്, ബി​​​​നു​​​​മോ​​​​ൻ തോ​​​​മ​​​​സ്, മാ​​​​ർ​​​​ട്ടി​​​​ൻ പു​​​​ല്ലു​​​​കാ​​​​ട്ടു​​​​പ​​​​റ​​​​ന്പി​​​​ൽ, ജോ​​​​ണ്‍​സ​​​​ണ്‍ കു​​​​ര്യാ​​​​ക്കോ​​​​സ്, ജോ​​​​സ​​​​ഫ് ആ​​​​ന്‍റ​​​​ണി, അ​​​​ജി ജോ​​​​സ​​​​ഫ്, ജാ​​​​സ്മോ​​​​ൻ എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church