മാര്‍ വാലാഹ് സിറിയക് അക്കാദമിയുടെ 9-ാംമത്തെ ബാച്ച് ഏപ്രില്‍ 29-ാം തിയതി തിങ്കളാഴ്ച്ച രാവിലെ ഒന്‍പതിന് ആരംഭിച്ച് മെയ് 4-ാം തിയതി ശനിയാഴ്ച്ച വൈകുന്നേരം നാലിന് സമാപിക്കും. എല്‍ആര്‍സി ചെയര്മാന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പഠനശിബിരം ഉദ്ഘാടനം ചെയ്യും. സുറിയാനി ഭാഷാപഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമാപന ദിവസം കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വിതരണം ചെയ്യും.
വൈദികര്‍, സമര്‍പ്പിതര്‍, ബ്രദേഴ്സ,് അല്മായര്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സുറിയാനി പഠനശിബിരത്തില്‍ പങ്കെടുക്കാവുന്നതാണ്. സുറിയാനി ഭാഷയുടെ അക്ഷരമാല, സുറിയാനി പുസ്തകങ്ങള്‍ വായിക്കാനും ഗീതങ്ങള്‍ ആലപിക്കു വാനുമുള്ള പരിശീലനം എന്നിവ ലക്ഷ്യംവെച്ചുള്ളതാണ് ഈ പഠനശിബിരം.
വിശദവിവരങ്ങള്‍ക്ക് റവ. ഡോ. ജോജി കല്ലിങ്ങല്‍, ഡയറക്ടര്‍, മാര്‍ വാലാഹ് സിറിയക് അക്കാദമി, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍, മൗണ്ട് സെന്റ് തോമസ,് കാക്കനാട്, കൊച്ചി 682030 എന്ന വിലാസത്തിലോ, lrcmarwlah@gmail.com എന്ന ഇ - മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9497324768.
Back to Top