പാ​ലാ രൂ​പ​ത കെ​സി​എ​സ്എ​ൽ ഒന്നാം​സ്ഥാ​ന​ത്ത്::Syro Malabar News Updates പാ​ലാ രൂ​പ​ത കെ​സി​എ​സ്എ​ൽ ഒന്നാം​സ്ഥാ​ന​ത്ത്
01-May,2019

പാ​​​ലാ: വി​​​ദ്യാ​​​ർ​​​ഥി​​​പ്ര​​​സ്ഥാ​​​ന​​​മാ​​​യ കെ​​​സി​​​എ​​​സ്എ​​​ൽ പാ​​​ലാ രൂ​​​പ​​​ത​​​യ്ക്കു സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ തി​​​ള​​​ക്ക​​​മാ​​​ർ​​​ന്ന നേ​​​ട്ടം. ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മി​​​ക​​​വി​​​ന് സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച രൂ​​​പ​​​ത​​​യാ​​​യി പാ​​​ലാ തെ​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 
 
സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം, യൂ​​​ണി​​​റ്റു​​​ത​​​ല മി​​​ക​​​വ്, ജീ​​​വ​​​കാ​​​രു​​​ണ്യം, നേ​​​തൃ​​​ത്വ ​​​പ​​​രി​​​ശീ​​​ല​​​ന-​​​വ്യ​​​ക്തി​​​ത്വ​​​വി​​​ക​​​സ​​​ന ക്യാ​​​ന്പു​​​ക​​​ൾ, പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മ​​​ങ്ങ​​​ൾ, ക​​​ലാ-​​​സാ​​​ഹി​​​ത്യ​​​രം​​​ഗം, വ്യ​​​ത്യ​​​സ്ത​​​വും നൂ​​​ത​​​ന​​​വു​​​മാ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ൾ, പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​മേ​​​ഖ​​​ല​​​യി​​​ലെ ദു​​​രി​​​താ​​​ശ്വാ​​​സം, സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ - ആ​​​തു​​​രാ​​​ല​​​യ​​​സ​​​ന്ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ, ജ​​​യി​​​ൽ മി​​​നി​​​സ്ട്രി തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു പു​​​ര​​​സ്കാ​​​രം. കൂ​​​ടാ​​​തെ, മെ​​​ഗാ​​​ക്വി​​​സ് മ​​​ത്സ​​​രം, ഫോ​​​ർ​​​മ​​​ർ മെം​​​ബേ​​​ഴ്സ് ഫോ​​​റം, കൈ​​​യെ​​​ഴു​​​ത്തു മാ​​​സി​​​ക, സ്റ്റ​​​ഡി സ​​​ർ​​​ക്കി​​​ൾ, ജേ​​​താ​​​ക്ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ൾ, ഷോ​​​ർ​​​ട്ട് ഫി​​​ലിം, അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള മ​​​ത്സ​​​ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യും പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് അ​​​ർ​​​ഹ​​​മാ​​​യി. കെ​​​സി​​​എ​​​സ്എ​​​ൽ പാ​​​ലാ രൂ​​​പ​​​ത പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ‘’ക​​​ള​​​രി’’ മാ​​​സി​​​ക​​​യ്ക്കു മി​​​ക​​​ച്ച ഹൗ​​​സ് മാ​​​ഗ​​​സി​​​നു​​​ള്ള പു​​​ര​​​സ്കാ​​​ര​​​വും ല​​​ഭി​​​ച്ചു.മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ൽ ന​​​ട​​​ന്ന കെ​​​സി​​​എ​​​സ്എ​​​ൽ സം​​​സ്ഥാ​​​ന​​​ക്യാ​​​ന്പി​​​ൽ മാ​​​വേ​​​ലി​​​ക്ക​​​ര രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സി​​​ൽ​​​നി​​​ന്നു രൂ​​​പ​​​ത ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ളും പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church