ലെ​സ്റ്റ​റി​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു; മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലും ബി​ഷ​പ് പാ​ട്രി​ക് മ​ക്കി​നി​യും മു​ഖ്യ​കാ​ർ​മ്മി​ക​രാ​യി ::Syro Malabar News Updates ലെ​സ്റ്റ​റി​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു; മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലും ബി​ഷ​പ് പാ​ട്രി​ക് മ​ക്കി​നി​യും മു​ഖ്യ​കാ​ർ​മ്മി​ക​രാ​യി
02-May,2019

ലെ​സ്റ്റ​ർ: മി​ഡ്ലാ​ൻ​ഡ്സി​ലെ പ്ര​ധാ​ന മ​ല​യാ​ളി ക്രൈ​സ്ത​വ കേ​ന്ദ്ര​മാ​യ ലെ​സ്റ്റ​റി​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ഔദ്യോഗികമായി ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടു. ഭാ​ര​ത ക്രൈ​സ്ത​വ​ർ ത​ങ്ങ​ളു​ടെ വി​ശ്വാ​സ​പി​താ​വാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ പു​തു​ഞാ​യ​ർ തി​രു​നാ​ളാ​യി ആ​ച​രി​ച്ച ഏ​പ്രി​ൽ 28നു ​ലെ​സ്റ്റ​ർ മ​ദ​ർ ഓ​ഫ് ഗോ​ഡ് ദൈ​വാ​ല​യ​ത്തി​ലാ​ണ് പു​തി​യ മി​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​ത്. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലും ലെ​സ്റ്റ​ർ പ്ര​ദേ​ശ​മു​ൾ​ക്കൊ​ള്ളു​ന്ന നോ​ട്ടിം​ഗ്ഹാം രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് പാ​ട്രി​ക് മ​ക്കി​നി​യും തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. നോ​ട്ടിം​ഗ്ഹാം, ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​ക​ളി​ലെ നി​ര​വ​ധി വൈ​ദി​ക​രും വ​ൻ ജ​നാ​വ​ലി​യും ച​രി​ത്ര​നി​മി​ഷ​ങ്ങ​ൾ​ക്കു സാ​ക്ഷി​ക​ളാ​യി. 
 
തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി പ്ര​ധാ​ന​കാ​ർ​മ്മി​ക​രെ​യും മ​റ്റു വി​ശി​ഷ്ട​തി​ഥി​ക​ളെ​യും ദേ​വാ​ല​യ​ത്തി​ലേ​ക്കു സ്വീ​ക​രി​ച്ചാ​ന​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​നു ദൈ​വാ​ല​യ​ത്തി​ലാ​രം​ഭി​ച്ച തി​രു​ക്ക​ർ​മ്മ​ങ്ങ​ളു​ടെ തു​ട​ക്ക​ത്തി​ൽ ഗ്രേ​റ്റ് രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ലെ​സ്റ്റ​ർ മി​ഷ​ൻ ഡി​റ്റ​ക്ട​റു​മാ​യ റ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. തു​ട​ർ​ന്ന് പു​തി​യ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ സ്ഥാ​പി​ച്ചു​കൊ​ണ്ടു​ള്ള രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ ക​ൽ​പ​ന പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് വാ​യി​ച്ച​പ്പോ​ൾ വി​ശ്വാ​സി​ക​ൾ ആ​ദ​ര​പൂ​ർ​വം എ​ഴു​ന്നേ​റ്റു​നി​ന്നു. തു​ട​ർ​ന്നു കാ​ഴ്ച​വ​സ്തു​ക്ക​ളു​ടെ സ്വീ​ക​ര​ണ​വും ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന​യും ന​ട​ന്നു. 
 
വി. ​കു​ർ​ബാ​ന​യി​ൽ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി. വി. ​കു​ർ​ബാ​ന​യി​ൽ ഗീ​ത​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലും പ്രാ​ർ​ഥ​ന​ക​ളും വാ​യ​ന​ക​ളും ഇം​ഗ്ലീ​ഷി​ലു​മാ​യി​രു​ന്നു. ബി​ഷ​പ്പ് പാ​ട്രി​ക് മ​ക്കി​നി തി​രു​വ​ച​ന​വാ​യ​ന​ക്കു​ശേ​ഷം വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ആ​ൽ​മീ​യ തീ​ക്ഷ്ണ​ത​യെ​ക്കു​റി​ച്ചും പ്രാ​ർ​ഥ​നാ​താ​ൽ​പ​ര്യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സ​ന്തു​ഷ്ടി പ്ര​ക​ടി​പ്പി​ച്ചു. ത​ന്‍റെ മെ​ത്രാ​ഭി​ഷേ​കാ​ദി​നം തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ദി​വ​സ​മാ​യ ജൂ​ലൈ 3 ആ​യ​തി​നാ​ൽ, ത​നി​ക്കും തോ​മാ​ശ്ലീ​ഹാ​യോ​ടു വ​ലി​യ ആ​ൽ​മീ​യ അ​ടു​പ്പ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 
 
വി. ​കു​ർ​ബാ​ന​യു​ടെ സ​മാ​പ​ന​ത്തി​ൽ ര​ണ്ടു മെ​ത്രാ·ാ​ർ​ക്കും ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ബി​ഷ​പ്പ് പാ​ട്രി​ക്കി​ന്‍റെ സ്നേ​ഹ​ത്തി​നും സ·​ന​സി​നും മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ബി​ഷ​പ്പ് പാ​ട്രി​ക്കി​ന് റ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ലും, മാ​ർ സ്രാ​ന്പി​ക്ക​ലി​ന് ദൈ​വ​ജ​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി സോ​ബി​യും ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. ഇ​ട​വ​ക​യു​ടെ പ്ര​തി​നി​ധി​യാ​യി മി. ​ബാ​ബു​രാ​ജ് ജോ​സ​ഫ് എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ക​മ​നീ​യ​മാ​യി അ​ല​ങ്ക​രി​ച്ചി​രു​ന്ന ദൈ​വാ​ല​യ​ത്തി​ലെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ശ്രു​തി​മ​ധു​ര​മാ​യ ആ​ലാ​പ​നം സ്വ​ർ​ഗീ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്തു.
 
തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ മി​ഷ​ന്‍റെ പു​തി​യ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ നി​ർ​വ​ഹി​ച്ചു. തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യ​വ​രെ രൂ​പ​താ​ധ്യ​ക്ഷ​ൻ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. എ​ല്ലാ​വ​ർ​ക്കു​മാ​യി സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. 
 
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, വി​കാ​രി ജ​ന​റാ​ൾ റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, ലെ​സ്റ്റ​ർ ഡീ​ന​റി ഡീ​ൻ റ​വ. ജോ​ണ്‍ ഹാ​ർ​ഡി, സെ​ക്ര​ട്ട​റി റ​വ. ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ തു​ട​ങ്ങി​യ​വ​രും ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലും നോ​ട്ടിം​ഗ്ഹാം രൂ​പ​ത​യി​ലെ ശു​ശ്രു​ഷ ചെ​യ്യു​ന്ന നി​ര​വ​ധി മ​റ്റു വൈ​ദി​ക​രും തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ സ​ഹ​കാ​ർ​മി​ക​രാ​യി. ലെ​സ്റ്റ​റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ന്ന് വ​ലി​യ വി​ശ്വാ​സി​സ​മൂ​ഹ​വും തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം പ​ങ്കു​ചേ​ർ​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church